ബുദ്ധൻ്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന ശ്രീലങ്കയിലെ ഒരു ക്ഷേത്രം : ടെമ്പിൾ ഓഫ് ടൂത്ത് റെലിക്

Total
0
Shares

ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ബുദ്ധന്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് മധ്യ ശ്രീലങ്കയിലെ കാൻഡി നഗരത്തിലുള്ള ‘ടെമ്പിൾ ഓഫ് ടൂത്ത് റെലിക്’ കാണുവാനായാണ് ഞങ്ങൾ ആദ്യം പോയത്.

ഞങ്ങൾ ശ്രീ ദലാഡ മാലിഗവ എന്ന പേരിലറിയപ്പെടുന്ന ബുദ്ധക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ കുറച്ചു സമയത്തിനകം അവിടെയെത്തിച്ചേർന്നു. അവിടെയുള്ള മനോഹരമായ തടാകം ഞങ്ങളെ നന്നായി ആകർഷിച്ചു. തടാകത്തിനരികിലായി പണ്ടുകാലത്തെ രാജ്ഞിമാർക്ക് കുളിക്കുവാനുള്ള കുളിക്കടവും ഉണ്ടായിരുന്നു. ശരിക്കും ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് രാജകൊട്ടാരത്തിൻ്റെ ഭാഗമായിരുന്നു.

രാവിലെയായതിനാൽ അവിടെ വലിയതരത്തിലുള്ള തിരക്കുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ വിദേശികൾക്ക് എൻട്രൻസ് ഫീയുണ്ട്. ഇന്ത്യക്കാർക്ക് 1500 ശ്രീലങ്കൻ രൂപയായിരുന്നു ചാർജ്ജ്. ശ്രീലങ്കക്കാർക്ക് ഏതൊരു ക്ഷേത്രത്തിലേതെന്നപോലെ അവിടെ ഫീസൊന്നും കൂടാതെ സന്ദർശിക്കാം. ക്ഷേത്രത്തിലേക്ക് കടക്കുവാനായി രണ്ടു മൂന്നു സ്ഥലങ്ങളിൽ കർശനമായ ചെക്കിംഗുകളുണ്ട്. ക്ഷേത്രത്തിനകത്ത് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി പെർമിഷൻ എടുക്കേണ്ടതായുണ്ട്. ഞങ്ങൾക്കായി പാക്കേജ് എടുത്തു തന്ന ടൂർ ഓപ്പറേറ്റിങ് കമ്പനിയായിരുന്നു ഈ പെർമിഷൻ എടുത്തു തന്നത്.

ക്ഷേത്രത്തിനകത്തേക്ക് കയറുന്നതിനു മുൻപായി സന്ദർശകർ ചെരിപ്പുകളൊക്കെ ഊരി പുറത്ത് സൂക്ഷിക്കുവാൻ കൊടുക്കണം. 1998 ൽ നടന്ന ആദ്യന്തര കലാപത്തെത്തുടർന്നു ഈ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്നു ഗൈഡായ ജനക പറഞ്ഞു തന്നു. അവയൊക്കെ പിന്നീട് നേരെയാക്കി.

ക്ഷേത്രത്തിന്റെ ഉൾവശം വളരെ മനോഹരമായിരുന്നു. ക്ഷേത്രത്തിനകത്ത് അതിമനോഹരമായ തടിയിൽ തീർത്ത കൊത്തുപണികൾ, ലോഹങ്ങൾ, കല്ലുകൾ, ആനക്കൊമ്പുകൾ, ബുദ്ധ പ്രതിമകൾ എന്നിവ കാണുവാൻ സാധിക്കും. രണ്ടു നിലകളായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുകളിലെ നിലയിലായിരുന്നു ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നത്. ബുദ്ധന്റെ പല്ല് AD 371 ൽ ഇന്ത്യയിൽ നിന്നുമായിരുന്നു ശ്രീലങ്കയിലേക്ക് കൊണ്ടുവന്നത്. പിന്നീട് കൊട്ടാരത്തിൽ ഒരു ക്ഷേത്രം നിർമ്മിച്ച് അത് അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു.

ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ  ഒരു സ്തൂപത്തിന്റെ ആകൃതിയിൽ ഒരു സ്വർണ്ണ നിലവറയുണ്ട്. അതിലാണ് ബുദ്ധന്റെ ഈ പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഈ പല്ലുകൾ മണിക്ക് നേരിട്ട് കാണാൻ സാധ്യമല്ല. സന്ദർശകർക്ക് അവിടെയുള്ള ഏഴു പെട്ടികളിൽ ഒരു പെട്ടി മാത്രമേ കാണിക്കുകയുള്ളൂ. എന്തായാലും അവിടത്തെ ആ ഒരു ആമ്പിയൻസ് ഒരു ഒന്നൊന്നര അനുഭവം തന്നെയാണ്.

ക്ഷേത്രത്തിനടുത്ത് ഒരു മണ്ഡപം സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഒരു കൽമണ്ഡപം ആണെന്നു തോന്നിപ്പിക്കുമെങ്കിലും അത് യഥാർത്ഥത്തിൽ തടി കൊണ്ട് നിർമ്മിച്ചതായിരുന്നു. ക്ഷേത്രപരിസരത്തെ കുളത്തിൽ ധാരാളം മീനുകൾ തുള്ളിതുടിച്ചുകൊണ്ട് ചാടുന്ന കാഴ്ച ഏവരെയും ആകർഷിക്കുന്നതാണ്. അങ്ങനെ ഞങ്ങൾ ഒരു മണിക്കൂറോളം ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ചെലവഴിച്ചു.

ശ്രീലങ്കയിൽ വരുന്ന സഞ്ചാരികൾക്ക് ഒരു മണിക്കൂറോളം ചെലവഴിച്ചു കാണുവാൻ സാധിക്കുന്ന ഒരു മനോഹരമായ സ്ഥലമാണ് ‘ടെമ്പിൾ ഓഫ് ടൂത്ത് റെലിക്.’ ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയിട്ട് പിന്നെ ഞങ്ങൾ യാത്രതുടർന്നത് ശ്രീലങ്കയിലെ ‘മൂന്നാർ’ കാണുവാനായാണ്. ഞങ്ങൾ അങ്ങനൊരു വിശേഷണം കൊടുത്തുവെന്നേയുള്ളൂ. ശ്രീലങ്കയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനായ ‘നുവാറ ഏലിയാ’യ്ക്ക് ആ വിശേഷണം എന്തുകൊണ്ടും യോജിക്കും. അങ്ങനെ ഞങ്ങൾ അവിടേക്ക് യാത്രയായി. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം. For more details about Srilankan Trip Contact : Sri Lankan Airlines, Opp Maharajas College Ground, Ernakulam, 0484 236 2042, 43, 44.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ…
View Post

ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ്

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. 1957 ലാണ് ലണ്ടൻ – കൽക്കട്ട…
View Post

ശ്രീലങ്കയിലേക്ക് ഇനി കൂളായി പോകാം; ഇന്ത്യക്കാർക്ക് ‘ഫ്രീ വിസ ഓൺ അറൈവൽ..’

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം…
View Post

24 മണിക്കൂറിൽ കൂടുതലുള്ള ട്രെയിൻ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു…
View Post

7000 പേർക്ക് ഒരുമിച്ച് ഇരുന്ന് നിസ്കരിക്കാൻ സാധിക്കുന്ന ബഹ്‌റൈനിലെ ഗ്രാൻഡ് മോസ്‌ക്ക്

സൗദി – ബഹ്‌റൈൻ അതിർത്തിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ബഹ്‌റൈനിലെ പ്രസിദ്ധമായ ഗ്രാൻഡ് മോസ്‌ക്കിലേക്ക് ആയിരുന്നു. പേരുപോലെതന്നെ നല്ല ഗ്രാൻഡ് തന്നെയായിരുന്നു മനോഹരമായ ആ പള്ളി. ഏഴായിരത്തോളം പേർക്ക് ഒരുമിച്ചിരുന്നു നിസ്‌ക്കരിക്കുവാൻ സാധിക്കും എന്നതാണ് ഈ പള്ളിയുടെ…
View Post

വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
View Post

ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ…
View Post

“ഓട് മീനേ കണ്ടം വഴി” – OMKV ഉണ്ണിയും യൂട്യൂബ് വിശേഷങ്ങളും

ടെക് ട്രാവൽ ഈറ്റിൻ്റെ ‘Travel with Vloggers’ എന്ന സീരീസിൽ പിന്നീട് ഞാൻ പോയത് എറണാകുളം കുമ്പളങ്ങിയിലേക്കാണ്. അവിടെയാണ് OMKV Fishing and Cooking എന്ന ചാനലിലൂടെ പ്രശസ്തനായ ഉണ്ണിയുടെ വീട്. പേര് പോലെത്തന്നെ മീൻ പിടിക്കുക, അത് പാകം ചെയ്യുക…
View Post

കൊച്ചി – ലക്ഷദ്വീപ് യാത്ര; ചെയ്യേണ്ട മുന്നൊരുക്കങ്ങളും കടക്കേണ്ട കടമ്പകളും

ലക്ഷദ്വീപ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പണ്ടുമുതലേ ലക്ഷദ്വീപ് എന്നു കേട്ടിട്ടുണ്ടെങ്കിലും മിക്കയാളുകളും അവിടത്തെ കാഴ്ചകൾ അനുഭവിച്ചത് ‘അനാർക്കലി’ എന്ന സിനിമയിലൂടെയായിരിക്കും. ഇന്ത്യയിൽ ഉൾപ്പെട്ടതാണെങ്കിലും ലക്ഷദ്വീപിലേക്ക് പോകുവാനായി അൽപ്പം കടമ്പകൾ നമുക്ക് കടക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ മാർഗ്ഗത്തിൽ അവിടേക്ക് പോകാമെന്നും…
View Post