ഞങ്ങൾ താമസിക്കുന്നത് ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ്. രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ ഞങ്ങൾ ട്രെക്കിംഗിനും പിന്നീട് ഭവാനിപ്പുഴയിൽ കുളിക്കുവാനും പോയിരുന്നു. അതിന്റെ വിശേഷങ്ങൾ നിങ്ങൾ കണ്ടുകാണുമെന്നു വിചാരിക്കുന്നു. കാണാത്തവർ ആദ്യം അതൊന്നു കാണുക.

മൂന്നാമത്തെ ദിവസം രാവിലെ തന്നെ ഞങ്ങൾ പഴയ റൂം വെക്കേറ്റ് ചെയ്തു. കെട്ടും കെട്ടി പോകുവാനൊന്നും അല്ലാട്ടോ. ഇന്ന് ഞങ്ങൾ ഇവിടത്തെ ഏറ്റവും മനോഹരമായ ഹണിമൂൺ സ്യൂട്ടിലേക്ക് താമസം മാറുകയാണ്. ഹണിമൂൺ സ്യൂട്ടിന് താഴെ ഫാമിലി സ്യൂട്ട് റൂമുകളാണ്. അതിനു തൊട്ടടുത്തായി ഒരു സ്വിമ്മിങ് പൂളും ഉണ്ട്. ഫാമിലിയായിട്ടു വരുന്നവർക്ക് മാത്രമേ (ഫാമിലി സ്യൂട്ടിലെ താമസക്കാർക്ക്) ഈ പൂളിൽ പ്രവേശനമുള്ളൂ. ബാച്ചിലേഴ്‌സിനായി അപ്പുറത്ത് വേറെ പൂളും ഉണ്ട്. ഫാമിലി സ്യൂട്ട് റൂമുകൾക്ക് 10000 രൂപയാണ് വാടക. ഹണിമൂൺ സ്യൂട്ടിനാകട്ടെ 15000 രൂപയും.

ഇവിടത്തെ വളരെ മനോഹരമായ ഒരു സ്യൂട്ട് ആണ് ഹണിമൂൺ സ്യൂട്ട്. ഇവിടെ നിന്ന് കഴിഞ്ഞാൽ ചുറ്റും കിടിലൻ കാഴ്ചകളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. ഈ റിസോർട്ടിൽ ഏറ്റവും നല്ല വ്യൂ ലഭിക്കുന്ന സ്ഥലം കൂടിയാണ് ഈ ഹണിമൂൺ സ്യൂട്ട്. വളരെ വിസ്താരമേറിയ റൂമായിരുന്നു ഹണിമൂൺ സ്യൂട്ടിനുള്ളിൽ. റൂമിൽ ചെന്നപാടെ ആന്റണി കട്ടിലിലേക്ക് വീണു. ഞാൻ റൂമൊക്കെ ചുറ്റിനടന്നു കണ്ടു. റൂമിലെ മേശപ്പുറത്ത് ഒരു വൈൻ ബോട്ടിൽ വെച്ചിട്ടുണ്ടായിരുന്നു. ഇവിടെ താമസിക്കുന്നവർക്കുള്ള സമ്മാനമാണ് അത്. വൈൻ ബോട്ടിൽ കണ്ടപ്പോൾ കിടക്കുകയായിരുന്ന ആൻറണി ചാടിയെഴുന്നേറ്റു വന്നു. വൈൻ ബോട്ടിൽ വൈകുന്നേരം പൊട്ടിക്കാമെന്നു ഞങ്ങൾ പ്ലാൻ ചെയ്തു.

ഈ സ്യൂട്ടിലെ ബാത്ത് റൂമാണ് സത്യത്തിൽ എന്നെ ഞെട്ടിച്ചത്. ഒരു ഓപ്പൺ ഫീൽ കിട്ടുന്ന തരത്തിലായിരുന്നു ബാത്ത് റൂമിന്റെ ഘടന. മുകളിൽ ഒരു ആവരണം ഉണ്ടെങ്കിലും ആകാശം നമുക്ക് വ്യക്തമായി കാണാം. പേടിക്കണ്ടാട്ടൊ മുകൾഭാഗം തുറന്നു കിടക്കുന്നു എന്ന് വിചാരിച്ചു യാത്രയൊരു ടെൻഷനും വേണ്ട. 100% സുരക്ഷ ഇവിടെ നിങ്ങൾക്ക് ഉറപ്പു വരുത്താവുന്നതാണ്. ബാത്ത് റൂമിൽ കിടന്നു കുളിക്കുവാനുള്ള സൗകര്യമൊക്കെയുണ്ട്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ആ സീനുകൾ നമുക്ക് ഇവിടെ നേരിട്ട് ആസ്വദിക്കാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെ ഹണിമൂൺ സ്യൂട്ടിന്റെ ചാർജ്ജ് 15000 രൂപയാണ്. മൂന്നു നേരത്തെ ഭക്ഷണം, ഇവിടത്തെ ആക്ടിവിറ്റികൾ, വൈൻ ബോട്ടിൽ, കാൻഡിൽ ലൈറ്റ് ഡിന്നർ, റൂമിലെ മിനിബാറിനുള്ളിലെ ഐറ്റംസ് (കുടിക്കാനുള്ളതും കഴിക്കാനുള്ളതും) അങ്ങനെ എല്ലാംകൂടി ഉൾപ്പെട്ടതാണ് ഈ ചാർജ്ജ്. 15000 രൂപയ്ക്ക് ഇതുപോലൊരു സ്ഥലത്ത് ഇത്തരം സൗകര്യങ്ങളെല്ലാം കിട്ടുന്ന ഇതുപോലെയൊരു റിസോർട്ട് വേറെ കാണില്ല.

ഉച്ചയായപ്പോൾ ഞങ്ങൾ ഒന്നു മയങ്ങി. ഉണർന്നപ്പോൾ ആന്റണി വൈൻ ബോട്ടിൽ പൊട്ടിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു. അങ്ങനെ വൈൻ ഒക്കെ കഴിച്ച് ഞങ്ങൾ കഥയും പറഞ്ഞു കുറേനേരമിരുന്നു. വൈൻ എന്നു കേട്ട് നെറ്റിചുളിക്കണ്ട. നോൺ ആൽക്കഹോളിക് വൈൻ ആയിരുന്നു അത്. വൈൻ കുടിച്ചശേഷം ഞങ്ങൾ സ്വിമ്മിങ് പൂളിലേക്ക് പോയി. ഫാമിലി പൂളാണ്. പൂളിൽ കുട്ടികളും മുതിർന്നവരുമൊക്കെയായി ഉല്ലസിക്കുന്നുണ്ടായിരുന്നു. പതിയെ ഞങ്ങളും പൂളിലേക്ക് ഇറങ്ങി. പൂളിൽ വലിയ ആഴമൊന്നും ഇല്ലായിരുന്നു. അടിപൊളിയാണ്. എങ്കിലും ഇതിലും വലുത് ബാച്ചിലർ പൂളായിരുന്നു. പൂളിൽ കുറെ സമയം കുളിച്ച് ആർമ്മാദിച്ച ശേഷം ഞങ്ങൾ കരയിലേക്ക് കയറി. അതിനുശേഷം റൂമിലേക്ക് പോകുകയും ചെയ്തു.

ഇനി ഞങ്ങളുടെ അടുത്ത പരിപാടി എന്നു പറയുന്നത് ജീപ്പിലുള്ള ഒരു നൈറ്റ് സഫാരിയാണ്. രാത്രിയായപ്പോൾ പതിവുപോലെ റിസോർട്ടിലെ ഗസ്റ്റുകൾക്കായുള്ള ആക്ടിവിറ്റികൾ തുടങ്ങിയിരുന്നു. സലീഷ് അവിടെ തമിഴും മലയാളവും ഒക്കെ കൂട്ടിക്കലർത്തി ആളുകളെ രസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആളുകളുടെ കസേരകളിയായിരുന്നു ആ സമയത്ത് അവിടെ നടന്നിരുന്നത്. ഇത്തരമൊരു ആംപിയൻസ് ഞാൻ മറ്റൊരു ഹോട്ടലിലോ റിസോർട്ടിലോ കണ്ടിട്ടില്ല. ഗസ്റ്റുകൾക്ക് 100% സംതൃപ്തി വരുത്തുവാൻ റിസോർട്ട് ജീവനക്കാർ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട് ഇവിടെ.

ആക്ടിവിറ്റികൾ കഴിഞ്ഞാലേ സലീഷ് ഫ്രീയാകുകയുള്ളൂ. സലീഷ് വന്നാൽ മാത്രമേ ഞങ്ങൾക്ക് നൈറ്റ് റൈഡിനു പോകാൻ പറ്റുകയുള്ളൂ. ആ സമയത്തിനിടയിൽ ഞങ്ങൾ ഡിന്നർ കഴിക്കുവാനായി പോയി. നല്ല ചൂട് ദോശയും നടൻ കോഴിക്കറിയും. അടിപൊളി കോമ്പിനേഷൻ തന്നെയായിരുന്നു അത്. ഡിന്നർ കഴിഞ്ഞപ്പോൾ ആക്ടിവിറ്റികൾ അവസാനിച്ച് സലീഷും എത്തിയിരുന്നു. വന്നപാടെ സലീഷ് ജീപ്പ് സ്റ്റാർട്ട് ചെയ്തു. ഈ ജീപ്പ് ഓടിച്ചു പഠിച്ചാൽ പിന്നെ എന്തു വണ്ടി വേണമെങ്കിലും അനായാസമായി ഓടിക്കുവാൻ കഴിയുമെന്ന് സലീഷ് സാക്ഷ്യപ്പെടുത്തി. അങ്ങനെ ഞങ്ങളുടെ നൈറ്റ് സവാരി ആരംഭിച്ചു. കാടിനടുത്തായി മാനുകൾ വന്നു നിൽക്കുന്നുണ്ടായിരുന്നു.അവയെ ശല്യപ്പെടുത്താതെ ഞങ്ങൾ പതിയെ നീങ്ങി. പിന്നെയങ്ങോട്ട് കിടിലൻ ഓഫ് റോഡ് ആയിരുന്നു. സലീഷ് ജീപ്പ് പറപ്പിക്കുകയായിരുന്നു. ഒട്ടേറെ ജീപ്പ് സവാരികൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇതാദ്യമായിരുന്നു. ഇടയ്ക്ക് സലീഷ് വഴിയിൽ നിന്നും മാറ്റി ജീപ്പ് കാട്ടിലൂടെയും ചെടികൾക്കിടയിലൂടെയും ഓടിച്ചു. ഞങ്ങളാകട്ടെ പേടിച്ചു ഒച്ചയെടുക്കുകയായിരുന്നു ആ സമയത്ത്. ആന വരുന്ന ഏരിയയാണ്. എന്നാലും ഈ സമയത്ത് ആന വരാൻ ചാൻസ് ഇല്ലെന്നു സലീഷ് പറഞ്ഞു. എന്നാലും പറയാൻ പറ്റില്ല വന്നാൽ വന്നു.. അതും കൂടി സലീഷ് ഓർമ്മിപ്പിച്ചു. അങ്ങനെ ഞങ്ങൾ കാടിനുള്ളിലെ കേരള – തമിഴ്‌നാട് അതിർത്തിയിൽ വരെ പോയി തിരികെ വന്നു.

ഹോ… ഒന്നും പറയാനില്ല. അത്രയ്ക്ക് തകർപ്പനായിരുന്നു ആ റൈഡ്. നിങ്ങൾ വീഡിയോ ഒന്നു കണ്ടുനോക്കൂ. അപ്പോൾ മനസ്സിലാകും. അങ്ങനെ ഞങ്ങൾ റൈഡ് ഒക്കെ കഴിഞ്ഞു തിരികെ റിസോർട്ടിൽ എത്തി. ഇനിയൊന്നു സുഖമായി കിടന്നുറങ്ങണം. എവിടെയാ.. നമ്മുടെ ഹണിമൂൺ സ്യൂട്ടിൽ.. ഇനി ബാക്കിയൊക്കെ നാളെ… അപ്പോൾ എല്ലാവര്ക്കും ഗുഡ് നൈറ്റ്… SR ജങ്കിൾ റിസോർട്ട് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 8973950555.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.