ആളുകളുടെ യാത്രകൾക്കും മറ്റും Tech Travel Eat നിമിത്തമാകുന്നുവെന്ന വിവരം ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷവും അതുപോലെ തന്നെ അഭിമാനം പകരുന്നതുമാണ്. നിരവധിലാളുകളാണ് Tech Travel Eat വീഡിയോകൾ കണ്ടും ലേഖനങ്ങൾ കണ്ടുമൊക്കെ യാത്രകൾ പ്ലാൻ ചെയ്യുന്നതെന്ന് അവരുടെ മെസ്സേജുകൾ വഴി അറിയുവാൻ കഴിയുന്നുണ്ട്.

അക്കൂട്ടത്തിൽ ഞങ്ങളുടെ ലങ്കാവി സീരീസ് വീഡിയോകളും ലേഖനങ്ങളും കണ്ടു പ്രചോദനം കൊണ്ടിട്ട് ഹണിമൂൺ പ്ലാൻ ചെയ്തു പോയി മനോഹരമാക്കിയ വിവരം തൃശ്ശൂർ സ്വദേശികളായ യദുകൃഷ്ണൻ – ദീപിക ദമ്പതികൾ ഒരു കുറിപ്പായി ഷെയർ ചെയ്തിരുന്നു. ആ കുറിപ്പ് അഭിമാനത്തോടെ ഞങ്ങൾ ഇവിടെ ഷെയർ ചെയ്യുകയാണ്.

“കല്യാണത്തിന്റെ ദിവസം കുറിച്ച് കാത്തിരിക്കുന്നതിനിടക്കാണ് സുജിത് ബ്രോയുടെയും ശ്വേത ചേച്ചിയുടെയും ലങ്കാവി ഹണിമൂൺ യാത്രാ വിഡിയോ കാണുന്നത്. ഓരോ വിഡിയോസിനുള്ള കാത്തിരിപ്പും വിഡിയോയിൽ നിറഞ്ഞുനിന്ന ലങ്കാവിയുടെ ഭംഗിയും അവസാനം ഞങ്ങളെ അവിടെ എത്തിച്ചു. ഒരു ചെറിയ സൗത്ത് ഇന്ത്യൻ ടൂർ ഓപ്പറേറ്റർ എന്ന നിലയിൽ ബുക്കിങ് എല്ലാം ഒറ്റക്ക് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നു. എങ്കിൽ കൂടി ആദ്യത്തെ വിദേശയാത്രക്ക് ഒരു സംശയവും കൂടാതെ എല്ലാം വ്യക്തമാക്കി തന്നത് സുജിത് ബ്രോയുടെ വിഡിയോ തന്നെയാണ്.

താമസത്തിനു അവർ താമസിച്ച അതെ ഹോട്ടലുകളും അവർ പോയ ഓരോ സ്ഥലങ്ങളും ഞങ്ങൾ പോയി. പാരാസൈലിങ്ങും ആർട്ട് ഗാലറിയും ഒക്കെ ഞങ്ങൾ അടിച്ചുപൊളിച്ചു. ഓഷ്യൻ റെസിഡൻസി ഹോട്ടൽ ഒന്നും പറയാൻ ഇല്ല അത്ര കിടു. നല്ല ചൂട് സമയം ആയിരുന്നതിനാൽ സ്കൂട്ടറിന് പകരം കാർ വാടകക്ക് എടുത്തു. അങ്ങനെ ഒരു വിദേശ രാജ്യത്ത് വണ്ടി ഓടിക്കാനും പറ്റി.

ഒരു ടൂറിസ്റ്റ് സ്ഥലത്തിൻ്റെ തിക്കും തിരക്കും ഇല്ലാത്ത, എന്നാൽ മനോഹരമായ സ്ഥലങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും നിറഞ്ഞതാണ് ലങ്കാവി ദ്വീപ്. എല്ലാംകൊണ്ടും ലങ്കാവി അടിച്ചു പൊളിച്ചു വന്നു. All the Credit Goes to Sujith Bhakthan and Swetha Chechi.

ആനവണ്ടി ബ്ലോഗ് ഉള്ളപ്പോൾ തൊട്ട് ഞാൻ സുജിത് ഭായിയുടെ ഒരു ഫോളോവർ ആണ്. എൻ്റെ ഒരു KSRTC ലേഖനം ആനവണ്ടി പേജിൽ വന്നിട്ടും ഉണ്ട്. ഇപ്പൊ സുജിത് ബ്രോയുടെ വീഡിയോസ് കണ്ട് കണ്ട് സലീഷേട്ടന്റെയും എമിൽ ബ്രോയുടെയും ഹാരിസ് ഇക്കയുടെയും കൂടെ ഫാൻ ആയി മാറിയിരിക്കുന്നു. Thanks for Everything Sujith Bro.. Keep Travelling. With Love Yadhukrishnan and Deepika From Thrissur.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.