പാഞ്ചാലിമേട്; കോട്ടയം – കുമളി റൂട്ടിലെ അധികമാരും അറിയാത്ത ഒരു സ്പോട്ട്

Total
0
Shares

ചൈനയിൽ നിന്നും നാട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഫാമിലിയായി ഒരു യാത്രയ്ക്കായി ഇറങ്ങി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ശ്വേതയും പിന്നെ അനിയൻ അഭിയും. അഭിയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിനാൽ ഇത്തവണ അവനായിരുന്നു നമ്മുടെ എംജി ഹെക്ടറിന്റെ സാരഥി. തേക്കടിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.

പത്തനംതിട്ട ജില്ലയിലെ നല്ല റോഡിലൂടെ ഞങ്ങൾ കുതിച്ചു പാഞ്ഞു. കോഴഞ്ചേരിയിൽ നിന്നും എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം വഴിയാണ് കുമളിയിലേക്ക് ഞങ്ങൾ പോകുന്നത്. ശബരിമല സീസൺ ആയതിനാൽ പോകുന്ന വഴിയിൽ കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ്സുകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.

യാതൊരുവിധ പരിചയക്കുറവും കൂടാതെ അഭി നന്നായി വാഹനമോടിച്ചു. എരുമേലി എത്തിയപ്പോൾ ശബരിമല തീർത്ഥാടകരുടെ പേട്ട തുള്ളൽ കണ്ടു. ടെക് ട്രാവൽ ഈറ്റ് തുടങ്ങിയ സമയത്ത് എരുമേലി പേട്ട തുള്ളലിനെക്കുറിച്ച് ഒരു ഇംഗ്ലീഷ് വ്ലോഗ് ചെയ്ത കാര്യം എൻ്റെ മനസ്സിൽ ഓർമ്മകളായി ഓടിവന്നു.

പോകുന്ന വഴിയിൽ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മുണ്ടക്കയം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം ഞാൻ ഏറ്റെടുത്തു. ചെറിയൊരു ഡ്രൈവർ ചേഞ്ച്. ചുരം സെക്ഷൻ ആയതിനാൽ അൽപ്പം പരിചയക്കൂടുതലുള്ളവർ വണ്ടിയോടിക്കുന്നതാണ് നല്ലത് എന്ന ചിന്തയിൽ നിന്നും ഉടലെടുത്തതായിരുന്നു ആ തീരുമാനം.

മുണ്ടക്കയം കഴിഞ്ഞാൽ പിന്നെ ഹൈറേഞ്ച് തുടങ്ങുകയായി. പിന്നീടങ്ങോട്ട് നല്ല കയറ്റമാണ്. വശങ്ങളിൽ മനോഹരമായ കാഴ്ചകൾ നീണ്ടു പോകുന്നു. എല്ലാം ആസ്വദിച്ചു ഞങ്ങൾ കുട്ടിക്കാനം ലക്ഷ്യമാക്കി യാത്ര തുടർന്നു. അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുന്ന സമയത്താണ് അവിടെ അടുത്തായി പാഞ്ചാലിമേട് എന്നൊരു സ്ഥലമുണ്ടെന്നു അഭി പറയുന്നത്. എങ്കിൽപ്പിന്നെ അവിടെയൊന്നു സന്ദർശിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.

പാഞ്ചാലിമേടിനെക്കുറിച്ച് പറയുകയാണെങ്കിൽ, സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കോട്ടയം – കുമളി റൂട്ടിൽ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം – തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

ഇടുങ്ങിയ കയറ്റം കയറി ഞങ്ങൾ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു സ്ഥലമാണ് പാഞ്ചാലിമേട്. സന്ദർശകർക്കായി നല്ല കോൺക്രീറ്റ് നടപ്പാതകൾ പണിതിട്ടിരുന്നതിനാൽ അവിടെയെല്ലാം നടന്നു കാണുവാൻ വളരെ ഉപകാരമായിരുന്നു അത്. പാഞ്ചാലിമേടിനു മുകളിൽ കുരിശുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നും, തൊട്ടപ്പുറത്തായി ഒരു ക്ഷേത്രവും ഉണ്ട്. മുകളിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരമായിരുന്നു.

ഇടുക്കി ജില്ലയിൽ അധികമാരും അറിയപ്പെടാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പാഞ്ചാലിമേട് എന്നാണ് എനിക്ക് തോന്നുന്നത്. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ആസമയത്ത് ഇവിടെ വരാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടിമിന്നൽ ഉള്ളപ്പോൾ ഇവിടേക്ക് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും. പെട്ടെന്ന് ഇടിമിന്നൽ ഏൽക്കുവാൻ സാധ്യതയുള്ള മേഖലകളിൽ ഒന്നാണ് പാഞ്ചാലിമേട്. ഫാമിലിയായും ദമ്പതികളായും വന്നു കുറച്ചു സമയം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പാഞ്ചാലിമേടും കൂടി ഉൾപ്പെടുത്തുക.

കോട്ടയം – കുമളി റൂട്ടിലൂടെ ഇനി എന്നെങ്കിലും നിങ്ങൾ പോകുകയാണെങ്കിൽ കുറച്ചു സമയം പാഞ്ചാലിമേട് സന്ദർശിക്കുവാനായി മാറ്റിവെക്കുക. ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്. അങ്ങനെ കുറേസമയം കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പാഞ്ചാലിമേട്ടിൽ നിന്നിറങ്ങി യാത്ര തുടർന്നു.

1 comment
  1. Panchalimedu can be reached via Paloorkavu-Thekkemala road from Mundakayam. The road from Thekkemala to Panchalimedu is an uphill one with a number of hairpin curves.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

സ്‌കോഡ ‘കുശാഖ്’ പുറത്തിറങ്ങി; വില 10.49 ലക്ഷം മുതൽ

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188…
View Post

ഒരു കെഎസ്ആർടിസി ബസ് മുഴുവനും ബുക്ക് ചെയ്ത് ഞങ്ങളുടെ കോളേജ് ടൂർ…

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ള, മറക്കാനാവാത്ത നിമിഷങ്ങൾ എപ്പോഴായിരിക്കും? കോളേജ് ദിനങ്ങൾ എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. അതെ എൻ്റെ ജീവിതത്തിലെയും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചത് എൻ്റെ കലാലയ ജീവിതമായിരുന്നു. ബെംഗളൂരുവിലെ ന്യൂ ഹൊറൈസൺ കോളേജിൽ ആയിരുന്നു എൻ്റെ ബി.ടെക്.…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post

തിരുവനന്തപുരത്തെ അധികമാരും അറിയാത്ത മനോഹര സ്ഥലങ്ങള്‍…

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ‘ട്രിവാന്‍ട്രം’ എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്ത് വന്നാല്‍ കണ്ടിരിക്കേണ്ടതും അധികമാരും അറിയാത്തതുമായ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മങ്കയം വെള്ളച്ചാട്ടം – തിരുവനന്തപുരത്ത് പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. സംസ്ഥാന…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ മനസ്സിൽ ഇന്നും മായാതെ…
View Post

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍…

മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത… തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ? തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ മാത്രം…
View Post