ലക്ഷദ്വീപിൽ പോകുന്നവർ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ..

Total
9
Shares

യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്.

മിനിക്കോയ് ദ്വീപ് : ലക്ഷദ്വീപ് സമൂഹത്തിലെ ഒരു ദ്വീപാണ് മിനിക്കോയ് അഥവാ മലിക്കു. ഇവിടെ, സമീപ രാജ്യമായ മാലദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ  ഭാഷയാണു സംസാരിക്കപ്പെടുന്നത്. മലികു ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. മനോഹരമായ വൃത്തിയുള്ള ബീച്ചുകളും റിസോർട്ടുകളുമൊക്കെ ഈ ദ്വീപിലുണ്ട്. ഹണിമൂൺ ആഘോഷിക്കുവാൻ വരുന്നവർക്ക് വേണ്ട എല്ലാ റൊമാന്റിക് ഘടകങ്ങളും ഇവിടെയുണ്ട്.

അഗത്തി : ലക്ഷദ്വീപിന്റെ കവാടം എന്നറിയപ്പെടുന്ന, 5 ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് അഗത്തി. വിമാനമാർഗ്ഗം ലക്ഷദ്വീപിലേക്ക് വരുന്നവർ അഗത്തിയിലാണ് വിമാനമിറങ്ങുന്നത്. അഗത്തി എയർപോർട്ടിന്റെ ആകാശദൃശ്യം വളരെ മനോഹരമാണ്. തൂവെള്ള മണൽ ബീച്ചുകളും, ഇളംനീലനിറത്തിലുള്ള തെളിഞ്ഞ കടലുമെല്ലാം അഗത്തിയെ കൂടുതൽ സുന്ദരിയാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ആശുപത്രി ഇവിടെയുണ്ട്.

ബംഗാരം ദ്വീപ് : ലക്ഷദ്വീപിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ബംഗാരം ദ്വീപ്. അഗത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഗത്തിയിൽ നിന്നും 15-20 മിനിറ്റുകൾ കൊണ്ട് ബോട്ട് മാർഗ്ഗം ഇവിടേക്ക് എത്താവുന്നതാണ്. ഹണിമൂൺ ആഘോഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് ആണിത്. കൂടാതെ സ്‌കൂബാ ഡൈവിംഗ്, കയാക്കിംഗ് തുടങ്ങിയ ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്.

കവരത്തി : ലക്ഷദ്വീപിലെ പ്രധാനപ്പെട്ട ദ്വീപായ കവരത്തി ലക്ഷദ്വീപുകളുടെ തലസ്ഥാനം കൂടിയാണ്. ലക്ഷദ്വീപിൽ വരുന്നവർ കൂടുതലായും ചെലവഴിക്കുന്നത് കവർത്തിയിൽ തന്നെയായിരിക്കും. വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ അതിനുള്ള സൗകര്യങ്ങൾ ധാരാളമുണ്ട്. ഡോള്‍ഫിന്‍ ഡൈവ് സെന്ററാണ് മറ്റുനിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് കളികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രം. അതോടൊപ്പം തന്നെ ഇവിടെ സ്ഥിതി ചെയ്യുന്ന മറൈൻ പാർക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.

കടമത്ത് : ലക്ഷദ്വീപിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ദ്വീപാണ് കടമത്ത്‌. അഗത്തിയിൽ വിമാനമിറങ്ങുന്നവർക്ക് അവിടെ നിന്നും ഫെറി വഴി കടമത്ത് ദ്വീപിൽ എത്തിച്ചേരാം. എവിടെ നോക്കിയാലും കിടിലൻ ഫ്രയിമുകളുള്ള ഇവിടം ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.

കൽപേനി : കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്. തിലാക്കം, പിറ്റി, ചെറിയം എന്നി ദ്വീപുകള്‍ ചേര്‍ന്നതാണ് കാല്‍പേനി ദ്വീപസമൂഹം. ടിപ് ബീച്ച്, കൂമയിൽ ബീച്ച്, മൊയിദീൻ പള്ളി, ലൈറ്റ് ഹൗസ്‌, അഗത്തിയാട്ടി പാറ, ബനിയൻ നിർമ്മാണശാല, കൊക്കനട്ട് പൗഡർ ഫാക്റ്ററി എന്നിവയാണ് കൽപേനിയിൽ പ്രധാനമായും ടൂറിസ്റ്റുകൾക്ക് കാണുവാനുള്ളത്.

അറബിക്കടലിൽ ചിതറിക്കിടക്കുന്ന ലക്ഷദ്വീപിലെ മൊത്തം 36 ദ്വീപുകളിൽ ആകെ 10 ദ്വീപുകളിൽ മാത്രമേ ആൾത്താമസമുള്ളൂ. അപ്പോൾ നിങ്ങളുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ആയിക്കൊള്ളട്ടെ. ഒപ്പം മേൽപ്പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും കൂടി നിങ്ങളുടെ കാഴ്ചകളിൽ ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post