തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 2: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 1

Total
4
Shares

പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവില്‍ എത്തിയതുവരെ ആയിരുന്നല്ലോ നമ്മുടെ എപ്പിസോഡ് ഒന്ന്. ഇനി ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ ഈ രണ്ടാം എപ്പിസോഡില്‍ കാണാം.

കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഞങ്ങള്‍ ടൈഗര്‍ സൂവിലേക്കുള്ള എന്‍ട്രി പാസ്സ് എടുത്തു. അറിയപ്പെടുന്ന ട്രാവല്‍ എജന്റ്റ് ആയതുകൊണ്ട് ഹാരിസ് ഇക്കയ്ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവു ലഭിക്കുകയുണ്ടായി. ഏജന്‍സി വഴി എത്തുന്നവര്‍ക്ക് ഈ ഇളവുകളുടെ ആനുകൂല്യം ലഭിക്കും. ഇവിടത്തെ ടിക്കറ്റ് റേറ്റ് എന്നു പറയുന്നത് മുതിര്‍ന്നവര്‍ക്ക് 450 രൂപയും കൊച്ചു കുട്ടികള്‍ക്ക് 250 രൂപയുമാണ്. കൊച്ചുകുട്ടികള്‍ എന്നു പറയുന്നത് വയസ്സ് അടിസ്ഥാനമാക്കിയല്ല ഇവിടെ. പകരം പൊക്കമാണ് നോക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായി വീഡിയോയില്‍ പറയുന്നുണ്ട്.

ടിക്കറ്റ് എടുത്തതിനു ശേഷം ഹാരിസ് ഇക്ക ടൈഗര്‍ സൂവിന്‍റെ ചരിത്രത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും വാചാലനായി. ഏക്കറു കണക്കിനു സ്ഥലത്ത് വളരെ നന്നായ പ്ലാനിംഗോടെ നിര്‍മ്മിച്ചെടുത്ത ഒന്നാണ് ഈ ടൈഗര്‍ സൂ. ദിനംപ്രതി നിരവധിയാളുകള്‍ ഇവിടം സന്ദര്‍ശിച്ചു വരുന്നു… വിവരണങ്ങളെല്ലാം കേട്ട് ഞങ്ങള്‍ അകത്തേക്ക് നടന്നു…

കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സ്ഥലമാണ് ഈ ശ്രീരച ടൈഗര്‍ സൂ. ഇതിനുള്ളില്‍ കയറിയപ്പോളാണ് എനിക്കത് കൃത്യമായി ഉള്‍ക്കൊള്ളാനായത്.  ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളായി എനിക്ക് തോന്നിയത് ടൈഗര്‍ ഷോ, എലിഫന്‍റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ എന്നിങ്ങനെയുള്ള സ്പെഷ്യല്‍ ഷോകളാണ്.

ഞങ്ങള്‍ അകത്തു കയറിയപ്പോഴേക്കും ആദ്യത്തെ ടൈഗര്‍ ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് ഇനി അടുത്ത ഷോ. അതുകൊണ്ട് ഞങ്ങള്‍ അതിനകത്തുള്ള മറ്റു പല കാഴ്ചകളും ആക്ടിവിറ്റികളും ആസ്വദിക്കുവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ എന്നു പറയുമ്പോള്‍ അഞ്ചു പേരാണുള്ളത്. ഞാന്‍, ഹാരിസ് ഇക്ക, തായ്‌ ഗൈഡായ ക്യാറ്റ് ( യഥാര്‍ത്ഥ പേര് പോസിത), ഡ്രൈവര്‍ മനോല, പിന്നെ എന്‍റെ പേഴ്സണല്‍ അസിസ്റ്റന്റും ക്യാമറാമാനുമായ പ്രശാന്ത് എന്നിവരാണ്.

ആദ്യം ഞങ്ങള്‍ ചെന്നത് കടുവക്കുട്ടിക്ക് പാലു കൊടുക്കുന്ന ഇടത്തേക്കായിരുന്നു. ഇവിടെ 200 ബാത്ത് മുടക്കിയാല്‍ കടുവക്കുഞ്ഞിനെ മടിയില്‍വെച്ച് പാലുകൊടുക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ടിക്കറ്റ് എടുത്തശേഷം ഞാന്‍ അകത്തേക്ക് കയറി. അവിടെയുണ്ടായിരുന്നവര്‍ എന്നെ സ്വീകരിച്ച് ഒരു സ്ഥലത്തിരുത്തി. തൊട്ടടുത്ത് കൂട്ടില്‍ കിടക്കുകയാണ് നമ്മുടെ കടുവക്കുട്ടന്‍. ഇവനെയാണ് ഇനി ഞാന്‍ മടിയില്‍വെച്ച് ഓമനിച്ച് പാലുകൊടുക്കാന്‍ പോകുന്നത്. എന്താല്ലേ… ഒരു പൂച്ചയെപ്പോലും മടിയില്‍വെച്ച് ഓമനിക്കാത്ത ഞാന്‍ ഇപ്പോള്‍ ഒരു കടുവയെ… ഹോ… ഓര്‍ത്തപ്പോള്‍ ശരിക്കും ത്രില്ലടിച്ചുപോയി.

സെക്കന്‍ഡുകള്‍ക്കകം എന്‍റെ മടിയില്‍ ഒരു ഷീറ്റ് വിരിച്ച് അതിലേക്ക് കടുവക്കുട്ടന്‍ എത്തിപ്പോയി. ഹയ്യോ…!! അതുവരെയുണ്ടായിരുന്ന ധൈര്യമൊക്കെ ചോര്‍ന്നുപോയി… ന്യാഷണല്‍ ജ്യോഗ്രഫിക്കിലും അനിമല്‍ പ്ലാനറ്റിളും മാത്രം കണ്ടിട്ടുള്ള കാഴ്ചകള്‍ ഇതാ പച്ചയ്ക്ക് എന്‍റെ മുന്നില്‍… അങ്ങനെ ധൈര്യം കടിച്ചുപിടിച്ച് ഞാന്‍ കടുവക്കുട്ടനെ പാലൂട്ടി… അവന്‍ അത് നന്നായി ആസ്വദിച്ചു കുടിക്കുന്നുണ്ടായിരുന്നു. മുഴുവന്‍ കുടിച്ചുതീരും മുന്‍പേ അവനെ വീണ്ടും കൂട്ടിലേക്ക് മാറ്റി.

ഇതോടൊപ്പമുള്ള മറൊരു സംഭവമാണ് മുതലക്കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത്. അവിടെയും ഞാന്‍ ധൈര്യശാലിയായി അഭിനയിച്ച് കാര്യം സാധിച്ചു. ഈ രണ്ടു സംഭവങ്ങളും അവര്‍ നമുക്ക് ഫോട്ടോയെടുത്ത് മനോഹരമായ ഫ്രെയിമിലാക്കി തരുന്നതാണ്. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ അതിനു എക്സ്ട്രാ ചാര്‍ജും വാങ്ങി തോന്നിയപോലെ ഫോട്ടോയെടുത്ത് തന്നേനെ…

ഇവയൊക്കെ കൂടാതെ തൊട്ടടുത്ത് പന്നിക്കുഞ്ഞുങ്ങള്‍ക്ക് കടുവ പാല്‍ കൊടുക്കുന്നതും കടുവക്കുഞ്ഞുങ്ങള്‍ക്ക് പന്നി പാല്‍ കൊടുക്കുന്നതുമായ അപൂര്‍വ്വ ദൃശ്യങ്ങള്‍ കാണാമായിരുന്നു. ഇതിനിടയില്‍ നേരത്തേയെടുത്ത കടുവ- മുതല ഫോട്ടോകള്‍ അവര്‍ പ്രിന്‍റ് എടുത്ത് എത്തിച്ചു.

പിന്നീട് ഞങ്ങള്‍ പോയത് തേള്‍ രാജകുമാരി എന്നറിയപ്പെടുന്ന ഒരു യുവതിയുടെ അടുക്കലേക്കായിരുന്നു. വെള്ള ഗൌണൊക്കെയിട്ട് അതിനു മേല്‍ തേളുകളെ അടുക്കിവെച്ച സുന്ദരി തായ് പെണ്‍കുട്ടി… ടിക്കറ്റ് എടുത്താല്‍ നമുക്ക് ഈ പെണ്‍കുട്ടിയുടെ അടുത്തിരിക്കാം. ഇരുന്നുകഴിയുമ്പോള്‍ പുള്ളിക്കാരി തന്‍റെ ദേഹത്തെ തേളുകളെയൊക്കെ നമ്മുടെ മേല്‍ വെച്ചു തരും. സത്യം പറഞ്ഞാല്‍ ആ സമയത്ത് എന്‍റെ കിളി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ…!! തേളുകള്‍ ശരീരത്തില്‍ അരിച്ചു നടക്കുകയാണ്.. എനിക്കാണെങ്കില്‍ എന്തോപോലെ… ഒരുവിധത്തില്‍ ഫോട്ടോയൊക്കെ എടുത്ത ശേഷം പതിയെ അവിടുന്നു തലയൂരി. പക്ഷേ കിടിലന്‍ എക്സ്പീരിയന്‍സ് ആയിരുന്നു കെട്ടോ അത്… ഇവിടെ വരുന്നവര്‍ ഇത് ഒരിക്കലും മിസ്സ്‌ ചെയ്യാന്‍ പാടില്ല..

അതെല്ലാം കണ്ടശേഷം ഞങ്ങള്‍ ആട്, ഒട്ടകം മുതലായവയുടെ അടുത്തേക്കായിരുന്നു. 20 ബാത്ത് നല്‍കിയാല്‍ അവിടുന്ന് രണ്ടുകെട്ട് വള്ളിപ്പയര്‍ കിട്ടും. ഞാന്‍ പണംകൊടുത്ത് രണ്ടുകെട്ടു പയര്‍ വാങ്ങി. അതിലൊരു കെട്ടു ആടുകള്‍ക്ക് കൊടുത്തു. പയര്‍ കണ്ടതോടെ ആട്ടിന്കൂട്ടം കൊതിപിടിച്ച് ചാടാന്‍ തുടങ്ങി. രണ്ടാമത്തെ കെട്ടു ഒരു മുതുക്കന്‍ ഒട്ടകത്തിനും നല്‍കി. ഒട്ടകം വളരെ സൗമ്യനായാണ്‌ കാണപ്പെട്ടത്. സത്യത്തില്‍ ഇതൊക്കെ നമുക്കും മാതൃകയാക്കാവുന്ന ഒന്നല്ലേ? നമ്മുടെയാളുകളില്‍ ഒരു വിഭാഗം, വന്യജീവികള്‍ക്ക് ഫാസ്റ്റ് ഫുഡും പ്ലാസ്റ്റിക്കുമൊക്കെ എറിഞ്ഞു കൊടുക്കുന്നതില്‍ ആനന്ദം കാണുന്നു. ഇതുപോലൊരു സിസ്റ്റം ഇവിടെയുണ്ടായിരുന്നെകില്‍ എന്നാശിച്ചുപോയി…

ഇതിനിടയില്‍ കാഴ്ചകളൊക്കെ കണ്ട് വീഡിയോ പകര്‍ത്തി നടന്ന നമ്മുടെ ക്യാമറാമാന്‍ പ്രശാന്തിനു ഒരു മോഹം… കടുവയുടെ കൂടെ നിന്നു ഫോട്ടോയെടുക്കണം. അങ്ങനെ ഭീമന്‍ കടുവയുടെ അടുത്തിരുന്നു അതിനെ തഴുകിക്കൊണ്ട് ഫോട്ടോയെടുക്കുവാന്‍ സൌകര്യമുള്ളിടത്ത് ഞങ്ങള്‍ ചെന്നു. അതിനും പ്രത്യേകം പണമടയ്ക്കണം. പണമടച്ച ശേഷം മൂപ്പര്‍ കടുവക്കൂട്ടില്‍ കയറി. കൂട്ടില്‍ കടുവയോടൊപ്പം അവിടത്തെ ഗോത്രവിഭാഗക്കാരും ഉണ്ടായിരുന്നു. അങ്ങനെ പ്രശാന്തിന്‍റെ വലിയൊരാഗ്രഹം നടന്നുകിട്ടി..

ഇതിനിടയില്‍ നടന്നു നടന്നു എനിക്ക് ചെറിയൊരു ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി.തലേദിവസം വിമാനത്തില്‍ ആകെ മൂന്നു മണിക്കൂറെ ഉറങ്ങാന്‍ പറ്റിയുള്ളൂ. അതിന്‍റെയാണ് ഈ ക്ഷീണമൊക്കെ.  എന്തെങ്കിലും തണുത്തത് കുടിക്കുവാനായി ഞങ്ങള്‍ ഒരു പാര്‍ലറില്‍ കയറി. കോളകള്‍, ജ്യൂസുകള്‍, ഐസ്ക്രീം മുതലായവ മാത്രമല്ല നല്ല ഉശിരന്‍ ബീയറുകള്‍ വരെ അവിടെ ലഭിക്കും. എന്തായാലും ബീയര്‍ ഒന്നും വാങ്ങാന്‍ നില്‍ക്കാതെ മറ്റൊരു ഐറ്റം ഹാരിസ് ഇക്ക സജസ്റ്റ് ചെയ്തു. സത്യത്തില്‍ നമ്മുടെ മരുന്നുകടകളില്‍ ഒക്കെ ലഭിക്കുന്ന സിറപ്പിന്‍റെ മോഡല്‍ ഒരു കുപ്പി. പക്ഷേ കുപ്പിയില്‍ മരുന്നല്ല, പകരം നല്ല കിടിലന്‍ എനര്‍ജി ഡ്രിങ്ക്.. ഞാന്‍ ഒരെണ്ണം രുചിച്ചുനോക്കി. അത്  നമ്മുടെ നാട്ടില്‍ ലഭിക്കുന്ന എനര്‍ജി ഡ്രിങ്ക് ആയ റെഡ് ബുള്ളിനേക്കാള്‍ മികച്ചതായി എനിക്ക് തോന്നി. ഇതൊക്കെ കുടിച്ച് ഒരു അഞ്ചു മിനിറ്റ് ഇരുന്നുകഴിഞ്ഞപ്പോള്‍ പഴയ ഉന്മേഷം വീണ്ടുകിട്ടി.

പിന്നീട് ഹാരിസ് ഇക്ക ഞങ്ങളെ കൊണ്ടുപോയത് ഒരു അഡ്വഞ്ചര്‍ ഐറ്റത്തിലേക്കായിരുന്നു. ടൈഗര്‍ ഫീഡിംഗ്..!! 100 ബാത്ത് കൊടുത്താല്‍ നമുക്ക് അവര്‍ തോക്കുകള്‍ തരും. താഴെ കടുവകളാണ് കിടക്കുന്നത്. മുകളില്‍ ഒരു കയറില്‍ ചെപ്പുകളിലായി ഇറച്ചിക്കഷണങ്ങള്‍ തൂക്കിയിട്ടിരിക്കുകയാണ്. വെടിവെച്ച് നമ്മള്‍ അവ താഴേക്ക് വീഴ്ത്തനം. ഇങ്ങനെ താഴെ വീഴുന്ന ഇറച്ചി അപ്പോള്‍ത്തന്നെ കടുവകള്‍ കടിപിടികൂടി എടുത്ത് തിന്നും.

ഇതിനിടയിലാണ് ആ കാര്യം ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ഹാരിസ് ഇക്ക വെറുമൊരു ട്രാവല്‍ എജന്റ്റ് മാത്രമല്ല, ഒരു ഷാര്‍പ്പ് ഷൂട്ടറും കൂടിയാണ്. കൂടാതെ കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് പിസ്ടല്‍ ഷൂട്ടിംഗില്‍ മെഡല്‍ ജേതാവു കൂടിയാണ്. ഹാരിസ് ഇക്ക വെക്കുന്ന വെടിയെല്ലാം കിറു കൃത്യമായി സ്ഥാനത്ത് കൊള്ളുന്നുണ്ടായിരുന്നു. എന്തായാലും ഇത് എനിക്ക് പുതിയൊരു അനുഭവമായി മാറി.

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞശേഷം ഞങ്ങള്‍ അവിടുന്ന് പുറത്തേക്ക് നടന്നു. രണ്ടാനകളെ അടുത്തുനിര്‍ത്തിയിട്ട് തുമ്പിക്കൈ കൂട്ടിപ്പിടിച്ച് ആളുകളെ പൊക്കിയെടുക്കുന്ന കാഴ്ചയാണ് പിന്നീട് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ കാണുമ്പോള്‍ ഒരു ടൂറിസ്റ്റ് പെണ്‍കുട്ടിയെ ആന പൊക്കുകയായിരുന്നു. ഇതുകണ്ട് എനിക്കും ഹരം കയറി. ഉടനെ പണം അടച്ച് ഞാനും ഈ ആനപ്പരിപാടി ആസ്വദിച്ചു. സാധാരണയായി നമ്മുടെ നാട്ടില്‍ ആനപ്പുറത്ത് കയറ്റുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊന്ന് ആദ്യമായിട്ടാണ്. ശരിക്കും കണ്ടാല്‍ പേടി തോന്നും… എല്ലാവരും ഇത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു അവിടെ…

ആനപൊക്കിയ സന്തോഷത്തോടെ ഞാന്‍ പിന്നീട് നടന്നത് മീനിനു പാല്‍ കൊടുക്കുന്നയിടത്തേക്കായിരുന്നു. സാധാരണയായി മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതാണ് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഇവിടെ മീനുകള്‍ക്ക് പാലാണ് കൊടുക്കുന്നത്. ഞാനും ഞങ്ങളുടെ തായ് ഗൈഡ് ക്യാറ്റും കൂടി മീനുകള്‍ക്ക് പാലുകൊടുത്തു… ആദ്യം എന്‍റെ കുപ്പിയിലെ പാലാണ് തീര്‍ന്നത്. അതോടെ മീനുകള്‍ എന്‍റെ അടുത്തേക്ക് അടുക്കാതെയായി. വളരെ രസകരമായ നിമിഷങ്ങളായിരുന്നു അവ. ശരിക്കും നല്ലൊരു കിടിലന്‍ അനുഭവം…

സത്യത്തില്‍ എല്ലാ മൃഗങ്ങളെയും വളരെ നന്നായി പരിപാലിക്കുകയും അവയ്ക്ക് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട് ഇവിടെ.

ടൈഗര്‍ സൂവിന്‍റെ വിശേഷങ്ങളും കാഴ്ചകളും ഇവിടെ തീരുന്നില്ല… ബാക്കി അടുത്ത എപ്പിസോഡില്‍…

രണ്ട് ഭാഗങ്ങളായിട്ടാണ് ടൈഗർ സൂ വീഡിയോ വരുന്നത്. ഞാൻ യാത്ര ചെയ്തത് Royalsky Holidays നൊപ്പം. തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800

#TechTravelEat in #Thailand മുഴുവൻ കിടിലൻ വിഡിയോകൾ ഉടൻ വരുന്നു. Stay Tuned for full videos.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post