NH 1 ലൂടെ സോജിലാ പാസും കടന്ന് കാർഗിൽ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര

Total
0
Shares

ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെ താമസത്തിനു ശേഷം അടുത്ത ദിവസം രാവിലെ ഞങ്ങൾ ശ്രീനഗറിൽ നിന്നും ലേയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങി. ശ്രീനഗറിൽ ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന ഷാഫിയോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ശ്രീനഗറിനോട് വിടപറഞ്ഞു.

ശ്രീനഗറിൽ നിന്നും വണ്ടിയിൽ ഫുൾടാങ്ക് ഡീസൽ അടിച്ചതിനു ശേഷമാണ് യാത്രയാരംഭിച്ചത്. ശ്രീനഗറിൽ നിന്നും ലേ വരെ 420 കിലോമീറ്റർ ഞങ്ങൾക്ക് താണ്ടേണ്ടതായുണ്ടായിരുന്നു. നാഷണൽ ഹൈവേ 1 ലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ ലേ ലക്ഷ്യമാക്കി വണ്ടി പായിച്ചു. രാവിലെയായതു കൊണ്ടാണോ എന്തോ, വഴിയിൽ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു.

പോകുന്ന വഴിയിൽ കണ്ട ഒരു ധാബയിൽ ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി വണ്ടി നിർത്തി. ‘വാട്ടർഫാൾ പ്യുവർ വെജ് ധാബ’ എന്നായിരുന്നു ആ കടയുടെ പേര്. ധാബയുടെ പിൻഭാഗത്ത് മനോഹരമായ ഒരു നദി കുത്തിയൊഴുകുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ധാബയ്ക്ക് ഇത്തരത്തിലൊരു പേരിട്ടത്. ബ്രേക്ക് ഫാസ്റ്റിനു മാഗി ന്യൂഡിൽസ് മുതലുള്ള ഐറ്റങ്ങൾ ഉണ്ടായിരുന്നു. രാവിലെ തന്നെ മാഗി കഴിക്കാനുള്ള മൂഡ് ഇല്ലാതിരുന്നതിനാൽ ഞങ്ങൾ ചോളാ ബട്ടൂരയും കടലക്കറിയും ആയിരുന്നു ഓർഡർ ചെയ്തത്. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

കുറച്ചു ദൂരത്തായി വലിയ മലനിരകൾ ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. മനോഹരമായ ആ മലനിരകൾ താണ്ടി വേണം ഞങ്ങൾക്ക് ലേയിൽ എത്തിച്ചേരുവാൻ എന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ മനസ്സിലായി. നല്ല തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ ഞങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കുവാൻ സാധിച്ചിരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ പതിയെ ഹൈറേഞ്ചിലേക്ക് കയറിത്തുടങ്ങി.

മലഞ്ചെരിവിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു. വലതു വശത്ത് താഴെയായി കുത്തിയൊലിച്ചുകൊണ്ട് ഒഴുകുന്ന സിന്ധ് നദിയും, റോഡിലൂടെ മേഞ്ഞു നടക്കുന്ന കുതിരകളും ആട്ടിൻകൂട്ടങ്ങളുമൊക്കെ വ്യത്യസ്തമായ കാഴ്ചകൾ ആയിരുന്നു. ചില സമയങ്ങളിൽ ആട്ടിൻകൂട്ടങ്ങൾ റോഡിലെ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടായിരുന്നു. വഴിയിൽ പലയിടത്തും തോക്കുധാരികളായ പട്ടാളക്കാരെ കാണാമായിരുന്നു. അകലെയായി കണ്ടുതുടങ്ങിയിരുന്ന മഞ്ഞുമലകൾ പിന്നീട് ഞങ്ങളോട് അടുത്തു വന്നുതുടങ്ങിയിരുന്നു.

ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയായതിനാൽ മൗണ്ടൻ സിക്ക്നസ് വരാനുള്ള സാദ്ധ്യതകൾ ഏറെയായിരുന്നു. അതിനെ പ്രതിരോധിക്കുവാൻ ‘ഡയമോക്‌സ്’ എന്ന ടാബ്‌ലറ്റ് ഞങ്ങൾ കഴിച്ചിരുന്നു. ഒപ്പംതന്നെ ധാരാളം വെള്ളവും കുടിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ഇതുപോലുള്ള ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

പോകുന്ന വഴിയിൽ പട്ടാളവാഹനങ്ങളുടെ കോൺവോയ് നിരകൾ ഞങ്ങൾ കണ്ടിരുന്നു. അതിലുണ്ടായിരുന്ന പട്ടാളക്കാരൊക്കെ ഞങ്ങൾക്കു നേരെ കൈവീശിക്കാണിക്കുകയും ഞങ്ങളും തിരികെ ബഹുമാനപൂർവ്വം കൈവീശുകയും ചെയ്തു. പോലീസും ആർമിയും കൂടിചേർന്നാണ് അവിടത്തെ ഫുൾ കൺട്രോൾ ഏറ്റെടുത്തിരിക്കുന്നത്. ടൂറിസ്റ്റുകളോട് അവരെല്ലാം വളരെ മാന്യമായും സൗഹാർദ്ദപരമായുമായിരുന്നു പെരുമാറിയിരുന്നതും.

കുറച്ചു ദൂരം ചെന്നപ്പോൾ വഴിയിൽ വലിയൊരു ബ്ലോക്ക് ഞങ്ങൾ കണ്ടു. കുറച്ചപ്പുറത്തായി റോഡ് വീതികൂട്ടുന്നതിനു വേണ്ടി പാറകൾ പൊട്ടിക്കുന്നതു കാരണം പട്ടാളക്കാർ വഴി ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയാണെന്ന് അറിയുവാൻ കഴിഞ്ഞു. അങ്ങനെ മൂന്നര മണിക്കൂറോളം ഞങ്ങൾ അവിടെ ബ്ലോക്കിൽത്തന്നെ കിടന്നു. ഇതിനിടയിൽ പിന്നിൽ നിന്നും വന്നു ഇടയിൽ കുത്തിക്കയറ്റാൻ ശ്രമിച്ച ചില വണ്ടികളെ പട്ടാളക്കാർ റിവേഴ്‌സ് എടുപ്പിച്ചു ഏറ്റവും പിന്നിലേക്ക് അയച്ചു. അതേതായാലും നന്നായി. അല്ലെങ്കിൽ ബ്ലോക്ക് കഴിഞ്ഞാലും വീണ്ടും ബ്ലോക്കിൽപ്പെട്ടു കിടക്കേണ്ടി വന്നേനെ.

മൂന്നര മണിക്കൂർ കാത്തിരിപ്പിനു ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ടു പോയി. ഒരു കിലോമീറ്റർ പോലും മുന്നോട്ടു പോയില്ല, അപ്പോഴതാ വീണ്ടും ബ്ലോക്ക്. പണിപാളി. ബ്ലോക്കിൽപ്പെട്ട വണ്ടികളിലെ യാത്രക്കാരിൽ ചിലർ ദാഹിച്ചിട്ട് പട്ടാളക്കാരുടെ കയ്യിൽ നിന്നും വെള്ളം വാങ്ങിക്കുടിക്കുന്നുണ്ടായിരുന്നു. സമയം ഉച്ചയ്ക്ക് രണ്ടരയായിരുന്നു അപ്പോൾ. ഞങ്ങൾക്കും നന്നായി വിശക്കാൻ തുടങ്ങി. എവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടുമോന്നു നോക്കി ഞങ്ങൾ പതിയെ നടന്നു. അപ്പോഴതാ ദൈവദൂതനെപ്പോലെ ഒരു പിക്കപ്പ് വാൻ നിറയെ തണ്ണിമത്തൻ ലോഡുമായി കിടക്കുന്നു. ആവശ്യമറിഞ്ഞപ്പോൾ കിലോയ്ക്ക് 30 രൂപ നിരക്കിൽ അവർ തണ്ണിമത്തൻ ഞങ്ങൾക്ക് തന്നു. ഞങ്ങൾ വാങ്ങുന്നതു കണ്ടപ്പോൾ മറ്റു വാഹനങ്ങളിലെ ആളുകളും തണ്ണിമത്തൻ വാങ്ങുവാനായി അവിടെ തടിച്ചുകൂടി.

പിന്നീട് അവിടെ കണ്ട കാഴ്ച മനസ്സിനെ സന്തോഷിപ്പിക്കുന്നതായിരുന്നു. എല്ലാവരും തങ്ങളുടെ കൈവശമുള്ള ഭക്ഷണങ്ങൾ പരസ്പരം പങ്കുവെയ്ക്കുകയായിരുന്നു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന തണ്ണിമത്തൻ അവിടെയുണ്ടായിരുന്ന പട്ടാളക്കാർക്ക് നൽകിയപ്പോൾ അവർ ആദ്യം സ്നേഹത്തോടെ നിരസിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ടായിരുന്നു അത്. പക്ഷെ എല്ലാവരും കഴിക്കുമ്പോൾ അവർ മാത്രം വെറുതെ നിൽക്കുന്നതു കണ്ടിട്ട് ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി. ഒടുവിൽ ഹാരിസ് ഇക്ക ഒരു തണ്ണിമത്തൻ കഷ്ണം അതിൽ നിന്നും അവർക്കു മുന്നിൽ വെച്ചു തന്നെ കഴിച്ചു കാണിച്ചപ്പോൾ അവരും വാങ്ങികഴിച്ചു. ഞങ്ങൾക്കും സന്തോഷമായി.

ഏതാണ്ട് അര – മുക്കാൽ മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ബ്ലോക്ക് മാറുകയും ഞങ്ങൾ വീണ്ടും യാത്ര തുടരുകയും ചെയ്തു. പിന്നീട് ഞങ്ങൾ കടന്നുപോയ വഴി വളരെ ദുഷ്ക്കരം ആയിരുന്നു. ഞങ്ങളുടെ വണ്ടിയ്ക്ക് അത്യാവശ്യം നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരുന്നതിനാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഞങ്ങൾ മുന്നേറി. ഞങ്ങൾ മുൻപ് കണ്ട എം,മഞ്ഞുമലകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന തിരിച്ചറിവ് ഞങ്ങളിൽ ആകാംക്ഷയും സന്തോഷവും നിറച്ചു. അങ്ങനെ ഞങ്ങൾ സോചിലാ പാസ്സിലൂടെ യാത്ര തുടർന്നു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post