Guangzhou നഗരത്തിലെ ഞങ്ങളുടെ അവസാനത്തെ രാത്രി. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കമനീയമായ ശേഖരങ്ങളടങ്ങിയ ഇലക്ട്രോണിക്സ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. മൊബൈൽഫോണുകൾ, ചാർജ്ജറുകൾ, സിസിടിവി ക്യാമറകൾ തുടങ്ങി ഓരോന്നിനും സെപ്പറേറ്റ് കടകളാണ്.
എല്ലാ കടകളിലും ഞാനും മാനുക്കയും കൂടി കയറിയിറങ്ങി. എല്ലാ സാധനങ്ങൾക്കും നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെയധികം വിലക്കുറവായിരുന്നു. ഇഷ്ടംപോലെ മലയാളികളെ അവിടെവെച്ച് പരിചയപ്പെടാൻ സാധിച്ചു. മാനുക്ക ഒരു കടയിൽ നിന്നും എട്ട് ഹെഡ്‌ഫോൺ സെറ്റുകൾ വാങ്ങി. നന്നായി വിലപേശിയപ്പോൾ നിസ്സാര വിലയ്ക്കാണ് ഇത് ഞങ്ങൾക്കു ലഭിച്ചത്. സാധനം ഒറിജിനലിൻ്റെ കോപ്പി ആണെങ്കിലും പ്രോഡക്ട് അടിപൊളി തന്നെ.
ഇതിനിടയിൽ ഞങ്ങൾ സായാഹ്നക്കാഴ്ചകൾ ആസ്വദിക്കുവാനായി ഷോപ്പിംഗ് ഏരിയയ്ക്ക് പുറത്തേക്ക് ഇറങ്ങി. വളരെ കളർഫുൾ ആയിരുന്നു അവിടെത്തെ സ്ട്രീറ്റ്. ധാരാളം ആളുകൾ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കുമായി നമ്മളെ സമീപിക്കും. നോക്കിയും കണ്ടും മാത്രം നമ്മൾ അവരോട് ഇടപെടുക. വിലപേശി ആവശ്യമെങ്കിൽ മാത്രം സാധനങ്ങൾ വാങ്ങുക.
സായാഹ്നക്കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും ഷോപ്പിംഗ് ഏരിയയിലേക്ക് നീങ്ങി. പലതരത്തിലുള്ള സാധനങ്ങൾ ഞങ്ങൾ വിലപേശി കുറഞ്ഞ നിരക്കിൽ കരസ്ഥമാക്കി. അതിനിടയിൽ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ വിൽക്കുന്ന ഷോപ്പുകളും സജീവമായിരുന്നു. ചിലതൊക്കെ ഞങ്ങൾ വാങ്ങി രുചിച്ചറിഞ്ഞു. അങ്ങനെ ഷോപ്പിംഗ് കൂടാതെ കുറച്ചു സ്ട്രീറ്റ് ഫുഡ് കൂടെ ആസ്വദിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.
അങ്ങനെ നേരം ഇരുട്ടിയതോടെ ഞങ്ങൾ ഷോപ്പിംഗ് ഒക്കെ അവസാനിപ്പിച്ച്, വാങ്ങിയ സാധനങ്ങളുമായി വണ്ടിയിൽക്കയറി നേരെ ഹോട്ടലിലേക്ക് യാത്രയായി. പോകുന്നതിനിടെ വഴിയ്ക്കിരുവശവും മനോഹരങ്ങളായ രാത്രിക്കാഴ്ചകൾ ആസ്വദിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. അങ്ങനെ രാത്രിക്കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ തിരിച്ചെത്തി.
ഹോട്ടൽ റൂമിൽ എത്തിയശേഷം ഞങ്ങളെല്ലാവരും ഒന്ന് ഫ്രഷായി. അല്പനേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ ഹോട്ടലിലെ റെസ്റ്റോറന്റിൽ ഒത്തുകൂടി. ഞങ്ങളുടെ ഈ ട്രിപ്പിൽ ചൈനയിലെ അവസാനത്തെ ഡിന്നർ ഒന്നിച്ചു കഴിക്കുവാനായിരുന്നു ഞങ്ങൾ റെസ്റ്റോറന്റിൽ ഒത്തുകൂടിയത്. നല്ല കിടിലൻ ചൈനീസ് ഡിന്നർ തന്നെയായിരുന്നു അന്നത്തെ ഞങ്ങളുടെ ഡിന്നർ. എല്ലാം നല്ല രുചികരമായ ഐറ്റങ്ങൾ. ഡിന്നറിനു ശേഷം ഞങ്ങൾ ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ട് ഓരോരുത്തരുടെ റൂമുകളിലേക്ക് നീങ്ങി.
ഇനി അടുത്ത ദിവസം ഞങ്ങൾ ചൈനയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയാണ്. മലേഷ്യയിലെ ക്വലാലംപൂർ വഴിയാണ് ഞങ്ങൾ കൊച്ചിയിലേക്ക് പോകുന്നത്. ആ വിശേഷങ്ങളൊക്കെ ഇനി അടുത്ത എപ്പിസോഡിൽ കാണാം. അപ്പോൾ ഇനി ഒന്നുറങ്ങട്ടെ, ഗുഡ്നൈറ്റ് ചൈന… ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 7594022166.