പാന്ഗോങ് തടാകത്തിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ലേയിലേക്കായിരുന്നു തിരികെ പോയത്. അവിടെ രാത്രി തങ്ങിയതിനു ശേഷം പിറ്റേന്ന് രാവിലെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ധാരാളം ബുദ്ധമതക്കാർ ജീവിക്കുന്ന ഉപ്ഷി എന്ന സ്ഥലത്തു നിന്നും വലത്തേക്കുള്ള റോഡിലൂടെ പോയാൽ മണാലിയിലേക്ക് എത്തിച്ചേരാം. അവിടുന്ന് മണാലിയിലേക്ക് 425 കിലോമീറ്റർ ദൂരമുണ്ട്.

തിരക്ക് കുറഞ്ഞ നല്ല രീതിയിൽ ടാർ ചെയ്ത റോഡിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ജനവാസ മേഖലകളെല്ലാം പിന്നിട്ടുകൊണ്ട്മ ലഞ്ചെരിവിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. അങ്ങനെ പോയിപ്പോയി ഞങ്ങൾ വീണ്ടും ഒരു ജനവാസമേഖലയിൽ എത്തിച്ചേർന്നു. റോഡിന്റ അവസ്ഥ ശോകമായിക്കൊണ്ടിരുന്നു. ചുറ്റിനും മഞ്ഞുമലകൾക്കു പകരം വരണ്ടുണങ്ങി നിൽക്കുന്ന കൂറ്റൻ മലകൾ ആയിരുന്നു.

കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ റോഡ് വീണ്ടും നല്ല കിടിലൻ കണ്ടീഷൻ ആയിമാറി. ഒപ്പം തന്നെ അകലെ മഞ്ഞുമലകളും ദൃശ്യമായി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 14000 അടി ഉയരത്തിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നത്. പോകുന്തോറും അന്തരീക്ഷത്തിലെ തണുപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു.

പോകപ്പോകെ മഞ്ഞുമലകൾ ഞങ്ങൾ സഞ്ചരിച്ചിരുന്ന വഴിയുടെ വശങ്ങളിലായി കണ്ടുതുടങ്ങി. നല്ല ഉയരത്തിലായിരുന്നു ആ റോഡ് കടന്നുപോയിരുന്നത്. റോഡിൽ പലയിടത്തും മഞ്ഞുരുകി തെന്നുന്ന അവസ്ഥയിലായിരുന്നു. വളരെ ശ്രദ്ധയോടെയായിരുന്നു എമിൽ വണ്ടിയോടിച്ചിരുന്നത്. ഹാരിസ് ഇക്ക പിന്നിലിരുന്നു സ്വതസിദ്ധമായ ശൈലിയിൽ കൗണ്ടർ കോമഡികൾ തകർക്കുന്നുണ്ടായിരുന്നു.

റോഡിന്റെ അവസ്ഥ വീണ്ടും ഭീകരമായി. ഞങ്ങൾ പതിയെപ്പതിയെ പോയ്‌ക്കൊണ്ടിരുന്നപ്പോൾ അതാ പിന്നിലൊരു ഹോണടി… ആരോ പറപ്പിച്ചു വരികയാണ്. ഞങ്ങൾ വീതികൂടിയ സ്ഥലം നോക്കി വണ്ടി ഒരുക്കിക്കൊടുത്തു. പിന്നിലെ വണ്ടി പാഞ്ഞുകയറി പോയപ്പോഴാണ് ഞങ്ങൾ ശരിക്കും അമ്പരന്നു പോയത്. ഒരു മാരുതി ആൾട്ടോ 800 കാർ ആയിരുന്നു അത്. ലോകത്തിലെ ഏറ്റവും മികച്ച ബഡ്‌ജറ്റ്‌ ഓഫ്‌റോഡ് വാഹനം ഏതാണെന്നു ചോദിച്ചാൽ ഞങ്ങൾ മാരുതി ആൾട്ടോ 800 എന്നേ പറയൂ. കാരണം ഈ ട്രിപ്പിനിടയിൽ അതുമാതിരിയുള്ള പെർഫോമൻസുകളാണ് ഞങ്ങൾ ഈ ട്രിപ്പിനിടയിൽ മൊത്തത്തിൽ കണ്ടനുഭവിച്ചത്.

മഞ്ഞുമൂടിയ പ്രദേശത്തു കൂടിയായിരുന്നു ഞങ്ങളുടെ യാത്ര. അന്തരീക്ഷത്തിലെ താപനില ഒരു ഡിഗ്രിയായി മാറി. കുറച്ചു കഴിയുമ്പോൾ മൈനസ് ആകുമെന്ന് ഞങ്ങൾ കണക്കുകൂട്ടി. പോകുന്ന വഴിയിൽ പലയിടത്തും ഞങ്ങൾ വണ്ടി നിർത്തി മഞ്ഞിൽ കളിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.

അങ്ങനെ ഞങ്ങൾ 17,500 അടി ഉയരത്തിലുള്ള തഗ്ളംഗ്ലാ പാസ്സിലൂടെ യാത്ര ചെയ്തു അതിൻ്റെ മുകളിലെത്തിച്ചേർന്നു. അവിടെ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. മലയാളികളായ ബൈക്കർമാർ ഞങ്ങളെ വന്നു പരിചയപ്പെടുകയുണ്ടായി. എല്ലാവരും ഫോട്ടോസ് എടുക്കുന്ന തിരക്കിലായിരുന്നു അവിടെ. അതിനിടെ റൈഡർമാരിൽ ഒരാൾക്ക് മൗണ്ടൻ സിക്ക്‌നസ് വന്നു. ഹാരിസ് ഇക്കയും മറ്റുള്ളവരും കൂടി അയാൾക്ക് വേണ്ട ശുശ്രൂഷകൾ നൽകി ഒക്കെയാക്കി.

അവിടെ ധാരാളം വിദേശികളായ സഞ്ചാരികളും ഉണ്ടായിരുന്നു. അവരോടെല്ലാം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു. അതിനിടയിലാണ് മണാലിയിൽ നിന്നും സൈക്കിളിൽ അവിടേക്ക് എത്തിച്ചേർന്ന ഇസ്രായേൽ സഞ്ചാരിയെ ഞങ്ങൾ പരിചയപ്പെടുന്നത്. അവർ ഒരു ഗ്രൂപ്പായി വന്നതായിരുന്നു. ഏഴു ദിവസം കൊണ്ടാണ് അവർ മണാലിയിൽ നിന്നും ഇവിടേക്ക് സൈക്കിളിൽ എത്തിച്ചേർന്നത്.

17,500 അടി ഉയരത്തിലുള്ള തഗ്ളംഗ്ലാ പാസ്സിലൂടെ യാത്ര ചെയ്യാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെയായി കരുതുന്നു. അധികനേരം അത്രയും ഉയരത്തിൽ നിൽക്കുന്നത് അപകടകരമായതിനാൽ ഞങ്ങൾ വൈകാതെ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.