കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഘാലയയിലെ RI Kanaan Guest House ൽ ആയിരുന്നു ഞങ്ങളുടെ താമസം. INB ട്രിപ്പിനിടയിൽ ഇത്രയും ദിവസം ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ഈ ദിവസങ്ങളിൽ റിസോർട്ട് ഉടമ വിവേക്, സുഹൃത്തുക്കളായ പങ്കജ്, ജെയിംസ് എന്നിവരെല്ലാം ഞങ്ങളെ വളരെയധികം സഹായിച്ചിരുന്നു. അങ്ങനെ അവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും യാത്രയായി. മേഘാലയയിൽ ട്രിപ്പ് വരുന്നവർക്ക് താമസിക്കുവാൻ പറ്റിയ ഒരു മികച്ച സ്ഥലമാണ് ഷില്ലോംഗിനു കുറച്ചു മുൻപായുള്ള RI Kanaan Guest House. To contact, RI Kanaan Guest House: ,9562348253, 9774365447.

ഷില്ലോംഗിൽ നിന്നും ചിറാപ്പുഞ്ചിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. വഴി നീളെ വാഹനങ്ങളെല്ലാം കിടിലൻ മോഡിഫിക്കേഷൻ നടത്തി നിരത്തിലൂടെ ഓടുന്ന കാഴ്ച ഞങ്ങൾക്ക് വളരെ അത്ഭുതകരമായിരുന്നു. കാരണം അത്തരത്തിൽ മോഡിഫിക്കേഷൻ നടത്തി നമ്മുടെ നാട്ടിലൂടെ വണ്ടിയോടിച്ചാൽ മോട്ടോർ വാഹനവകുപ്പ് എപ്പോൾ പൊക്കി എന്നു ചോദിച്ചാൽ മതി. അങ്ങനെ ഞങ്ങൾ ചാറ്റൽ മഴയും കോടമഞ്ഞുമൊക്കെ മറികടന്നുകൊണ്ട് യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഴയും മഞ്ഞുമൊക്കെ മാറി നല്ല തെളിഞ്ഞ കാലാവസ്ഥയായി.

ചിറാപ്പുഞ്ചി ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഞങ്ങൾ ഒരു വ്യത്യസ്തമായ പാലം കണ്ടു. ‘മോക്ക്ഡോക്ക് ഡിംപെപ്പ്’ എന്നായിരുന്നു ആ പാലത്തിന്റെ പേര് എന്ന് ഞങ്ങൾ അവിടെ ആളുകളോട് ചോദിച്ചു മനസ്സിലാക്കുകയുണ്ടായി. പണ്ട് അവിടെ ഒരു തൂക്കുപാലമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പുതുക്കി പണിതതാണ് ഇപ്പോൾ കാണുന്ന ഈ പാലം. പഴയ തൂക്കുപാലത്തിൻ്റെ ഓർമ്മയ്ക്കായി അതിൻ്റെ തൂക്കു കേബിളുകളൊക്കെ ഇന്നും പാലത്തിന്റെ വശങ്ങളിൽ നമുക്ക് കാണാവുന്നതാണ്.

മേഘാലയയിൽ കണ്ട ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം അവിടെ വിവിധ സ്ഥലങ്ങളിലായി കണ്ട പാറ ഖനനം ആയിരുന്നു. ധാരാളം മലകളും കുന്നുകളുമൊക്കെ ഇത്തരത്തിൽ തുരന്നെടുത്തിരിക്കുന്ന കാഴ്ച വഴിയരികിൽ ഞങ്ങൾ പലയിടങ്ങളിലായി കണ്ടതാണ്. എന്തു പറയാൻ? മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. കാലങ്ങൾക്കപ്പുറം നിങ്ങൾ ഈ വീഡിയോയിലൂടെ കണ്ട മനോഹരങ്ങളായ കാഴ്ചകൾ ആയിരിക്കും മേഘാലയയിൽ ഉണ്ടാകുക എന്ന് ഉറപ്പു പറയാൻ പറ്റില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

‘മോക്ക്ഡോക്ക് ഡിംപെപ്പ്’ പാലത്തിനു അപ്പുറത്തായി ഒരു കിടിലൻ വ്യൂ പോയിന്റ് ഉണ്ടായിരുന്നു. ഞങ്ങൾ അവിടെയും വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിച്ചു. അവിടുന്ന് ചിറാപ്പുഞ്ചിയിലേക്ക് ഏകദേശം 30 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. ചിറാപ്പുഞ്ചിയിൽ ഞങ്ങൾ മൂന്നു ദിവസത്തോളം താമസിക്കുവാൻ ആയിരുന്നു പ്ലാൻ ഇട്ടിരുന്നത്. ഇത്രയും ദിവസം ഞങ്ങൾക്ക് അവിടെ തങ്ങുവാനായി ഹോംസ്റ്റേകൾ തിരഞ്ഞെടുക്കുവാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്.

ചിറാപ്പുഞ്ചിയിലേക്കുള്ള യാത്രയിൽ വളരെ മനോഹരങ്ങളായ കാഴ്ചകളായിരുന്നു ഞങ്ങൾക്ക് ആസ്വദിക്കുവാൻ സാധിച്ചത്. ചുരത്തിലൂടെയുള്ള യാത്രയിൽ ഒരു ഭാഗത്ത് കൊക്കയും മറുഭാഗത്ത് മലയും… ചിറാപ്പുഞ്ചി എന്നൊക്കെ കേട്ടപ്പോൾ ഞങ്ങൾ വിചാരിച്ചിരുന്നത് നല്ല മഴയുള്ള കാലാവസ്ഥയായിരിക്കും അവിടേക്ക് പോകുന്ന വഴിയിലും എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് നല്ല തെളിഞ്ഞ വെയിലും മഞ്ഞുമൊക്കെ കൂടിയ കാലാവസ്ഥയായിരുന്നു.

സമുദ്ര നിരപ്പിൽനിന്ന്‌ 1,300 മീറ്റർ ഉയരത്തിലാണ്‌ ചിറാപ്പുഞ്ചി സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻ‌റം എന്ന പ്രദേശത്തിനാണ്. മൗസിൻ‌റം നമ്മൾ കഴിഞ്ഞ ദിവസം പോയിരുന്ന സ്ഥലമാണ്. ഞങ്ങൾ ചിറാപ്പുഞ്ചി എത്തുന്നതിനു ഏതാണ്ട് 7 കിലോമീറ്റർ മുൻപായി തന്നെ അങ്ങകലെ ചിറാപ്പുഞ്ചി ടൗണിന്റെ വിദൂര ദൃശ്യം കണ്ടു തുടങ്ങിയിരുന്നു.

അങ്ങനെ അവസാനം ഞങ്ങൾ ചിറാപുഞ്ചിയിൽ എത്തിച്ചേർന്നു. അവിടെ താമസിക്കുവാനായി ഒരു ഹോംസ്റ്റേ കണ്ടെത്തുവാൻ ഞങ്ങൾ കുറെ അലഞ്ഞു. അവസാനം ഒരു ഹോംസ്റ്റേ ഞങ്ങൾക്ക് ദിവസേന 2000 രൂപ നിരക്കിൽ ലഭിച്ചു. ഹോംസ്റ്റേയിൽ പാചകം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കയ്യിലുള്ള ന്യൂഡിൽസ് സ്വയം പാചകം ചെയ്തു ഡിന്നർ കഴിച്ചു. ഒരു ചെലവ് ചുരുക്കൽ പ്രക്രിയ കൂടിയായിമാറി അത്. ഡിന്നറിനു ശേഷം ഞങ്ങൾ ഉറങ്ങുവാനായി നീങ്ങി. ചിറാപുഞ്ചിയിലെ വിശേഷങ്ങളെല്ലാം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.