ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെയായി കോട്ടയത്തെ ആരോഗ്യമന്ത്രയിൽ ഒരു ദിവസം..

Total
0
Shares

തേക്കടിയിലും മൂന്നാറുമൊക്കെ കുറച്ചു ദിവസം കറങ്ങിയ ശേഷം വീട്ടിലെത്തിയപ്പോള്‍ എന്തോ ഒരു ക്ഷീണം പോലെ എനിക്ക് തോന്നി.  കാര്യമറിഞ്ഞപ്പോള്‍ അമ്മയാണ് പറഞ്ഞത് ഒന്നു മസാജ് ചെയ്യാന്‍ പോയ്ക്കൂടെ എന്ന്. കേട്ടപ്പോള്‍ എനിക്കും തോന്നി അത് ശരിയാണല്ലോയെന്ന്.. അങ്ങനെയാണ് എന്‍റെ സുഹൃത്ത് അനന്തു വഴി കോട്ടയത്തെ മാഞ്ഞൂര്‍ എന്ന ഗ്രാമത്തിലെ ആരോഗ്യമന്ത്ര എന്ന ആയുര്‍വേദ റിസോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞത്.  ഉടനെ അവിടേക്ക് വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും ഒരു ദിവസത്തെ പാക്കേജ് ബുക്ക് ചെയ്യുകയും ചെയ്തു.

ഇരുപതുപേര്‍ക്ക് താമസിച്ച് ചികില്‍സിക്കാന്‍ കഴിയുന്ന എല്ലാ വിധ സൗകര്യങ്ങളോടുംകൂടിയതാണ് ആരോഗ്യമന്ത്ര. യോഗ, പ്രകൃതി ചികിത്സ, ആയുര്‍വേദ ചികിത്സാരംഗത്തെ വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സത്യത്തില്‍ ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് ഒരു പക്കാ ഗ്രാമത്തിലാണ്. അവിടേക്കുള്ള യാത്രയില്‍ ആ ഗ്രാമീണഭംഗി വിളിച്ചോതുന്ന കാഴ്ചകള്‍ നിറയെ കാണുന്നുണ്ടായിരുന്നു.

അവിടെ എത്തിയപ്പോള്‍ ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെ ചേര്‍ന്ന ഒരു ശാന്തമായ അന്തരീക്ഷമാണ് എനിക്ക് അനുഭവപ്പെട്ടത്.  അകത്തേക്ക് കയറിയപ്പോള്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ എന്നെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും പൂരിപ്പിക്കുന്നതിനായി അവിടത്തെ ഒരു ഫോം നല്‍കുകയും ചെയ്തു.  ഫോം പൂരിപ്പിച്ച ശേഷം എന്നെ അവിടത്തെ ലോഞ്ചില്‍ ഇരുത്തി. അവിടത്തെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ.വിനീത എന്‍റെയടുക്കല്‍ വന്നു കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം സീനിയര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആദ്യം തന്നെ ഒരു മസാജിനു സജസ്റ്റ് ചെയ്തു.

പിന്നീട് എന്‍റെ തൂക്കവും ബ്ലഡ് പ്രഷറും ഒക്കെ പരിശോധിക്കുകയുണ്ടായി. ഈ സമയത്തെല്ലാം ഡോക്ടറും ഒപ്പം കൂടെയുണ്ടായിരുന്നു.കുറച്ചുനേരം റെസ്റ്റ്‌ എടുത്തിട്ടു മസാജ് ആരംഭിക്കാം എന്നു ഡോക്ടറും തെറാപ്പിസ്റ്റ് ആയ മനുവും അറിയിച്ചു. ചെക്കപ്പ് എല്ലാം കഴിഞ്ഞശേഷം ഞാന്‍ അവിടത്തെ എന്‍റെ റൂമിലേക്ക് പോയി.

വളരെ നല്ലൊരു A/C ഡബിള്‍ റൂമായിരുന്നു അവിടത്തേത്. സ്വസ്ഥമായി വിശ്രമിക്കാന്‍ പറ്റിയ ഒരിടം തന്നെ. ബാല്‍ക്കണിയിലേക്ക് ഇറങ്ങി നിന്നാല്‍ മുഴുവന്‍ പച്ചപ്പും ആസ്വദിക്കുകയും ചെയ്യാം. ഒരു കുളിക്കും കുറച്ചു സമയത്തെ വിശ്രമത്തിനും ശേഷം ഞാന്‍ മസാജ് റൂമിലേക്ക് നടന്നു. അവിടെ എന്നെയും കാത്ത് തെറാപ്പിസ്റ്റ് മനുവും മാനേജര്‍ അനന്തുവും ഉണ്ടായിരുന്നു.

ചികില്‍സ തേടിയെത്തുന്ന പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം പുരുഷവനിതാ തെറാപ്പിസ്റ്റുകള്‍ ഇവിടെയുണ്ട്.

ആരോഗ്യമന്ത്രയിലെ സ്പെഷ്യല്‍ മസാജായ സിഗ്നേച്ചര്‍ മസാജായിരുന്നു എനിക്ക് ആദ്യം ചെയ്തത്. സിഗ്നേച്ചര്‍ മസാജ് ശരിക്കും എനിക്ക് നല്ലൊരു ഉണര്‍വ്വാണ് നല്‍കിയത്. ശരീര ക്ഷീണവും ആലസ്യവുമൊക്കെ പമ്പകടന്നു എന്നുവേണം പറയാന്‍. മസാജിനു ശേഷം മനു എന്നെ സ്റ്റീം ബാത്തിന് കൊണ്ടുപോയി. ഒരു പെട്ടിയില്‍ തലമാത്രം വെളിയിലിട്ട് ഇരിക്കണം. അപ്പോള്‍ പെട്ടിക്കുള്ളില്‍ ചൂട് ആവി പുറപ്പെടുവിക്കും. അങ്ങനെ ശരീരം നന്നായി വിയര്‍ക്കുകയും ചെയ്യും. സ്റ്റീം ബാത്തിനു ശേഷം അതിന്‍റെ ഗുണവിശേഷങ്ങള്‍ മനു എനിക്ക് പറഞ്ഞു തന്നു. സത്യത്തില്‍ എന്തെന്നില്ലാത്ത ഒരുന്മേഷമായിരുന്നു എനിക്ക് ഇതെല്ലാം ചെയ്തുകഴിഞ്ഞപ്പോള്‍ അനുഭവപ്പെട്ടത്.

രാത്രി എട്ടുമണിയോടെ ഡിന്നര്‍ റെഡിയാണെന്നറിയിച്ചുകൊണ്ട് റൂമിലേക്ക് കോള്‍ വന്നു. മൂന്നാം നിലയിലായിരുന്നു റെസ്റ്റോറന്‍റ്.  മസാലദോശയായിരുന്നു ഡിന്നര്‍. എന്‍റെ ഇവിടത്തെ പാക്കേജില്‍ ഭക്ഷണം കൂടി ഉണ്ടായിരുന്നു. വെജിറ്റെറിയന്‍ ഭക്ഷണമാണ് ഇവിടെ കിട്ടുന്നത്. മസാജിന്‍റെ കാര്യം പോലെതന്നെ അവിടത്തെ ഭക്ഷണവും സൂപ്പറായിരുന്നു. രണ്ടുമൂന്നു ചേച്ചിമാരാണ് അടുക്കളയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഭക്ഷണം അടിപൊളിയാണെന്ന് ചേച്ചിമാരോട് പറയാന്‍ ഞാന്‍ മറന്നില്ല…

കുറച്ചുസമയത്തിനു ശേഷം ഞാന്‍ റൂമിലേക്ക് പോയി. കുറേ നാളുകള്‍ക്കുശേഷം അന്ന് ഞാന്‍ എല്ലാം മറന്നു സുഖമായി ഉറങ്ങി.

രാവിലെ നേരത്തെ തന്നെ ഞാന്‍ എഴുന്നേറ്റു. ബാല്‍ക്കണിയില്‍ ഇരുന്നു പുറത്തെ മഞ്ഞുമൂടിയ കാഴ്ചകള്‍ ആസ്വദിച്ചു. പ്രഭാതഭക്ഷണം കഴിക്കുവാന്‍ റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ ചേച്ചിമാര്‍ എനിക്കായി ഭക്ഷണം റെഡിയാക്കി വെച്ചിരുന്നു. നല്ല ആവിപറക്കുന്ന ഇടിയപ്പവും (നൂല്‍പ്പുട്ട്) കടലക്കറിയും. ചേച്ചിമാരുടെ കൈപ്പുണ്ണ്യം കൊള്ളാം… കടലക്കറിയൊക്കെ ഇതുവരെ കഴിച്ചിട്ടില്ലാത്ത തരത്തിലുള്ള രുചി.

ഭക്ഷണത്തിനു ശേഷം മനു എന്നെ എല്ലാ മസാജ് റൂമുകളും സംവിധാനങ്ങളും പരിചയപ്പെടുത്തിത്തന്നു. എന്നിട്ട് ഞാന്‍ ഫൂട്ട് മസാജ് ചെയ്യുവാനായി തയ്യാറായി. മനു ഒരു മിടുക്കനായിരുന്നു. മനുവിന്‍റെ മസാജ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു…

ഫൂട്ട് മസാജിനു ശേഷം ഞങ്ങള്‍ മഡ് ബാത്തിനായി ഏറ്റവും മുകളിലത്തെ നിലയിലേക്ക് പോയി. പേരുപോലെ തന്നെ മഡ് ബാത്ത് എന്നത് ശരീരം മുഴുവന്‍ പ്രത്യേക ചെളി തേച്ചുകൊണ്ടുള്ള ഒരു ചികില്‍സയാണ്. ചികിത്സ എന്നുപറഞ്ഞാല്‍ ഒരു പ്രത്യേക രോഗത്തിനുള്ള ചികിത്സ എന്നല്ല.. മൊത്തത്തില്‍ ശരീരത്തിനു നല്ലൊരു ഉന്മേഷം തരുന്ന ഒന്നാണ്.

റിസോര്‍ട്ടിന്‍റെ മുകളിലെ നിലയില്‍ വഴുതന, പച്ചമുളക്, തക്കാളി മുതലായവ കൃഷി ചെയ്യുന്നുണ്ടായിരുന്നു. റിസോര്‍ട്ടിലെ റെസ്റ്റോറന്റിലേക്ക് ഇവിടുന്നാണ് പച്ചക്കറികള്‍ എടുക്കുന്നത് എന്നു മനു പറയുകയുണ്ടായി.

മഡ് ബാത്ത് എല്ലാം കഴിഞ്ഞപ്പോള്‍ ശരീരത്തിന് മൊത്തത്തില്‍ ഒരു റിലാക്സെഷന്‍ അനുഭവപ്പെട്ടു… ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടു…!! അപ്പോഴേക്കും സമയം ഉച്ചയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ശിരോധാര ചെയ്യുവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

പഞ്ചകര്‍മ്മയിലെ വസ്‌തിയില്‍ വരുന്നതാണ്‌ ശിരോധാര. വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്‌, ചെവിയിലെ അസ്വസ്‌ഥതകള്‍(ശബ്‌ദം കേള്‍ക്കുക, ഊതിയടക്കുക) തുടങ്ങിയ അസുഖങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ശിരോധാര നിര്‍ദ്ദേശിക്കാറുണ്ട്‌. ധാര ചെയ്യും മുമ്പ്‌ തലയില്‍ യുക്തമായ എണ്ണ  തേച്ചു പിടിപ്പിക്കും. ശേഷം ധാരയന്ത്രത്തില്‍ തൈലം നിറച്ച്‌ ചെറുചൂടില്‍, പ്രത്യേക അളവില്‍ ഒരേ ക്രമത്തില്‍ തിരുനെറ്റിയില്‍ വീഴിക്കും. ഇടമുറിയാതെ വീഴുക എന്നതാണ്‌ ധാര എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌. 15 മുതല്‍ 30 മിനിട്ടു വരെയാണ്‌ സാധാരണ ശിരോധാര ചെയ്യുന്നത്‌.

എല്ലാവിധ മസാജുകളും ചെയ്തത് വളരെ ഫലപ്രദമായി എനിക്ക് തോന്നി. അവിടെ ഒരു ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടായിരുന്നു. അവസാനമായി ഞാന്‍ അതില്‍ ഒരു കുളിയും പാസ്സാക്കി. ഇതോടെ എന്‍റെ അവിടത്തെ പാക്കേജ് പൂര്‍ണ്ണമാകുകയാണ്.

ആരോഗ്യമന്ത്രയില്‍ ഞാന്‍ ചിലവഴിച്ച ഈ ഒരു ദിവസം വളരെ ആസ്വാദ്യകരമായിരുന്നു. എല്ലാംകൊണ്ടും ഞാന്‍ വളരെ സംതൃപ്തനാണ്. കൊടുത്ത കാശിനു നല്ല സര്‍വ്വീസ് എന്തുവന്നാലും നമുക്ക് ഇവിടെനിന്നും ലഭിക്കുമെന്ന കാര്യത്തില്‍ 100% ഗ്യാരണ്ടി…

തിരക്കു പിടിച്ച ജീവിതവും സമ്മര്‍ദ്ദം നിറഞ്ഞ ജോലിയും മൂലം
ആരോഗ്യപരിചരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവര്‍ക്ക് അവധിക്കാലത്ത് സുഖചികില്‍സക്കും വിശ്രമത്തിനുംകഴിയുന്ന തരത്തിലുള്ള വിവിധ പായ്‌ക്കേജുകള്‍ ആരോഗ്യമന്ത്രയില്‍ ലഭ്യമാണ്. എയര്‍ കണ്ടീഷന്‍ഡ് മുറികള്‍, സ്വിമ്മിള്‍പൂള്‍,വെജിറ്റേറിയന്‍ റസ്‌റ്റോറന്റ്, സ്റ്റീംബാത്ത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു.

ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെയായി നിങ്ങള്‍ക്കും കോട്ടയത്ത് മാഞ്ഞൂർ എന്ന ഗ്രാമത്തിൽ സ്വസ്ഥമായി റിലാക്സ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9544927778

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post