പട്ടായയിലെ ലോകപ്രശസ്തമായ ഒരു കാബറേ – അല്‍കസാര്‍ ഷോയുടെ വിശേഷങ്ങള്‍…

Total
0
Shares

കോറല്‍ ഐലന്റിലെ തകര്‍പ്പന്‍ ആക്ടിവിറ്റികള്‍ക്കു ശേഷം അന്നേദിവസം രാത്രി ഞങ്ങള്‍ പോയത് പട്ടായയിലെ അല്‍കസാര്‍ ഷോ കാണുവാനാണ്. ലോകപ്രശസ്തമായ ഒരു കാബറേ ഷോയാണിത്‌. കാബറേ എന്നുകേട്ടിട്ട് ആരും നെറ്റി ചുളിക്കണ്ട. നമ്മള്‍ വിചാരിക്കുന്നപോലെ നഗ്നനൃത്തമൊന്നുമല്ല ഇത്. സത്യത്തില്‍ ഞാനും കാബറേ എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.  കൂടെയുണ്ടായിരുന്ന ഹാരിസ് ഇക്കയാണ്‌ ഈ അല്‍കസാര്‍ ഷോയെക്കുറിച്ച് എനിക്ക് കൂടുതലായി പറഞ്ഞുതന്നത്.

യഥാര്‍ത്ഥത്തില്‍ ഈ ഡാന്‍സ് കളിക്കുന്നവര്‍ ശരിക്കും സ്ത്രീകളല്ല; നമ്മള്‍ ഭിന്നലിംഗക്കാര്‍ എന്നു പറയുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് ആണ്. ഇത് എനിക്കൊരു പുതിയ അറിവായിരുന്നു.  ഇത്തരത്തിലുള്ളവരെ അവിടെ ‘ലേഡി ബോയ്സ്’ എന്നാണു വിളിക്കുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടി തായ്‌ലാന്‍ഡ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്ന നല്ലൊരു വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇതും.

കാബറേ എന്നു കേട്ടിട്ട് ഈ ഷോ കാണുന്നതില്‍ നിന്നും കുടുംബമായി വരുന്നവരാരും തന്നെ വിട്ടുനില്‍ക്കേണ്ടതില്ല. എല്ലാത്തരക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നല്ല അടിപൊളി ഡാന്‍സും സൗണ്ട് സിസ്റ്റവും സ്റ്റേജ് അലങ്കാരവും ഒക്കെയാണ് ഈ ഷോയുടെ പ്രധാന ആകര്‍ഷണങ്ങള്‍…

രാത്രി 9.30 യുടെ ഷോയ്ക്കാണ് ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റുമായി ഞങ്ങള്‍ ഉള്ളിലേക്ക് കയറി. ഷോ കാണുവാനെത്തുന്ന എല്ലാവര്‍ക്കും ഇവിടെ കൂള്‍ഡ്രിങ്ക് നല്‍കിയാണ്‌ സ്വീകരിക്കുന്നത്. ഞങ്ങള്‍ക്കും കിട്ടി ഒരു ഗ്ലാസ്സ് കൂള്‍ ഡ്രിങ്ക്. അതുമായി ഷോ നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ കയറി. നല്ല തിരക്കായിരുന്നു അവിടെ. മുഴുവന്‍ സീറ്റും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. കൂടുതലും ഇന്ത്യക്കാരെയായിരുന്നു അവിടെ ഞാന്‍ കണ്ടത്. മറ്റു രാജ്യക്കാരും ഉണ്ട് കെട്ടോ…

ഞങ്ങള്‍ സീറ്റില്‍ ഇരുന്ന്‍ കുറച്ചു സമയത്തിനുശേഷം ഷോ ആരംഭിച്ചു. തുടക്കം തന്നെ നല്ല കിടിലന്‍ പെര്‍ഫോമന്‍സ്… ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ആണേല്‍ പറയുകയേ വേണ്ട… പല പല രാജ്യങ്ങളിലെ പാട്ടുകളും അതിനൊത്ത സ്റ്റേജ് അലങ്കാരവും സുന്ദരിമാരുടെ നൃത്തവുമാണ് യഥാര്‍ത്ഥത്തില്‍ അല്‍കസാര്‍ ഷോ. ഓരോ പാട്ടും കഴിയുമ്പോഴും നിമിഷനേരത്തിനുള്ളില്‍ അതായത് സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ സ്റ്റേജ് തീം അതിനനുസരിച്ച് മാറ്റുന്നത് എനിക്ക് അദ്ഭുതകരമായി തോന്നി.

തായ്, റഷ്യന്‍, ജാപ്പനീസ്, അറബിക്, ചൈനീസ് എന്നീ പെര്‍ഫോമന്‍സുകള്‍ക്കു ശേഷമാണ് നമ്മുടെ ഇന്ത്യന്‍ സ്റ്റൈല്‍ ഡാന്‍സ് വന്നത്. അതുവരെ നിശബ്ദരായിരുന്ന കാണികള്‍ ഹിന്ദിപ്പാട്ട് കേട്ടതോടെ ആവേശഭരിതരായി. തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടിയും ശബ്ദഘോശങ്ങളും…വീഡിയോയില്‍ നിങ്ങള്‍ക്കത് കാണാവുന്നതാണ്. തായ്ലാന്‍ഡില്‍ ചെന്നിട്ട് ഇന്ത്യക്കാരുടെ ഒത്തൊരുമ ശരിക്കും കണ്ടത് അവിടെവെച്ചാണ്. എനിക്കും ഉള്ളില്‍ എന്തോ ഒരു സന്തോഷമൊക്കെ തോന്നി ആ സമയത്ത്.. എന്തോ ഇന്ത്യക്കാരോട് തായ്ലാന്‍ഡുകാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്.

അങ്ങനെ കിടിലന്‍ പരിപാടികളുമായി ആ ഷോ അവസാനം വരെ ഞങ്ങള്‍ ആസ്വദിച്ചു കണ്ടു. ഷോ തീര്‍ന്നപ്പോള്‍ മിക്കയാളുകള്‍ക്കും വിഷമഭാവമായിരുന്നു. അത്രയുംനേരം അതുപോലെ ആസ്വദിച്ചിരുന്നു അതെന്നു വേണം ഇതില്‍നിന്നും മനസ്സിലാക്കാന്‍. തിരക്കിനിടയിലൂടെ ഞങ്ങള്‍ പതിയെ പുറത്തേക്ക് ഇറങ്ങി. ഇത്രയും സമയം ഞങ്ങളെ ആസ്വദിപ്പിച്ച ആ കലാകാരികള്‍ മുഴുവന്‍ പുറത്ത് ആളുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പണം നല്‍കിയാല്‍ നമുക്ക് അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കാം. ഞാനും പണം കൊടുത്ത ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇന്ത്യക്കാരന്‍ ആണെന്നറിഞ്ഞപ്പോള്‍ “ഹായ് ഇന്ത്യ..നമസ്തേ” എന്നൊക്കെപ്പറഞ്ഞാണ് അവര്‍ എന്നെ സ്വീകരിച്ചത്.

ഒത്തിരിയാളുകള്‍ കുടുംബമായൊക്കെ വന്ന് ഈ ഷോ കാണുന്നുണ്ടായിരുന്നു. അവരെല്ലാം പുറത്തു വന്നിട്ട് ഈ കലാകാരികളോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്യുന്നുണ്ടായിരുന്നു. എന്തിനു പറയണം… കൊച്ചുകുട്ടികള്‍ വരെ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്… അതാണു അല്‍കസാര്‍ ഷോയുടെ പ്രശസ്തി..

ഫോട്ടോയൊക്കെ എടുത്തു കഴിഞ്ഞശേഷം ഞങ്ങള്‍ പതിയെ ഡിന്നര്‍ കഴിക്കുവാനായി നീങ്ങി…. അപ്പോഴും അല്‍കസാറും കലാകാരികളും എന്‍റെയുള്ളില്‍ത്തന്നെയുണ്ടായിരുന്നു…ഇനിയും ഒരിക്കല്‍ക്കൂടി എന്നെങ്കിലും ഇത് കാണാന്‍ ഇവിടെ വരണം എന്ന മനസ്സോടെയാണ് ഞാന്‍ അവിടം വിട്ടത്.

തായ്ലാന്‍ഡ്-പട്ടായ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ യാതൊരു കാരണവശാലും അല്‍കസാര്‍ ഷോ കാണുവാന്‍ മറക്കരുത് എന്നൊരു നിര്‍ദ്ദേശം മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനുള്ളൂ… നിങ്ങളിവിടെ വരണം… എല്ലാം ആസ്വദിക്കണം… ഒപ്പം ഒരു വിഭാഗം ആളുകള്‍ക്ക് ജീവിക്കുവാനുള്ള സഹായവുമാകും അത്… ഇനി ഭക്ഷണം കഴിച്ചശേഷം റൂമില്‍ച്ചെന്ന് കിടന്നുറങ്ങണം… നാളെ കാഴ്ചകള്‍ ഇനിയും ബാക്കിയാണല്ലോ… അപ്പൊ ശരി… ഗുഡ് നൈറ്റ്…. സ്വീറ്റ് ഡ്രീംസ്…

തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post