അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

Total
0
Shares

വിവരണം – Ajmal Ali Paleri.

നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ പകലുകളും പകലുകളെ രാത്രികളുമാക്കി മാറ്റിയപ്പോൾ എനിക്കു കാത്തുനിൽക്കാൻ കഴിഞ്ഞില്ല, ഭാഗുമെടുത്തിറങ്ങാൻ തന്നെ തീരുമാനിച്ചു.

രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണ് ഘട്ടം ഘട്ടമായി പിൻവലിച്ചുകൊണ്ടിരിക്കുന്നു. രോഗവ്യാപനം പേടിച്ചു സംസ്ഥാനാതിർത്ഥികളർല്ലാം ശത്രുരാജ്യങ്ങൾ പോലെ കൊട്ടിയടച്ച കാലം മാറി, ആളുകൾ വേണ്ട മുൻകരുതലുകളെടുത്ത് തങ്ങൾക്ക് ആവശ്യമായിടത്തെല്ലാം യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

വയനാട് പ്രതീക്ഷിച്ചിറങ്ങിയ ഞങ്ങളെ മാടിവിളിച്ചത് അട്ടപ്പാടിയാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ ഞങ്ങൾ മൂന്നുപേർ, മുസജ്ജിദും സാലിഹും പിന്നെ ഞാനും. എല്ലാവരും കൊറന്റൈൻ പൂർത്തിയാക്കിയവർ, മറ്റൊരുതരത്തിൽ പറഞ്ഞാൽ ചരിത്രത്തിന്റെ ഭാഗമായവർ. അവർ രണ്ടുപേരും വിദേശരാജ്യങ്ങളിൽ നിന്നു വന്നവരും ഞാനാണെങ്കിൽ ബാംഗ്ഗലൂരുവിൽ നിന്നും വന്നതും.

മലപ്പുറത്തെ വീട്ടിൽനിന്നും ഉച്ചകഴിഞ്ഞിറങ്ങിയ ഞങ്ങൾ വൈകുന്നേരമായി മണ്ണാർക്കാട് നിന്നും ചുരം കയറാൻ. ദൂരെ മലമടക്കുകളിൽ കോടയിറങ്ങിത്തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മഴയുള്ളതിനാൽതന്നെ ചുരത്തിൽ അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ചുരത്തിലെ വ്യൂപോയിന്റിലൊന്നും സാധാരണയായി കാണാറുള്ള തിരക്കുകളൊന്നും തന്നെയില്ല. ഉള്ളവർത്തന്നെ മാസ്‌കെല്ലാമിട്ടുകൊണ്ട് സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെയാണ് കാഴ്ചകൾ കാണുന്നത്.

സൈലന്റ് വാലി ദേശീയോദ്യാനത്തോട്‌ ചേർന്നുള്ള അട്ടപ്പാടി വനമേഖലയിലെ ചെക്ക്പോസ്റ് കടക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. മുക്കാലി കഴിഞ്ഞു കൽക്കണ്ടിയിൽ നിന്നും വലത്ത് തിരിഞ്ഞുപോയിട്ടാണ് താമസിക്കാനുള്ള റിസോർട്ട് ബുക്ക്‌ചെയ്തിരുന്നത്. കൊറോണ കാരണം റിസോർട്ടിലെ റെസ്റ്റോറന്റ് അടച്ചതുകൊണ്ട്, പോകുന്നവഴി ഭക്ഷണം വാങ്ങിച്ചു പോവേണ്ടതായുണ്ട്. ഇനിയുള്ള ആറുകിലോമീറ്റർ കടകളൊന്നുംതന്നെയില്ലാത്ത കാരണം കൽകണ്ടിയിൽ നിന്നും ഭക്ഷണം വാങ്ങിച്ചു യാത്ര തുടർന്നു.

സമയം എട്ടുമണിയാവുന്നതെയൊള്ളൂ. മുന്നോട്ടുപോകുംതോറും വീടുകൾ അപ്രത്യക്ഷമായി തുടങ്ങി. കോടമഞ്ഞു റോഡുകളും വഴികളും കാണാതാവിധം ഞങ്ങളുടെ കാഴ്ച മറക്കുന്നുണ്ടായിരുന്നു. കാറിന്റെ ടയറിൽ നിന്നും ശബ്ദംകേട്ട് പുറത്തിറങ്ങിയ ഞങ്ങളെ വിഷമത്തിലാക്കി. ടയറിൽ ഒരാണി തറച്ചിരിക്കുന്നു. ഭാഗ്യവശാൽ വല്യ പ്രശ്‌നങ്ങളില്ലാതെ റിസോർട്ടിലെത്തുമ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുന്നു. കൊറോണ കാരണം ഒരു കെയർട്ടേക്കറല്ലാതെ ആരുംതന്നെയില്ലായിരുന്നവിടെ.

ഗേറ്റ് കടന്നു ഒരു കുന്നുകയറിവേണം അട്ടപ്പാടിയിലെ ഗ്യാലക്സി ഫാമിലി റിസോർട്ടിലെത്താൻ. കൂടെയുള്ളവരെപോലും കാണാൻ കഴിയാത്തവിധം റിസോർട്ടിനെ കോട പുതച്ചിരിക്കുകയാണ്. വാഹനത്തിൽനിന്നിറങ്ങി ആസാമുകാരനായ കേയർട്ടേക്കറുടെ കൂടെ ഞങ്ങളുടെ കോട്ടേജിലേക്കു നടക്കുമ്പോൾ വഴികളെല്ലാം തന്നെ അവ്യക്തമായിരുന്നു. ഒന്നു കുളിച്ചു ഫ്രഷായി പുറത്തിറങ്ങുമ്പോഴേക്കും ഞങ്ങൾക്കുള്ള ക്യാമ്പ്ഫയർ റേഡിയാക്കുന്നുണ്ടായിരുന്നു. ആറേക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിലെ കുന്നിൻചെരുവിൽ പനയോലമേഞ്ഞ കുടിലിനുള്ളിലാണ് ക്യാമ്പ്ഫയർ. കോടമഞ്ഞിന്റെ കൂടെ ചാറ്റൽമഴകൂടിയായായപ്പോൾ ഞങ്ങൾ കഥകൾ പറഞ്ഞു ക്യാമ്പ്ഫയറിന് ചുറ്റും കൂടി.

രാത്രിവൈകിയാണുറങ്ങിയതെങ്കിലും രാവിലെ അഞ്ചരക്കുതന്നെ എണീറ്റു. യാത്രകളിൽ എന്തുതന്നെയായാലും നേരത്തെയെണീക്കൽ ഒരു ശീലമാണ്. രാത്രിയിൽ കോടമഞ്ഞുണ്ടെങ്കിൽ രാവിലെ കാണില്ലെന്ന എന്റെ ധാരണ അപ്പാടെ തെറ്റിച്ചുകൊണ്ടു കോടയിൽപുതച്ചിരിക്കുന്ന റിസോർട്ടിന്റെ പ്രഭാതകാഴ്ചകൾ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വ്യത്യസ്ഥങ്ങളായിട്ടുള്ള ധാരാളം പൂക്കളും ചെടികളും നിറഞ്ഞ ഒരു ഉദ്യാനത്തിനാൽ ചുറ്റപ്പെട്ട ഒരു സ്വർഗ്ഗത്തിലായിരുന്നു ഇന്നലെ ഞങ്ങൾ താമസിച്ചിരുന്നത്.

ഒൻപതു മണിയായപ്പോഴേക്കും ഞങ്ങൾക്കുള്ള പ്രഭാത ഭക്ഷണവുമായി ഗോപാലേട്ടനെത്തി. മൂപ്പര് അവിടുത്തെ പുറംപണിക്കാരനാണ്. അദ്യേഹത്തെ കൂടാതെ നമ്മുടെ ആസാമി ചേട്ടനും ഭാര്യയുമെല്ലാമാണ് റിസോർട്ടിലെ കൃഷിയും കാര്യങ്ങളുമെല്ലാം നോക്കി നടത്തുന്നത്. റിസോർട്ടിന്റെ പുറകുവശത്ത് കാടാണ്. ഭക്ഷണത്തിന് ശേഷം ഗോപാലേട്ടന്റെ കൂടെ കഥകൾ പറഞ്ഞു കാട്ടരുവികൾ കടന്നു ഒരു പ്രഭാത നടത്തം.

പതിനൊന്നുമണികഴിഞ്ഞു കുന്നിന്മുകളിലെ ആ റിസോർട്ടിൽനിന്നിറങ്ങുമ്പോൾ കോടമഞ്ഞു പോകുന്നതെയോള്ളായിരുന്നു. ഇനി അടുത്ത ലക്ഷ്യം അട്ടപ്പാടിയിലെ ഗ്രാമവഴികളായിരുന്നു. അയ്യപ്പനും കോശിയും സിനിമ ചിത്രീകരിച്ച അട്ടപ്പാടിയിലെ സ്ഥലങ്ങൾ കാണണം. ഗോപാലേട്ടനിൽനിന്നും ചോദിച്ചറിഞ്ഞപ്രകാരം കോട്ടത്തറ എന്ന സ്ഥലത്ത് സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതായി അറിയാൻ കഴിഞ്ഞു. നരസിമുക്കു വഴി കാട്ടിലൂടെയുള്ള ആ യാത്ര അട്ടപ്പാടിയിലെ ഗ്രാമഭംഗി അസ്വദിച്ചുള്ളതായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കിഷിയിടങ്ങളിൽ നിലക്കടലയും പപ്പായയും തുടങ്ങി എല്ലാവിധ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്യുന്ന ആളുകളിലധികവും തമിഴ് സംസാരിക്കുന്ന ഗ്രാമീണരായിരുന്നു.

സിനിമ ചിത്രീകരിച്ച മാർക്കറ്റും, ലോഡ്ജുമെല്ലാം കാണിച്ചുതന്നത് നാട്ടുകാരനായ സലീംക്കയായിരുന്നു. കോട്ടത്തറയിൽ നിന്നും ആനക്കട്ടിവഴി ഷോളയൂരിലേക്കുള്ള വഴിയിൽ ദൂരെനിന്നുതന്നെ വിൻഡ്‌മില്ലുകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു. അവിടെയാണ് സിനിമയിലെ പോലീസ്സ്റ്റേഷൻ സീനുകൾ ചിത്രീകരിച്ചിരുന്നത്. പുൽമേടുകൾ നിറഞ്ഞ ഷോളയൂർ ഗ്രാമത്തിന്റെ ഭംഗി സ്വിറ്റ്സർലന്റിലെ ഗ്രാമങ്ങളെപോലെ തോന്നിപ്പിക്കുന്നവിധം പച്ചപ്പുനിറഞ്ഞതാണ്. വിൻഡ്‌മില്ലിനോട് ചേർന്ന പോലീസ്റ്റേഷൻ തിരഞ്ഞു നടന്ന ഞങ്ങൾക്ക് സിനിമയ്ക്കായി സെറ്റിട്ട സ്റ്റപ്പുകളും മതിൽകെട്ടും മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ.

ചുരം കയറി അട്ടപ്പാടിയിൽ ചെന്നാൽ കാണാനൊരുപാടുണ്ട്. കൊറോണയെന്ന മഹാമാരി നമ്മൾ സഞ്ചാരികളെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിത്തന്ന ഒരു യാത്ര അവസാനിക്കുമ്പോൾ ഇനിയെത്രനാൾ വേണ്ടിവരും നമുക്ക് പഴയപോലെ കാടും മലകളും കയറിയിറങ്ങാൻ എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
View Post

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

Viral Quiz

@import url('https://www.techtraveleat.com/wp-content/plugins/wp-viral-quiz-gr/resources/css/bootstrap-wrapper.css'); @import url('https://www.techtraveleat.com/wp-content/plugins/wp-viral-quiz-gr/resources/icons/fa/css/font-awesome.min.css'); @import url('https://www.techtraveleat.com/wp-content/plugins/wp-viral-quiz-gr/resources/css/fo-style.css'); @import url('https://www.techtraveleat.com/wp-content/plugins/wp-viral-quiz-gr/resources/css/skins/modern/style.css'); (function(d, s, id){ var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) {return;} js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js"; fjs.parentNode.insertBefore(js, fjs);…
View Post

യാത്രയ്ക്കിടയിൽ പരിചയപ്പെട്ട്; അമ്മയെപ്പോലെ സ്നേഹം തോന്നിയ ഒരു വനിത – വൈറലായ കുറിപ്പ്..

യാത്രകൾക്കിടയിൽ പരിചയപ്പെട്ട്, അവസാനം അമ്മയോട് തോന്നുന്ന പോലത്തെ സ്നേഹം നിങ്ങൾക്ക് ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? ബഹുമാനം തോന്നിയിട്ടുണ്ടോ? ഇത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ അഖിൽ പി.ധർമ്മജൻ. അദ്ദേഹത്തിൻ്റെ വൈറലായ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.. “500 രൂപയ്ക്ക് 20 വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ…
View Post

36 ഹെയർപിൻ ബെൻഡുകൾ താണ്ടി ഉദകമണ്ഡലം ഫാമിലി യാത്ര

വിവരണം – ഷഹീർ അരീക്കോട്. പ്ലാൻ ചെയ്ത ഒരു യാത്ര മുടങ്ങി നിൽക്കുന്ന സമയത്താണ്, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന ഭാവത്തിൽ അവളുടെ ചോദ്യം, ഊട്ടിയിൽ പോയാലോ? നാട്ടിൽ ചൂട് കാരണം പൊകഞ്ഞ് പണ്ടാരമടങ്ങി നിൽക്കുന്ന സമയത്ത് ചോദ്യം കേട്ട…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post