ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

Total
24
Shares

വിവരണം – Shael Chulliyan.

‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി പറഞ്ഞ തവാങ് ആയിരന്നു… അങ്ങനെ 5 വർഷത്തിന് ശേഷം പത്തു മൂവായിരം കിലോമീറ്റർ അപ്പുറത്തുള്ള തവാങ് എന്ന സ്വപ്ന ഭൂമിയിലേക്ക് 2 സുഹൃത്തുക്കളുടെ കൂടെ യാത്ര തുടങ്ങുകയാണ്… ഞാൻ പറഞ്ഞതും വിശ്വാസിച്, തവാങ് ഏത് സംസ്ഥാനത്താണെന്ന് പോലും അറിയാതെ എന്റെ കൂടെ ധൈര്യപൂർവം യാത്രക്ക് പുറപ്പെട്ട ജുനൈദിനെയും അക്കുവിനെയും ഒക്കെ സമ്മതിക്കണം അല്ലെ..???

5 വർഷം മുൻപ് തീരുമാനിച്ച യാത്രക്ക് തെയ്യാറെടുക്കുവാൻ ആകെ കിട്ടിയത് വെറും 5 ദിവസം മാത്രമായിരുന്നു… അങ്ങനെ ഭൂമിയിലെ സ്വർഗത്തിലേക്കുള്ള യാത്രയിലേക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി… നേരത്തെ പ്ലാൻ ചെയ്യാത്ത യാത്രയായത കൊണ്ട് തന്നെ ചെന്നൈയിൽ നിന്നാണ് ആസ്സാമിലെ ഗുവാഹത്തിയിലേക്ക് വണ്ടി കിട്ടിയത്. പോവാനുള്ള അമിത ആഗ്രഹം കൊണ്ടോ ആവേശം കൊണ്ടോ അറിയില്ല ഒക്ടോബർ 22 ൻ രാത്രി 10 : 30 ൻ ചെന്നൈയിൽ നിന്നും കേറേണ്ട വണ്ടിക്ക് 20 ൻ തന്നെ കോഴിക്കോട് നിന്ന് ചെന്നൈക്ക് കേറി… ആദ്യമായി ചെന്നൈലേക്ക് പോകുന്ന ഏതൊരാളെപോലെയും ചെന്നൈ എന്നെയും ഒരുപാട് അത്ഭുതപെടുത്തി… ഒരുപാട് മനുഷ്യർ, വലിയ കെട്ടിടങ്ങൾ, വൃത്തിയില്ലാത്ത സ്ഥലങ്ങൾ അങ്ങനെ അങ്ങനെ… ഇതൊക്കെ മുൻപും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കാണുമ്പോൾ ഒരു പുതുമ തോന്നാറുണ്ട്… മറീന ബീച്ചിലെ സൺ സെറ്റും കണ്ട് ചെന്നൈയോട് ബൈ പറഞ് പോകുമ്പോൾ തവാങ് എന്ന സ്വപ്നഭൂമി മാത്രമായിരുന്നു ഉള്ളിന്റെ ഉള്ളിൽ….

അങ്ങനെ സ്വപ്നം കണ്ടു കിടക്കുമ്പോഴാണ് ബീഹാറുകാരൻ ലഖ്‍ഷ് സിങിന്റെ വികൃതികൾ ശ്രദ്ധിച്ചത്. പിന്നെ മൂന്നു ദിവസത്തിന് അവനും അവന്റെ അനിയൻ അധ്റൂബ്ബ് സിങ്ങുമായിരിന്നു കൂട്ടിന്. തുടക്കത്തിലേ പരിചയപെട്ടെങ്കിലും ആ വലിയ സത്യം മനസ്സിലാക്കിയത് 24 മണിക്കൂർ കഴിഞ്ഞായിരുന്നു..കണ്ടാൽ പെണ്ണിനെ പോലെ ഇരിക്കുമെങ്കിലും എപ്പോഴോ അവന്മാരുടെ നിക്കർ അഴിച്ചപ്പോഴാണ് ആ വലിയ സത്യം തിരിച്ചറിഞ്ഞത്. ഇത് പറഞ്ഞിട്ട് ജുനൈദും അക്ബറും വിശ്വസിക്കാൻ കൂട്ടായില്ലെങ്കിലും അവസാനം അടുത്ത നിക്കർ അഴിക്കൽ പരിപാടി വരെ കാത്തിരിക്കേണ്ടി വന്നു. മലയാളി ആണല്ലോ, സംശയ കൂടുതൽ ഉണ്ടാകും. ഒന്നും നോക്കിയില്ല അവന്റെ അച്ഛനോട് തന്നെ കാര്യം ചോദിച്ചു… കിട്ടിയ ഉത്തരം വിചിത്രമായിരുന്നു.. ബീഹാറിലൊക്കെ ഒരു 6 , 7 വയസ്സ് വരെ മുടി മുറിക്കില്ല.. ഒരിച്ചിരി വിചിത്രം ആയി തോന്നി.

അവസാനം ഒരു ഉമ്മയും കൊടുത്തു അവനെ യാത്രയാക്കിയപ്പോൾ ബാക്കിയായത് അവന്റെ ആ ചിരിയും പിന്നെ അപ്പുറത്തെ സീറ്റിലെ ഒരു സ്ത്രീയുടെ ഇച്ചിരി കണ്ണുനീരുമാണ്. അവരും ഭർത്താവും ഒറ്റക്കാണ്… കുട്ടികളില്ലാത്തതിന് എന്തോ treatment കഴിഞ്ഞു വരുന്ന വരവാണ്… അത് അറിയാവുന്നത്കൊണ്ട്തന്നെ കണ്ണീരിന്റെ കാരണം തിരക്കി പോയില്ല.. ഇതൊക്കെ കഴിഞ്ഞു വീണ്ടും തവാങ് സ്വപ്നം കണ്ട്‌ കിടന്നപ്പോഴാണ് അക്കുന്റെ മുഖത്തൊരു മ്ലാനത ശ്രദ്ധിച്ചത്… അയാൾ 7 ദിവസം ലീവ് എഴുതി കൊടുത്താണ്പോലും വന്നത്… ഇത് കേട്ടപ്പോ എനിക്കും ജുനൈദിനും ചിരിക്കാണ്ടിരിക്കാനും തോന്നിയില്ല… അങ്ങനെ 72 മണിക്കൂറിന് ശേഷം ഇന്ത്യൻ റെയ്ൽവേയ്ക്കും TTR നും നന്ദി പറഞ്ഞുകൊണ്ട് ആസ്സാമിന്റെ ഹ്രദയഭാഗമായ ഗുവാഹത്തിയിൽ കാലു കുത്തി…

വൈകി എത്തിയത്കൊണ്ട് തന്നെ ആദ്യം തിരഞ്ഞത് ഭക്ഷണം തന്നെയാണ്. അടുത്ത ലക്‌ഷ്യം എങ്ങനെയെങ്കിലും ഇരുട്ടുന്നതിന് മുൻപ് Tezpur എത്തി ഒരു റൂം സംഘടിപ്പിക്കുക മാത്രമായിരുന്നു. ഗുവാഹത്തിയിൽ നിന്നും 150 രൂപ ടിക്കറ്റും എടുത്ത് കേറിയപ്പോ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു… വളവുകളും തിരിവുകളും ഇല്ലാത്ത നേരെയുള്ള 2 വരി പാത അതും ആസ്സാമിലെ ഗ്രാമത്തിലൂടെ.. മനോഹരമായ കാഴ്ച.. പക്ഷെ അതൊന്നും കാണാൻ പറ്റിയില്ല… ജീവനെക്കാളും വലുതല്ലല്ലോ ഒരു കാഴ്ചയും. ബസ് ഡ്രൈവർ അങ്ങനെ പറക്കുകയാണ് ഒരു 120 – 130 സ്പീഡിൽ… Overtake ചെയ്യുമ്പോഴും ഓപ്പോസിറ്റ് വണ്ടി വരുമ്പോഴും സ്ലോ ഡൗൺ ചെയ്യുന്നില്ല.. ഇതൊക്കെ ഹസ്സിയുടെ സ്വപ്നഭൂമി കാണാൻ ആണല്ലോ എന്നാശ്വസിച്ചു കൊണ്ട് ഉള്ള ജീവനും കൊണ്ട് ഇറങ്ങി ഓടി…

റൂം എടുക്കുന്നതിന് മുൻപ് തന്നെ പിറ്റേന്ന് രാവിലെ തവാങിലേക്ക് പോവാനുള്ള ഷെയർ ടാക്സി ടിക്കറ്റ് എടുത്തു വെച്ചു. ഒരാൾക്ക് 1050 രൂപയാണ് ചോദിച്ചത്. തർക്കിക്കാൻ നിന്നില്ല എടുത്തു കൊടുത്തു. അതിന് മുന്നേ തന്നെ തവാങിലേക്ക് കടക്കാനുള്ള പാസ് ഓൺലൈൻ വഴി എടുത്തിരുന്നു… ഉറങ്ങാൻ കിടന്നപ്പോൾ പണ്ട് സ്കൂളിൽ നിന്ന് ടൂർ പോകുന്നതിന്റെ തലേ ദിവസത്തെ അതെ ഫീലിംഗ് ആയിരിന്നു.ഒരു വിധത്തിൽ ഉറങ്ങി ഒപ്പിച്ചു. ഉറങ്ങി എണീറ്റപ്പോൾ ആദ്യം അന്നേഷിച്ചത്‌ ജാക്കറ്റ്‌ ആയിരിന്നു.. ജാക്കറ്റ്‌ എടുത്ത് അരയിലും കെട്ടി, നിർത്തിയിട്ട ഒരു പഴയ ടാറ്റ സുമോയുടെ അടുത്തേക്ക് നടന്നു നീങ്ങി… അത് വരെ ഹസ്സിയിലൂടെ മാത്രം അറിഞ്ഞ തവാങ് ഞാൻ നേരിട്ടറിയാൻ പോവുകയാണ്. ഹിന്ദുസ്ഥാൻ സംഗീതവും ഒരു മിലിറ്ററികാരന്റെ തളളും കേട്ട് അയാളുടെ തോളിൽ തലയും വെച്ചു പുറത്തെ അതിമനോഹരമായ കാഴ്ചകളും കണ്ടു പോവുകയാണ് തവാങിനെ അനുഭവിക്കാൻ…

ഇന്ത്യയിൽ 12 മാസവും റോഡ് പണി നടക്കുന്ന ഒരു പാത.. 300 ൽ കൂടുതൽ kms റോഡ് ഇല്ല. ശരീരം കോച്ചുന്ന തണുപ്പിലും സ്വന്തം ജീവനും പണയം വെച്ചു കുടുംബത്തിനും സ്വന്തം രാജ്യത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഇന്ത്യൻ ജവാൻമാർ, മിലിറ്ററി ക്യാമ്പുകൾ, 100 കണക്കിന് മിലിറ്ററി വണ്ടികൾ, കിതച്ചു പായുന്ന ബുള്ളറ്റിൽ ഒരുപാട് യാത്ര പ്രേമികൾ, കഷ്ടിച്ചു സൈഡ് കൊടുക്കാൻ ശ്രമിക്കുന്ന ക്ഷമയുള്ള കുറെ ഡ്രൈവർമാർ.. അങ്ങനെ ഒരുപാടുണ്ട് ആ വഴിയിൽ അനിഭവിക്കാൻ… കേട്ട പാട്ടുകളും കണ്ട സ്വപ്നവും പല തവണ ആവർത്തിച്ചു. ഒടുവിലിതാ ഡ്രൈവറുടെ നിർദ്ദേശം. നമ്മൾ ഏതാണ്ട് സമുദ്രനിരപ്പിൽ നിന്നും 13700 ഫീറ്റ് മുകളിലാണ്…

കാറിൽ നിന്നും പുറത്തേക്ക് നോക്കിയ എന്നെ കാത്തിരിന്നത് ഭൂമിയിലെ സ്വർഗ്ഗമാണെന്ന തിരിച്ചറിവ് പിന്നീടെപ്പൊഴാണുണ്ടായത്. അതി മനോഹരമായ സേലാ തടാകവും അതിന് പിന്നിലായി മലനിരകളും പലയിടത്തും പെഴ്തിറങ്ങിയ മഞ്ഞും… ആദ്യം ഓർമ്മ വന്നത് ഹസ്സിയെ തന്നെയാണ്… ജുനൈദും അക്ബറും എവിടെയാണെന്ന് പോലും അറിയില്ല… എവിടെപോവാനാ മുൻപിലൊരു അത്ഭുതം അങ്ങനെ നിൽക്കുമ്പോ. ഒരിച്ചിരി സങ്കടത്തോടെ കാറിൽ കേറിയപ്പോഴാണ് അടുത്ത സന്തോഷ വാർത്ത കേട്ടത്. സ്വപ്നഭൂമിയിലേക്ക് ഇനി അധികം ദൂരമില്ല.. എടുത്ത ഫോട്ടോസ് പല തവണ നോക്കി സേലാ എന്ന കൊച്ചു സുന്ദരിയെ മനസ്സിൽ ഉറപ്പിച്ചു, മരിച്ചാലും മറക്കൂല എന്ന ദൃഢനിശ്ചയത്തോടെ…

തവാങ് എന്ന സ്വപ്നഭൂമിയുടെ ആദ്യ കാഴ്ച ഇരുട്ടിലായിരിന്നു. പിന്നെയും കാത്തിരിക്കേണ്ടി വന്നു ഒരു തണുത്ത രാത്രികൂടി തവാങിനെ അടുത്തറിയാൻ. -3 ഡിഗ്രിയിൽ തണുത്തു വിറച്ചങ്ങനെ കിടന്നു രാത്രിയെ പകലാക്കാന്. 1300 രൂപ കൊടുത്തു വാങ്ങിയ ആ മുറിയൊന്നും മതിയായിരുന്നില്ല തവാങിലെ തണുപ്പിനെ പ്രതിരോധിക്കാൻ… ഇടക്ക് പല സൂചന ലഭിച്ചുവെങ്കിലും രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ ലോട്ടറി അടിച്ച വിവരം അറിഞ്ഞതു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്ന തവാങ് ഫെസ്റ്റിവൽ അന്ന് തുടങ്ങുകയാണ്. തവാങ് താഴ്‌വരയിൽ താമസിക്കുന്ന പല ഗോത്ര വർഗക്കാരുടെ സംസ്കാരത്തെയും ആചാരങ്ങളെയും ലോകത്തിന് മുന്നിൽ കാണിക്കുകയാണ് അരുണാചൽ പ്രദേശ് ഗവണ്മെന്റ് തവാങ് ഫെസ്റ്റിവലിലൂടെ ചെയ്യുന്നത്..

ഇത് കാണാനായി മാത്രം ലോകത്തിന്റെ പല ഭാഗത്തുള്ള മനുഷ്യർ ഇവിടെ എത്തുന്നുമുണ്ട്.. ഇത് കാണാൻ വരുന്ന VIP മാർക്ക് വേണ്ടി മാത്രം തയ്യാറാക്കിയ ഇരിപ്പിടത്തിന്റെ അരികിലുള്ള മനോഹരമായ പാത്രത്തിൽ നിറച്ചു വെച്ച കശുവണ്ടിയും ബദാമും വാരി തിന്നു തവാങ് ഫെസ്റ്റിവലിലെ വിചിത്രവും മനോഹരവുമായ കാഴ്ചകൾ കണ്ടു നടന്നു. ഇടക്കെപ്പോയോ ഒരു ഇംഗ്ലീഷ് കപ്പിള്സിനെ കണ്ടു മുട്ടി. രണ്ടു പേർക്കും കുറച് കശുവണ്ടി കൊടുത്തു പരിചയപെട്ടു. അവർക്ക് ചുമ്മാ തവാങിൽ അങ്ങനെ രണ്ടു ദിവസം നടക്കണം. തവാങിനെ അനുഭവിച്ചറിയണം എന്നതായിരിന്നു ഉദ്ദേശം..

അടുത്ത ലക്ഷ്യം തവാങ് മൊണാസ്റ്ററി ആയിരിന്നു.. ചിലവ് ചുരുക്കാനും തവാങിനെ പ്രണയിക്കാനും വേണ്ടി നടന്നു പോകാൻ തീരുമാനിച്ചു.. അധിക ദൂരമില്ല, പക്ഷെ വഴി അറിയില്ല… മാത്രവുമല്ല പല വഴിയും ഉണ്ട്.. ഒരുപാട് ചുറ്റി.. അവസാനം ഭംഗിയുള്ള രണ്ട്‌ പെൺകുട്ടികളെ കണ്ടപ്പോൾ അക്കു അവരോട് വഴി ചോദിക്കുകയും കൂട്ടത്തിൽ ഒരു സെൽഫി എടുക്കുകയും ചെയ്തു… അവർ മനപ്പൂർവം തെറ്റിച്ചതാണോ അതോ അക്കൂന് മനസ്സിലാവാത്തതോ എന്നറിയൂല എന്തായാലും വഴി വീണ്ടും തെറ്റി… അവസാനം ഒരു യാത്രക്കാരൻ അയാളുടെ സ്വന്തം i20 യിൽ ഞങ്ങളെ ഫ്രീ ആയി അവിടെ കൊണ്ടുവന്നിറക്കി.

ബുദ്ധ മത വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംസ്കാരങ്ങളും നമുക്കവിടെ കാണാം. അതിനിടക്കെപ്പൊഴോ അക്കു സൃഷ്ടിയെ കണ്ടു. ഒരു കൊൽക്കത്തക്കാരി… പിന്നെ കുറച് നേരം അവളെ പറ്റി മാത്രമായിരിന്നു സംസാരം… അക്കുവിന്റെ വായ്നോട്ടം കണ്ടിട്ടാവാം ഒരുകൂട്ടം പട്ടാളക്കാർ ഇങ്ങോട്ട് വന്ന് സംസാരിച്ചു. കൂടുതൽ പേരും സൗത്ത് ഇന്ത്യയിൽ നിന്നുമാണ്. പക്ഷെ മലയാളികൾ ഇല്ല.. ഒരുമിച്ച് നിന്ന് ഒരു ഫോട്ടോയും എടുത്തു ബൈ പറഞ്ഞപ്പോ രാത്രിയിലെ ഫെസ്റ്റിവൽ കാണാനും അവരുടെ ക്യാമ്പ് കാണാനും ഞങ്ങളെ ക്ഷണിച്ചു. തിരിച്ചു പോരുന്ന വഴിയിൽ എവിടെ വെച്ചോ ആരോ പറയുന്നത് കേട്ടു രാത്രിയിലെ ഫങ്ക്ഷനിലെ ചീഫ് ഗസ്റ്റ് ബോളിവുഡ് സിങ്ങർ മോഹിത് ചൗഹാൻ സർ ആണെന്ന്.. പക്ഷെ അതൊന്ന് ഉറപ്പിക്കാൻ പുറത്തു ഫ്ലസ്‌കളോ പോസ്റ്ററുകളോ കണ്ടില്ല..

ആ നിമിഷം ഓർമവന്നത് ദൈവത്തിന്റെ സ്വന്തം നാടിനെത്തന്നെയാണ്. രാത്രിയിൽ ചൗഹാൻ സാറിന്റെ സംഗീതം ആസ്വദിക്കാൻ പോയപ്പോൾ കിട്ടിയത് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോ കൂടെ ആയിരിന്നു. അന്ന് രാത്രി തന്നെ ബുംല പാസ്സിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഹോട്ടൽ ഉടമയെ കണ്ട്‌ പെർമിറ്റും ഒരു വണ്ടിയും ഒപ്പിച്ചു 15200 ഫീറ്റ് മുകളിലുള്ള ഇൻഡോ ചൈന ബോർഡർ കാണാൻ… പോകുന്ന വഴിയിൽ പലയിടത്തും മഞ്ഞു വീണു കിടക്കുന്നത് കാണാം… ഒരുപക്ഷെ 2 മാസം കഴിഞ്ഞാണ് ഞാൻ ഈ യാത്ര നടത്തുന്നതെങ്കിൽ ഇവിടെ ഫുൾ ഐസ് ആയിരുന്നേനെ… ഇൻഡോ ചൈന ബോർഡറും പണ്ട് മാധുരി ദീക്ഷിത് ഡാൻസ് കളിച്ച മാധുരി തടാകവും കണ്ട്‌ വീണ്ടും തവാങ് താഴ്‌വരകളിലേക്ക് തിരിച്ചു പോന്നു…

മനസ്സില്ലാതെയാണെങ്കിലും തിരിച്ചു പോരാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒടുവിൽ പിറ്റേന്ന് രാവിലെ ഒരു ഇന്നോവ ക്രെസ്റ്റയിൽ യാത്ര തുടങ്ങി. സേലാ പാസും, ഡിറങ്ങും ബോംഡില്ലയും കടന്നു പോയി. ആ ഡ്രൈവർ ഒരു ജിന്ന് ആണോ എന്നൊരു സംശയം തോന്നി. തുടർച്ചയായി 18 മണിക്കൂർ ഹിന്ദി പാട്ടും കേട്ട് വണ്ടി ഓടിച്ചു ഞങ്ങളെ ഗുവാഹത്തിയിൽ തിരികെ എത്തിച്ചു. അന്നാണ് ഞാൻ മാത്രല്ല എന്റെ കൂടെ ഉള്ള എല്ലാവരും ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ട് കേട്ടത്. അടുത്ത ദിവസത്തെ യാത്ര ഈസ്റ്റിലെ സ്കോട്ട്ലാൻഡിലേക്കാണെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കാത്തിരിക്കുക മേഘാലയ വിശേഷങ്ങൾക്കായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ഷേണായീസ്, ശ്രീധർ, പത്മ… സിനിമാലോകത്തെ ഷേണായിമാരുടെ കഥ

എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി). കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക്…
View Post

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്.. ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത്…
View Post