ഷേണായീസ്, ശ്രീധർ, പത്മ… സിനിമാലോകത്തെ ഷേണായിമാരുടെ കഥ

Total
149
Shares

എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി).

കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ഏറ്റവും മുകളിലെ ആ ഇരിപ്പിടങ്ങള്‍ പ്രത്യേക ചതുരക്കള്ളിയിലായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആ സീറ്റുകളില്‍ ആളനക്കമുണ്ടാകും. അത് കൊച്ചി രാജകുടുംബാംഗങ്ങളോ തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങളോ ആയിരിക്കും.

കൊച്ചിയിലെ ഏറ്റവും പഴയ സിനിമാ ടാക്കീസുകളിലൊന്നായ ‘ലക്ഷ്മണില്‍’ ആയിരുന്നു രാജകുടുംബത്തിനുള്ള പ്രത്യേക ‘റിസര്‍വേഷന്‍ ബോക്‌സ്’. ബാല്‍ക്കണിയിലെ ആദ്യനിരയില്‍ ഏഴു സീറ്റും രണ്ടാമത്തെ നിരയില്‍ എട്ടു സീറ്റുമാണ് ഉണ്ടായിരുന്നത്. കാലൊക്കെ നീട്ടിവെച്ച് വിശാലമായി സിനിമകാണാനുള്ള സൗകര്യമായിരുന്നു ആ ഇരിപ്പിടങ്ങള്‍ക്ക്. എറണാകുളം വളഞ്ഞമ്പലത്ത് സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ലക്ഷ്മണ്‍ ടാക്കീസില്‍ രാജാവുള്‍പ്പടെയുള്ളവര്‍ വല്ലപ്പോഴും സിനിമകാണാന്‍ എത്തിയിരുന്നു.

വെള്ളിത്തിരയിലേക്ക് ലക്ഷ്മണ്‍ വെള്ളിവെളിച്ചം പൊഴിച്ചത് 1942ല്‍ ആയിരുന്നു. ഏഴുവര്‍ഷത്തിന് ശേഷം ലക്ഷ്മണില്‍ ഒരു ചരിത്ര സംഭവം നടന്നു. രണ്ടു മഹാരാജാക്കന്‍മാര്‍ ഒരുമിച്ച് സിനിമകാണാനെത്തി. തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയും കൊച്ചിയുടെ അവസാന മഹാരാജാവായിരുന്ന രാമവര്‍മ പരീക്ഷിത്ത് തമ്പുരാനും.

1949 നവംബര്‍ 14ന് ആയിരുന്നു അത്. അപ്പോഴേക്കും തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നിരുന്നു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി മാറിയിരുന്നു. കൊച്ചി രാജ്യമില്ലെങ്കിലും രാമവര്‍മ പരീക്ഷിത്ത് തമ്പുരാന് വലിയതമ്പുരാന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. രാത്രി എട്ടരയ്ക്ക് രണ്ടുരാജക്കന്‍മാരും ഒന്നിച്ചിരുന്ന കണ്ട ആ സിനിമ ‘ജംഗിള്‍ ജിം’ ആയിരുന്നു. ടാര്‍സനായി സിനിമാലോകത്തെ കാട്ടുവള്ളികളില്‍ കുരുക്കിയിട്ട ജോണി വെയ്‌സ്മുള്ളര്‍ അഭിനയിച്ച ഉദ്വേഗജനകമായ സാഹസികസിനിമയായിരുന്നു അത്.

ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയവരായിരുന്നു ഗൗഡസാരസ്വത ബ്രഹ്മണന്‍മാരായ നാരായണ ഷേണായും കുടുംബവും. അദ്ദേഹത്തിന്റെ മൂത്തമകനായ എ.എന്‍.ഗുണ ഷേണായ് കൊച്ചി ബ്രോഡ്‌വേയില്‍ എ.എന്‍. ഗുണഷേണായി ആന്റ് ബ്രദേഴ്സ് എന്ന പേരില്‍ ഹാര്‍ഡ്‌വെയര്‍ കട തുടങ്ങി. അക്കാലത്ത് കൊച്ചിയില്‍ ആകെയുണ്ടായിരുന്നത് രണ്ട് സിനിമ ടാക്കീസുകളായിരുന്നു. മട്ടാഞ്ചേരിയിലെ സ്റ്റാറും എറണാകുളത്തെ മേനകയും.

ടാക്കീസിന്റെ സാധ്യത തിരിച്ചറിഞ്ഞ് ഗുണ ഷേണായിയുടെ സഹോദരനായ ലക്ഷ്മണ്‍ ഷേണായ് ആണ് ‘ലക്ഷ്മണ്‍’ തീയേറ്റര്‍ തുടങ്ങുന്നത്. എഴുന്നൂറിന് മുകളില്‍ സീറ്റുണ്ടായിരുന്ന വലിയ തീയേറ്ററായിരുന്നു. ലണ്ടനില്‍ നിന്നും ഇറക്കുമതി ചെയ്ത ഗൗമോണ്ട് ഖാലി പ്രൊജക്ടര്‍ ആയിരുന്നു ലക്ഷമണിലുണ്ടായിരുന്നത്. കാലത്തിന്റെ വെള്ളിത്തിരയില്‍ ലക്ഷ്മണ്‍ മാഞ്ഞു. തീയേറ്റര്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ ‘ലിങ്ക് ലക്ഷ്മണ്‍’ അപ്പാര്‍ട്ട്‌മെന്റ് ആണ്.

ഷേണായ് കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ടാക്കീസായിരുന്നു ‘പത്മ’. ലക്ഷ്മണ്‍ ഷേണായിയുടെ ഭാര്യയുടെ പേര് തന്നെ തീയേറ്ററിനും കൊടുത്തു. 1946ല്‍ ആണ് പത്മ തുടങ്ങിയത്. അവിടെയും രാജകുടുംബത്തിനായി 20 സീറ്റുള്ള പ്രത്യേക ബാല്‍ക്കണിയുണ്ടായിരുന്നു. അക്കാലത്തെ തമിഴ് സൂപ്പര്‍താരം ശിവാജിഗണേശന്‍ പത്മ തീയേറ്ററിലെത്തിയത് കൊച്ചിക്ക് വലിയ ആഘോഷമായി മാറിയിരുന്നു.

ഫോട്ടോഫോണ്‍ ഫിലിം പ്രൊജ്കറുമായി പത്മ 1971ല്‍ നവീകരിച്ച് എയര്‍ കണ്ടീഷനാക്കി. അക്കാലത്ത് യുവാക്കളുടെ ഹരമായി മാറിയിരുന്ന സൂപ്പര്‍സ്റ്റാര്‍ കമലഹാസനായിരുന്നു നവീകരിച്ച തീയേറ്റര്‍ കൊച്ചിക്ക് തുറന്ന് കൊടുത്തത്. ഷേണായി കുടുംബത്തിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണമൊക്കെ കഴിച്ചാണ് അന്ന് കമലഹാസന്‍ മടങ്ങിയത്. യാദൃശ്ചികമായിരിക്കാം, പത്മ തീയേറ്ററില്‍ ഒരുകാലത്ത് തമിഴ്‌സിനിമകളായിരുന്നു അധികവും പ്രദര്‍ശിപ്പിച്ചിരുന്നത്.

സിനിമ കാണാനിരുന്നവര്‍ കുളിരണിഞ്ഞത് 1964 മുതലായിരുന്നു, കേരളത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ തീയേറ്ററായ ശ്രീധര്‍ തുറന്നത് മുതല്‍. ലക്ഷ്മണ്‍ ഷേണായിയുടെ മകനായ ശ്രീധര്‍ ഷേണായിയുടെ പേരിലായിരുന്നു തീയേറ്റര്‍. മരിച്ചുപോയ കൂടപ്പിറപ്പിന്റെ പേര് തന്നെ ഷേണായി സഹോദരന്‍മാര്‍ തീയേറ്ററിനും നല്‍കുകയായിരുന്നു. അന്നത്തെ കേരള ഗവര്‍ണറും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയുമായി മാറിയ വി.വി. ഗിരിയായിരുന്നു തീയേറ്റര്‍ തുറന്ന് കൊടുത്തത്.

ഒരുകാലത്ത് കൊച്ചിയില്‍ ഇംഗ്ലീഷ് സിനിമ കാണണമെങ്കില്‍ ശ്രീധറില്‍ പോകണമായിരുന്നു. കൊളംബിയ പിക്‌ചേഴ്‌സ്, വാര്‍ണര്‍ ബ്രദേഴ്‌സ്, പാരമൗണ്ട്, ട്വന്റി സെഞ്ച്വറി ഫോക്‌സ് എന്നീ വിതരണക്കാര്‍ ഷേണായിമാരുമായി വലിയ ചങ്ങാത്തത്തിലായി. ലോകത്തെ പുതിയ ഇംഗ്ലീഷ് സിനിമകളെല്ലാം ശ്രീധറിലും എത്തും. ‘ചെമ്മീന്‍’ സിനിമ റിലീസ് ചെയ്തത് ശ്രീധറിലായിരുന്നു. നൂറ്ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. നടന്‍മാരായ ശിവാജി ഗണേശനും സത്യനുമെല്ലാം ശ്രീധറില്‍ വന്ന് സിനിമ കണ്ടിട്ടുണ്ട്. ആദ്യത്തെ ഡോള്‍ബി സൗണ്ട് സിസ്റ്റമുള്ള തീയേറ്ററും ശ്രീധറാണ്. ‘അവതാര്‍’ സിനിമയുടെ വരവോടെ 2009 ല്‍ ശ്രീധറില്‍ തന്നെയാണ് കേരളത്തിലെ ആദ്യ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ടര്‍ വന്നത്.

ഇംഗ്ലീഷ് സിനിമകളുടെ ഭാഗമായി ശ്രീധറിലെത്തിയ വിദേശികളാണ് ഷേണായിമാര്‍ക്ക് ‘വിസ്താരമ’ സ്‌ക്രീന്‍ എന്ന പുതിയ ആശയം നല്‍കുന്നത്. അങ്ങനെയാണ് ഷേണായീസ് എന്ന ഏഷ്യയിലെ ആദ്യത്തെ വിസ്താരമ തീയേറ്റര്‍ കൊച്ചിയില്‍ പിറന്നത്. സ്‌ക്രീനിന് 80 അടി നീളവും 30 അടി വീതിയുമായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല പരന്ന സ്‌ക്രീനിന് പകരം 18 അടിയോളം ഉള്ളിലേക്ക് വളഞ്ഞതായിരുന്നു ഷേണായീസിന്റെ സ്‌ക്രീന്‍. ആറ് ട്രാക്കുള്ള സ്റ്റീരിയോഫോണിക് സൗണ്ട് സിസറ്റവും തീയേറ്ററിലുണ്ടായിരുന്നു.

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് 1969 ല്‍ ഷേണായീസ് കൊച്ചിക്ക് തുറന്ന് കൊടുത്തത്. കാര്‍ റേസിങ്ങിന്റെ കഥപറഞ്ഞ പോള്‍ ന്യൂമാന്‍ അഭിനയിച്ച ‘വിന്നിങ്’ എന്ന അമേരിക്കന്‍ സിനിമയായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. ചിത്രവിസ്മയം കാണാന്‍ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തിയിരുന്നതിനാല്‍ ഏത് സിനിമയും 50-100 ദിവസം ഹൗസ്ഫുള്‍ ആയി ഓടിയിരുന്നു.

അമിതാഭ് ബച്ചന്റെ പ്രശസ്ത ചിത്രം ‘ഷോലെ’ 1975 ല്‍ ഷേണായീസിലാണ് റിലീസ് ചെയ്തത്. നൂറ് ദിവസത്തിലധികം ഓടി. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടോ മൂന്നോ തവണ വീണ്ടും ഷോലെ തന്നെ ആഴ്ചകളോളം ഷേണായിമാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ഷേണായീസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഷേണായീസിനൊപ്പം തന്നെ ലിറ്റില്‍ ഷേണായീസ് പണിതീര്‍ത്തെങ്കിലും 1971ല്‍ ആണ് തുറന്നത്.

നാലുവര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ഷേണായീസ് തീയേറ്റര്‍ നവീകരണത്തിന് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്.മള്‍ട്ടിപ്ലക്‌സ് ആയി മാറിയിരിക്കുന്ന ഷേണായിസിൽ നിലവിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
View Post

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്.. ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത്…
View Post