ബംഗളൂരുവിൽ ഇന്ദിരാ കാന്റീൻ ജനപ്രിയമാകുന്നു

Total
0
Shares

ബാംഗ്ലൂരില് പട്ടിണി കിടക്കാൻ തന്നെ മാസം പത്ത് പതിനയ്യായിരം രൂപ വേണം – ഇത് ഏതാണ്ട് പത്ത് കൊല്ലം മുൻപ് ഇങ്ങോട്ട് വണ്ടികേറുമ്പഴേ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ്. സംഭവം ഏറെക്കുറെ ശരിയാണ് താനും. ഇന്നലെ രാവിലെ പട്ടിണി കിടന്നിട്ടും ഉച്ചക്ക് 500 രൂപ ചെലവായി – കണക്ക് കറക്ടല്ലേ 

 

രാഹുൽ ഗാന്ധി വന്ന് ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ചയാകാറായെങ്കിലും ഇന്നാണ് ഇന്ദിരാ കാന്റീനിൽ ഒന്ന് പോകാൻ തരം കിട്ടിയത്. ഓൾ‍ഡ് എയർപോർട്ട് റോഡിലും ഗരുഡ മാളിനടുത്തും ഇന്ദിരാ കാന്റീൻ കണ്ടിരുന്നു, നല്ല തിരക്ക്. ഇത് ജയനഗറിൽ, ഓഫീസിന് തൊട്ടടുത്ത്. ബ്രേക്ക്ഫാസ്റ്റിന് രണ്ട് ഓപ്ഷൻ കിട്ടി – പൊങ്കലും കാരാ ബാത്തും. പൊങ്കൽ കഴിച്ചു. 5 രൂപ. നല്ല രുചി. നല്ല വൃത്തി. പൊങ്കലിന് ചെറുകിട ഹോട്ടലുകളിൽ പോലും 25- 30 രൂപ കൊടുക്കണം. ശരവണഭവനിലൊക്കെ നാൽപ്പതിൽ കൂടുതൽ. ഇതിപ്പോ അഞ്ചല്ല പത്തോ പതിനഞ്ചോ രൂപ കൊടുത്താലും നഷ്ടമില്ല.

ബാംഗ്ലൂരിൽ മാത്രം നൂറോളം ഇന്ദിരാ കാൻറീനുകളുണ്ട്. ഇനിയും വരുന്നുണ്ടത്രെ. രാവിലെ 7.30 മുതൽ 9.30 വരെയാണ് ബ്രേക്ക്ഫാസ്റ്റ് ടൈം. ഇഡ്ഡലി, വട, പുളിയോഗരെ, വാംഗി ബാത്ത്, കാരാ ബാത്ത്, പൊങ്കൽ- ഇതൊക്കെയാണ് മെനു. 12.30 മുതൽ 2.30 വരെ ലഞ്ച്, ലഞ്ച് കഴിച്ച് നോക്കിയില്ല. നോക്കണം. ഉദ്ഘാടനം പ്രമാണിച്ച് അശോക പില്ലർ – ലാൽബാഗ് വെസ്റ്റ് ഗേറ്റ് മെയിൻ റോഡ് മൂന്നാല് ദിവസം അടച്ചിട്ടതിന് ചെറിയൊരു ദേഷ്യമുണ്ടായിരുന്നു. പൊങ്കല് കഴിച്ചതും അത് മാറിക്കിട്ടി.

കോൺഗ്രസിനും സിദ്ധരാമയ്യയ്ക്കും ഒരു സല്യൂട്ട് പറയാൻ മറന്നൂടല്ലോ.

By: Muralikrishna Maaloth

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഈ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാൽ എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം

ഈ ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചാൽ എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിച്ചേക്കാം. ഷെയർ ചെയ്യാതെ പോകരുതേ… കഴിഞ്ഞ ദിവസം 17-5-2022 ൽ മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ. ഒരു ആവശ്യത്തിനായി പോകെ കീഴില്ലം കനാൽ ജംഗ്ഷനിൽ നിന്നും നെല്ലിമോളം എന്ന സ്ഥലത്ത് എത്തിച്ചേരേണ്ടത്…
View Post

“ഉച്ചവണ്ടി” പൊതിച്ചോറ് – മനസ്സു നിറയ്ക്കുന്ന രുചിയും സംതൃപ്തിയും

വിവരണം – സുമിത്ത് സുരേന്ദ്രൻ. കുറേ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമുള്ളപ്പോൾ എഴുതാമെന്ന് വിചാരിച്ചു. ഭക്ഷണപ്രിയരായ നമ്മളേപോലുള്ളവർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും, അവയെ പരിചയപ്പെടുത്താനും, എഴുതാനുമുള്ള അവസരം ഈ കാലഘട്ടത്തിൽ ഇല്ലല്ലോ, അതാണ് പ്രധാന കാരണവും. എല്ലാവരും സേഫായിരിക്കുന്നു എന്ന്…
View Post

ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്…

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ…
View Post

ഇവിടത്തെ ഊണ് പൊളിയാണ്… വിട്ടു കളയരുത്

എഴുത്ത് – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഇത് തറവാട്ടിൽ തനിമ. തിരുമല ജംഗ്ഷനിൽ വലത് വശത്തായി കാണാം. പാങ്ങോട് നിന്ന് വരുമ്പോൾ ശ്രീ ബാലകൃഷ്ണ കല്യാണ മണ്ഡപം കഴിഞ്ഞ് കുറച്ച് മുന്നോട്ട് വരുമ്പോൾ വലത് വശത്ത്…
View Post

കോഴിക്കോട് നൈറ്റ്‌ലൈഫും ബികാഷ് ബാബുവിൻ്റെ ബംഗാളി രുചികളും

വിവരണം – ശ്രീപതി ദാമോദരൻ. വൈകുന്നേരം ഇൻസ്റ്റഗ്രാമിൽ ചുമ്മാ പരതിക്കൊണ്ടിരുന്നപ്പോഴാണ് Eat Kochi Eatൽ Bikash Babu Sweetsന്റെ പ്രൊഡക്ഷൻ യൂണിറ്റ് കണ്ടത്. കണ്ട മാത്രയിൽ കണ്ട്രോൾ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. വീട്ടിൽ ഞാനും ഭാര്യയും മാത്രം ഉള്ളതുകൊണ്ട് ഒരു…
View Post

ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലിയും ചട്ട്ണിയും തേടി ഒരു മധുരൈ കറക്കം…

മധുരയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്തുള്ള വിശാലം കോഫീ ഷോപ്പിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. മധുരയിലെ ഏറ്റവും പേരുകേട്ട കോഫി ലഭിക്കുന്നത് ഇവിടെയാണത്രെ. 14 രൂപയാണ് ഒരു കാപ്പിയുടെ വില. ഒരു കാപ്പി കുടിക്കാൻ…
View Post

മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി മുതൽ വെളുപ്പിനെ 3…
View Post