ഫാതുലാ പാസ്സിലെ മഞ്ഞുവീഴ്ചയും ആസ്വദിച്ച് കാർഗിലിൽ നിന്നും ‘ലേ’യിലേക്ക്…

Total
0
Shares

കാർഗിലിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ ലേയിലേക്കുള്ള യാത്ര ആരംഭിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്ക് പോകുന്നവർക്ക് ഒറ്റയടിയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഇടയ്ക്ക് തങ്ങുവാൻ പറ്റിയ സ്ഥലമാണ് കാർഗിൽ. 1999 ൽ നടന്ന ഇൻഡ്യാ – പാക് കാർഗിൽ യുദ്ധത്തെത്തുടർന്നാണ് ഈ സ്ഥലം കൂടുതൽ പ്രശസ്തമായത്.

നമ്മൾ പേടിക്കുന്നതു പോലത്തെ പ്രശ്നങ്ങളൊന്നും കാർഗിലിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ശ്രീനഗറിൽ നിന്നും കാർഗിൽ വരെയുള്ള റോഡ് മോശമായിരുന്നെങ്കിലും കാർഗിലിൽ നിന്നും ലേയിലേക്കുള്ള റോഡ് അത്യാവശ്യം നല്ലതായിരുന്നു. റോഡിൽ ആണെങ്കിൽ തിരക്കും കുറവായിരുന്നു. വരണ്ട കാലാവസ്ഥ ആയിരുന്നുവെങ്കിലും അവിടത്തെ കാഴ്ചകൾ വളരെ അടിപൊളിയായിരുന്നു. ഏതാണ്ട് അഫ്ഗാനിസ്ഥാനിലൂടെയോ മറ്റോ യാത്ര ചെയ്യുന്ന ഒരു ഫീൽ…

അകലെയായി മഞ്ഞുമലകൾ കാണുന്നുണ്ടായിരുന്നു. ശൈത്യകാലത്ത് ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്ന ആ വഴികളിലൊക്കെ മഞ്ഞായിരിക്കും എന്ന് ഞങ്ങൾ ആലോചിച്ചു. പോകുന്ന വഴിയിൽ ടിബറ്റൻ രീതിയിലുള്ള ബുദ്ധക്ഷേത്രങ്ങളൊക്കെ ഞങ്ങൾ കണ്ടു. അവിടെയൊക്കെ ഇറങ്ങിയതായിരുന്നു ഞങ്ങൾ പോയത്. പോകുന്ന വഴിയിലെല്ലാം വണ്ടി നിർത്തി ഞങ്ങൾ കിടിലൻ ഫോട്ടോസ് എടുത്തായിരുന്നു മുന്നോട്ടുള്ള യാത്ര.

വിശപ്പ് അനുഭവപ്പെട്ടപ്പോൾ വഴിയിൽ കണ്ട ഒരു ആർമി കഫെയിൽ കയറി ഭക്ഷണം കഴിച്ചു. വളരെ വിലക്കുറവിലായിരുന്നു അവിടെ ഭക്ഷണം ലഭിച്ചിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം കഫേകൾ. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി ബൈക്ക് സഞ്ചാരികളെ പരിചയപ്പെട്ടു. അവരുമായി കുറച്ചു നേരം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

കുറച്ചു ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ ചെറുതായി മഴ പൊടിയുവാൻ തുടങ്ങി. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ മഴ മാറി പകരം മഞ്ഞു പെയ്യുവാൻ ആരംഭിച്ചു. ഫാതുലാ എന്ന സ്ഥലത്തു വെച്ചായിരുന്നു ഞങ്ങൾക്ക് മഞ്ഞുവീഴ്ച അനുഭവിക്കുവാൻ ഭാഗ്യം കൈവന്നത്. ആഹാ.. ജീവിതത്തിലെ മനോഹരമായ ഒരു കാഴ്ചകളിൽ ഒന്ന്… മഞ്ജു കണ്ടതോടെ എമിൽ വേഗം ജാക്കറ്റ് ഒക്കെ ഊരിക്കളഞ്ഞു പുറത്തിറങ്ങി ആസ്വദിക്കുവാൻ തുടങ്ങി. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം നല്ല കാറ്റും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ബൈക്ക് റൈഡർമാർ തന്നെയായിരുന്നു ആ റൂട്ടിലെ ഹീറോസ്.

നിമിഷനേരങ്ങൾ കൊണ്ട് ഞങ്ങളുടെ കാർ മഞ്ഞുതുള്ളികൾ വീണ് കുതിർന്നു. ഏതാണ്ട് സ്വിറ്റ്സർലാൻഡ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോയപോലത്തെ ഒരു ഫീൽ ആയിരുന്നു ഞങ്ങൾക്ക് ഫാതുലായിൽനിന്നും ലഭിച്ചത്. അങ്ങനെ ഞങ്ങൾ 13,500 അടി ഉയരത്തിലുള്ള ഫാതുലാ പാസ്സ് കടന്നുകൊണ്ട് ലേയിലേക്കുള്ള യാത്ര തുടർന്നു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ..

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post