കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല. കെ എസ് ഇ ബി യുടെ മാറ്റം – കഴിഞ്ഞ ദിവസം വീട്ടിൽ വൈദ്യുതി സംബന്ധിച്ച് ഒരു പ്രശ്‍നം ഉണ്ടായി. എർത്തിലും ന്യൂട്രലിലും കറന്റ് വരുന്നു എന്നതായിരുന്നു പ്രശ്‍നം. നമ്മുടെ ഇലക്ട്രിസിറ്റി ബോർഡിന്റെ കസ്റ്റമർ കെയർ നമ്പരായ 1912 ൽ വിളിച്ച് കൺസ്യൂമർ നമ്പർ പറഞ്ഞ് പരാതി പറഞ്ഞു. രാത്രി 10 മണിക്കാണ് വിളിച്ചത്, തൊട്ടടുത്ത ദിവസം സ്ഥലത്തെ കെ എസ് ഇ ബി ഓഫീസിലും ഒന്ന് വിളിച്ച് പറഞ്ഞിരുന്നു.

അടുത്ത ദിവസം ഉച്ചയ്ക്ക് എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു, “ഇത് കെ എസ് ഇ ബി യിൽ നിന്നാണ്’, പരാതി നൽകിയിട്ടുണ്ടായിരുന്നല്ലോ, എവിടെയാണ് നിങ്ങളുടെ സ്ഥലം?” ഞാൻ വീടിന്റെ ലൊക്കേഷൻ പറഞ്ഞു കൊടുത്തു, ഉടൻ തന്നെ ഒരു ബൈക്കിൽ രണ്ട് ജീവനക്കാർ എത്തി, പെയ്തുകൊണ്ടിരുന്ന മഴയെപോലും വകവെക്കാതെ അടുത്ത വീട്ടിൽ നിന്നും ഒരു ഏണിയും സംഘടിപ്പിച്ച് പോസ്റ്റിന്റെ മുകളിൽ കയറി ഞൊടിയിടയിൽ പ്രശ്‍നം പരിഹരിച്ചു. ചിരിച്ച മുഖത്തോടെ ഇപ്പൊ ശരിയായില്ലേ എന്ന് ചോദിച്ച് പോകുകയും ചെയ്തു.

വൈകീട്ട് ആയപ്പോൾ പരാതി പരിഹരിച്ചു എന്നും പറഞ്ഞ് ഒരു SMS ഉം അടുത്ത ദിവസം സ്ക്രീൻഷോട്ടിൽ കാണുന്ന ഒരു ഇമെയിലും വന്നു. അപ്പൊ പറഞ്ഞു വന്നത് കെ എസ് ഇ ബിയുടെ ഈ മാറ്റത്തെക്കുറിച്ചാണ്. വൈദ്യുതി സംബന്ധിച്ചുള്ള നിങ്ങളുടെ പരാതികൾ 1912 അല്ലെങ്കിൽ 0471-2555544 എന്ന നമ്പറിലോ kseb.in എന്ന വെബ്സൈറ്റിലോ 9496001912 എന്ന നമ്പരിൽ വാട്സാപ്പ് വഴിയോ നൽകാവുന്നതാണ്.

കാള്‍ സെന്റര്‍ :1912 (ടോൾ ഫ്രീOR 0471-2555544 (കേരളത്തിനു പുറത്തുനിന്നും).

കസ്റ്റമർ കെയർ അസിസ്റ്റന്റുമായി സംസാരിക്കുന്നതിന് 1912 ഡയൽ ചെയ്യുകശബ്ദലേഖനം ചെയ്ത സന്ദേശം കേട്ടുതുടങ്ങുമ്പോൾ 19 ഡയൽ ചെയ്യുക.

1912 മുഖേന വൈദ്യുതി ഇല്ല (No Power)‘ എന്ന പരാതി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്ന വിധം
ഒരു ഫോൺ നമ്പറിൽ നിന്ന് ആദ്യമായി പരാതി രജിസ്റ്റർ ചെയ്യുന്നതിന് 1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11ഡയൽ ചെയ്യുക13 അക്ക കൺസ്യൂമർ നമ്പർ രേഖപ്പെടുത്തുക.വീണ്ടും 11 ഡയൽ ചെയ്യുന്നതോടെ പരാതി രജിസ്റ്റർ ആവുന്നു.
ഒരു ഫോൺ നമ്പറിൽ നിന്ന് ഏറ്റവും ഒടുവിൽ IVRSമുഖേന പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ വീണ്ടും പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുകശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11ഡയൽ ചെയ്യുകകൺസ്യൂമർ നമ്പർ കേൾക്കുകവീണ്ടും 11ഡയൽ ചെയ്യുക.
ഒരു ഫോൺ നമ്പറിൽ നിന്ന് അവസാനം പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു കൺസ്യൂമർ നമ്പറിന്റെ പരാതി രജിസ്റ്റർ ചെയ്യാൻ 1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11ഡയൽ ചെയ്യുകകൺസ്യൂമർ നമ്പർ കേൾക്കുക. 0 ഡയൽ ചെയ്ത് പുതിയ കൺസ്യൂമർ നമ്പർ ഡയൽ ചെയ്യുകശേഷം11 ഡയൽ ചെയ്യുക.

 

പരാതികൾ WhatsApp ലൂടെയും : പരാതികൾ WhatsApp ലൂടെ 9496001912 എന്ന നമ്പർ വഴിയും രജിസ്റ്റർ ചെയ്യാംഫോൺ ചെയ്തോ SMS ലൂടെയോ ഈ നമ്പറിൽ പരാതികൾ സ്വീകരിക്കില്ല.

1912 ൽ നിന്നു ലഭിക്കുന്ന സേവനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടേണ്ട നമ്പർ കാള്‍സെന്റര്‍ മാനേജര്‍ :9496012400.

വൈദ്യുതി സംബന്ധമായ അപകടങ്ങളും മറ്റു അടിയന്തിര സാഹചര്യങ്ങളും അറിയിക്കുന്നതിന് 9496061061എന്ന പ്രത്യേക എമർജൻസി നമ്പറിലേക്ക് വിളിക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്: http://bit.ly/2IYD2st

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.