വയനാട്ടിലെ കുറിച്യരെക്കുറിച്ച് കൂടുതലായി അറിയാം…

Total
0
Shares

വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായിട്ടാണ് കുറിച്ച്യരെ കണക്കാക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായ ഇവര്‍ മികച്ച വില്ലാളികളും നായാട്ടുകാരുമാണ്.

ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്.”മിറ്റം” എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്. കുറിച്യര്‍ എന്ന ഈ വിഭാഗം ആളുകള്‍ ജനനംകൊണ്ടത്തിനു പിന്നില്‍ ഒരു കഥയുണ്ട്. കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. (കോട്ടയം എന്ന് പറയുന്നത് നമ്മുടെ മധ്യകേരളത്തിലെ കോട്ടയമല്ല. ഇത് കണ്ണൂരിലെ ഒരു സ്ഥലമാണ്.) അവരുടെ സൈന്യത്തിൽ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.

ശരിക്കും കണ്ണൂരിലായിരുന്നു കുറിച്യര്‍ ധാരാളമായി വസിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ അവരില്‍ ചിലര്‍ തൊട്ടടുത്തുള്ള വയനാടന്‍ കാടുകളിലേക്കും കുടിയേറി. അങ്ങനെയാണ് വയനാട് ജില്ലയിലും കുറിച്യര്‍ ധാരാളമായി ഇന്ന് കാണപ്പെടുന്നത്. പണ്ടുകാലത്ത് പഴശ്ശിരാജാവിനുമായി കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധം ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ പഴശ്ശി രാജാവിന് സർവ്വ സഹായവും നൽകിയത് വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ പെട്ടവരായിരുന്നു. തലയ്ക്കൽ ചന്തു തുടങ്ങിയ പോരാളികൾ ഇവരുടെ പൂർവികരാണ്. സംശയമുള്ളവര്‍ക്ക് പഴശ്ശിരാജ സിനിമയിലെ മനോജ്‌ കെ.ജയന്‍റെ കഥാപാത്രത്തെയും കൂട്ടാളികളെയും പരിശോധിക്കാം.

അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്.അമ്പെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവരാണ് ഇവർ. കുറിച്യർ എന്ന വാക്കിന്റെ അർത്ഥവും ഇതിനെ സൂചിപ്പിക്കുന്നു. കുറി, ച്യർ എന്നീ രണ്ടു പദങ്ങൾ കൂടിചേർന്നാണ് കുറിച്യർ എന്ന വാക്ക് രൂപം കൊണ്ടത്. “കുറി” എന്നാൽ ലക്ഷ്യം എന്നും “ച്യർ” എന്നാൽ ജനങ്ങൾ എന്നും അർത്ഥം വരുന്നു. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.

ഇപ്പോഴും എല്ലാ വർഷവും തുലാ മാസം പത്താം തിയതി ഇവർ തങ്ങളുടെ പൂർവികതയുടെ സ്മരണയ്ക്കായി സംഘം ചേർന്ന് വേട്ടയ്ക്കിറങ്ങുന്നു. ചില നിബന്ധനകളോട് കൂടി സർക്കാർ ഇവർക്കു ഈ ദിവസം വേട്ടയ്ക്ക് പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.

ഭഗവതിയുടെ ഓണമെന്ന വിളിപ്പേരില്‍ കാലാന്തരങ്ങളായി കുറിച്യര്‍ തറവാട്ടില്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് പോതിഓണം. ’ദേവീടെ ഓണം എന്ന അര്‍ത്ഥത്തിലാണ് മൂന്നാം ഓണത്തെ പോതിഓണം എന്ന് വിശേഷിപ്പക്കുന്നത്. മലക്കാരി ദേവനും ചാത്തന്‍ മുത്തശ്ശി ദേവിയുമാണ് കുറിച്യരുടെ ദൈവങ്ങള്‍. പോതിഓണ ദിവസം ഭഗവതിക്കുളളതായി പഴമക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അത്തം മുതല്‍ പച്ചക്കറി മാത്രമാണ് കുറിച്യര്‍ ഉപയോഗിച്ചിരുതെങ്കില്‍ പോതി ഓണദിവസം മത്സ്യമാംസാദികളുമുണ്ടാവും. പണ്ടൊക്കെ നായാട്ട് നടത്തിയുളള ഇറച്ചിയും വയലിലെ തോട്ടില്‍ ചിറകെട്ടി പിടിക്കുന്ന മീനുമായിരുന്നു കുറിച്യര്‍ ഉപയോഗിച്ചിരുന്നത്.

കാലത്തിന്റെ കടന്നുകയറ്റം ഇവരുടെ ജീവിത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുറിച്ച്യ വിഭാഗത്തില്‍പ്പെട്ട ഇന്നത്തെ തലമുറയിലെ ചില ആളുകള്‍ അവരുടെ പരമ്പരാഗത രീതികള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ വിമുഖത കാണിക്കുന്നു. നൂറിലധികം കുറിച്യ തറവാടുകളുണ്ടായിരുന്ന വയനാട്ടില്‍ ഇപ്പോള്‍ 56 കുടുംബങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഒരു ബസ് സർവ്വീസ്

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. 1957 ലാണ് ലണ്ടൻ – കൽക്കട്ട…
View Post

കേരളത്തിനു പുറത്തേക്ക് കാറുമായി യാത്ര പോകുമ്പോൾ പണി കിട്ടാതിരിക്കാൻ..

ഇന്ന് ധാരാളം ആളുകൾ കേരളത്തിനു പുറത്തേക്ക്, അതായത് തമിഴ്‌നാടും കർണാടകയും ഒക്കെ കഴിഞ്ഞു വടക്കേ ഇന്ത്യയിലേക്ക് സ്വന്തം കാറുമായി യാത്ര പോകുന്നുണ്ട്. ഇത്തരത്തിൽ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാവർക്കും പല ശ്രോതസ്സുകളിൽ നിന്നുമായി ഇന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ…
View Post

24 മണിക്കൂറിൽ കൂടുതലുള്ള ട്രെയിൻ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു…
View Post

മലപ്പുറത്തു നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ സ്ഥലങ്ങൾ…

സ്വാതന്ത്ര്യ സമരത്തിന്റെ വീരകഥകൾ ഉറങ്ങുന്ന നാടാണ് മലപ്പുറം. അതുകൊണ്ട് അവരുടെ പിന്മുറക്കാരിലും ആ വീര്യം ഇന്നും നമുക്ക് കാണാം. പുതു തലമുറയിൽ ആ വീര്യം സഞ്ചാരത്തിലും യാത്രകളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം അറേബ്യന്‍, കേരള രുചികള്‍ സമന്വയിപ്പിച്ചുള്ള…
View Post

1072 കി.മീ. ദൂരം, 35 മണിക്കൂർ, 1500 രൂപ ടിക്കറ്റ്; ഈ ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?

കാറിലും ടൂവീലറിലുമെല്ലാം ട്രിപ്പ് പോകുന്നതു പോലെത്തന്നെ ബസ് മാർഗ്ഗം യാത്ര ചെയ്യുവാൻ താല്പര്യമുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കായി ഇതാ ഒരു സന്തോഷ വാർത്ത.!! ഇന്ത്യയിൽത്തന്നെ ഏറ്റവും ദുർഘടമായതും മനോഹരമായതുമായ റൂട്ടിലൂടെ ഒരു ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ? ഡൽഹിയിൽ നിന്നും ജമ്മു…
View Post

7000 പേർക്ക് ഒരുമിച്ച് ഇരുന്ന് നിസ്കരിക്കാൻ സാധിക്കുന്ന ബഹ്‌റൈനിലെ ഗ്രാൻഡ് മോസ്‌ക്ക്

സൗദി – ബഹ്‌റൈൻ അതിർത്തിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ബഹ്‌റൈനിലെ പ്രസിദ്ധമായ ഗ്രാൻഡ് മോസ്‌ക്കിലേക്ക് ആയിരുന്നു. പേരുപോലെതന്നെ നല്ല ഗ്രാൻഡ് തന്നെയായിരുന്നു മനോഹരമായ ആ പള്ളി. ഏഴായിരത്തോളം പേർക്ക് ഒരുമിച്ചിരുന്നു നിസ്‌ക്കരിക്കുവാൻ സാധിക്കും എന്നതാണ് ഈ പള്ളിയുടെ…
View Post

ഭൂട്ടാനിൽ വെച്ച് കൈയ്യിലെ പൈസ തീർന്നു, ATM വർക്ക് ചെയ്യുന്നില്ല, What’s next?

പുനാഖയിലെ Dzong മൊണാസ്ട്രിയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും കിഴക്കൻ ഭൂട്ടാൻ ലക്ഷ്യമാക്കി നീങ്ങി. പേരറിയാത്ത ഗ്രാമങ്ങളിലൂടെ, മനോഹരമായ താഴ്വാരങ്ങളിലൂടെയൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നതിനിടെ ഏതോ വലിയ വാഹനവ്യൂഹം വരുന്നതു കണ്ടിട്ട് ഞങ്ങൾ അടക്കമുള്ള മറ്റു വാഹനയാത്രികരെല്ലാം വണ്ടി ഓരം…
View Post

ശ്രീലങ്കയിലേക്ക് ഇനി കൂളായി പോകാം; ഇന്ത്യക്കാർക്ക് ‘ഫ്രീ വിസ ഓൺ അറൈവൽ..’

തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുവാനായി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിലവിലുണ്ടെങ്കിലും തൊട്ടയൽവക്കത്തുള്ള ശ്രീലങ്കയിലേക്ക് ആ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത! ശ്രീലങ്കയിലേക്ക് ഇന്ത്യക്കാർക്ക് ഫ്രീ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയോടൊപ്പം…
View Post

യാത്രകൾക്കിടയിൽ വില്ലനായി വരുന്ന ‘ഛർദ്ദി’യെ എങ്ങനെ ഒഴിവാക്കാം?

യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ…
View Post