ബെംഗളൂരു വിശേഷങ്ങൾ അവസാനിക്കുന്നില്ല… ബെംഗളൂരുവിൽ വന്നിട്ട് ഇവിടത്തെ ദോശ കഴിക്കാതെ പോകുന്നത് എങ്ങനെയാ? അവിടത്തെ ഏറ്റവും പ്രശസ്തമായ ആർ.കെ. ദോശ ക്യാമ്പിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത കറക്കം. ബെംഗളൂരു വിത്സൺ ഗാർഡനിലാണ് പ്രശസ്തമായ ഈ ദോശ ക്യാമ്പ്.

ഭീമാകാരനായ ഫാമിലി ദോശയാണ് ഇവിടത്തെ സ്പെഷ്യൽ ഐറ്റം. ചൂടായി കിടക്കുന്ന തവയിൽ മൂന്നു വലിയ ദോശകൾ പരത്തിയിട്ട് അവ മാവ് ഒഴിച്ചു തന്നെ ഒന്നാക്കി വലുതാക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ഇതിലേക്ക് നെയ്യ് തളിക്കും. പിന്നീട് ഈ ദോശയിൽ എന്തോ ഒരു ചമ്മന്തിയും സവാളയും എന്തോ ഒരു പൊടിയും വെണ്ണയും ഒക്കെ ഇടും. ദോശ മൊരിഞ്ഞു കഴിയുമ്പോൾ അത് പേപ്പർ മടക്കുന്നതുപോലെ റോൾ ആയി മടക്കി ഓർഡർ ചെയ്തവർക്ക് സെർവ് ചെയ്യും. രണ്ടു പ്ളേറ്റുകളിലായാണ് ഈ ഭീമൻ ദോശ വിളമ്പുന്നത്. ദോശയുടെ ഒപ്പം സാമ്പാറും ചമ്മന്തിയും ഒക്കെ കിട്ടും. നാലോ അഞ്ചോ ആളുകൾക്ക് ഈ ദോശ സുന്ദരമായി കഴിക്കാവുന്നതാണ്.

രാവിലെ 6.30 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ രാത്രി 11 വരെയുമാണ് ഇവിടെ ദോശ ലഭിക്കുക. ഫാമിലി ദോശയ്ക്ക് 200 രൂപയും സാധാരണ മസാല ദോശയ്ക്ക് 20 രൂപയുമാണ് ഇവിടെ ചാർജ്ജ്. വളരെ കുറവല്ലേ? ഈ രണ്ടു ഐറ്റങ്ങൾ കൂടാതെ വട, ഇഡ്ഡലി, പൊങ്കൽ, കേസരി, പുലാവ് തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്.

ബംഗളൂരു വരുന്നവർക്ക് വളരെ കുറഞ്ഞ ചെലവിൽ രുചികരമായ ഭക്ഷണം കഴിക്കുവാനായി ധൈര്യത്തോടെ ആർ.കെ. ദോശ ക്യാമ്പിലേക്ക് വരാം. ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ഏതോ വലിയ ഹോട്ടലാണെന്നു വിചാരിക്കല്ലേ. ചെറിയൊരു കടയാണ് ഈ പ്രശസ്തമായ ദോശ ക്യാമ്പ്. കട ചെറുതാണെങ്കിലും രുചി ഗംഭീരം തന്നെയാണ്. ആർകെ ദോശ ക്യാമ്പ് ലൊക്കേഷൻ –
https://bit.ly/2HS7Bjf.

ദോശ ക്യാമ്പിലെ ഫാമിലി ദോശയുമായി മല്ലിട്ട് അവസാനം ഞങ്ങളുടെ വിശപ്പ് തോൽവി സമ്മതിച്ചു. അവിടെ നിന്നും പുറത്തിറങ്ങിയപ്പോൾ നല്ലൊരു ചായ കുടിച്ചാൽ കൊള്ളാമെന്നായി. അപ്പോഴാണ് പുതുതായി രംഗപ്രവേശനം ചെയ്ത തന്തൂരി ചായയെക്കുറിച്ച് ഓർമ്മ വന്നത്. പിന്നൊന്നും ആലോചിക്കുവാൻ നിന്നില്ല, നേരെ BTM ലേ ഔട്ടിലുള്ള ‘ഗരം മത്ക’ എന്ന ന്യൂജെൻ ചായക്കടയിലേക്ക് ഞങ്ങൾ നീങ്ങി.

അവിടെയെത്തിയപ്പോഴാണ് രസം, നല്ല തിരക്കായിരുന്നു. ഒരു ചായ കുടിക്കുവാനായി കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വന്നു എന്നതാണ് സത്യം. വെറും ചായ അല്ല കേട്ടോ, നേരത്തെ പറഞ്ഞ നമ്മുടെ തന്തൂരി ചായ. നല്ല കനലിൽ പൊള്ളുന്ന മൺകലത്തിൽ പാകപ്പെടുത്തിയെടുക്കുന്ന ചായയായതു കൊണ്ടാണ് ഇതിനു തന്തൂരി ചായ എന്ന പേര് വന്നത്.

ഇത് പാക്കിസ്ഥാനികളോ അഫ്‌ഗാനികളോ കണ്ടുപിടിച്ച ഒന്നല്ല, പിന്നെ ആരാണെന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. പൂനയിലെ ചായ് ലാ എന്ന കൊച്ചു ചായക്കടയിൽ പ്രമോദ് ബാങ്കർ, അമോൽ രാജ്ഡിയോ എന്നീ സുഹൃത്തുക്കളാണ് തന്തൂരിച്ചായയെന്ന കിടു ആശയം കൊണ്ടു വരുന്നത്. ഗ്രാ​​​മ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ മു​​​ത്ത​​​ശി​​​മാ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന ആ​​​വി പ​​​റ​​​ക്കു​​​ന്ന ചാ​​​യ​​​യി​​​ൽ​​​ നി​​​ന്നാ​​​ണ് തന്തൂരിച്ചാ​​​യ എ​​​ന്ന ആ​​​ശ​​​യം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​ത്.

ത​​​ന്തൂ​​​രി അ​​​ടു​​​പ്പി​​​ൽ​​​ വ​​​ച്ചു ചു​​​ട്ട മ​​​ൺ​​​ക​​​ല​​​ത്തി​​​ൽ പാ​​​തി പാ​​​ക​​​മാ​​​യ ചാ​​​യ ഒ​​​ഴി​​​ച്ചാ​​​ണ് ത​​​ന്തൂ​​​രിച്ചാ​​​യ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. മ​​​ൺ​​​ക​​​ല​​​ത്തി​​​ലേ​​​ക്ക് ചാ​​​യ പ​​​ക​​​രുമ്പോ​​​ൾ തി​​​ള​​​ച്ചുമ​​​റി​​​യു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. അ​​​തോ​​​ടെ ചാ​​​യ പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ക​​​മാ​​​കും. മ​​ൺ​​ക​​ല​​മാ​​യ​​തിനാ​​ൽ ചാ​​യ​​യ്ക്ക് ഒ​​രു പ്ര​​ത്യേ​​ക രു​​ചി​​യാ​​ണ്.

ബെംഗളൂരുവിൽ തന്തൂരിച്ചായ ലഭിക്കുന്ന പ്രശസ്തമായ ഒരിടമാണ് ഞങ്ങൾ കയറിയ ‘ഗരം മത്ക’ എന്ന ന്യൂജെൻ ചായക്കട. ഇവിടെ ചായ മാത്രമല്ല കാപ്പിയും തന്തൂരി മോഡലിൽ ലഭിക്കും. ചെറിയ മൺപാത്രത്തിലാണ് ചായയും കാപ്പിയും ഒക്കെ കസ്റ്റമേഴ്‌സിന് സെർവ് ചെയ്യുന്നത്. തന്തൂരി ചായ, കാപ്പി എന്നൊക്കെ കേട്ടിട്ടു വലിയ ചാർജ്ജ് ഒക്കെയാണെന്നു വിചാരിക്കല്ലേ. ഒരു തന്തൂരി ചായയ്ക്ക് 30 രൂപയും തന്തൂരി കാപ്പിയ്ക്ക് 40 രൂപയുമാണ് റേറ്റ്.

കേരളത്തിൽ പലയിടത്തും തന്തൂരി ചായകൾ ലഭിക്കുമെങ്കിലും തന്തൂരി കാപ്പി, കപ്പുചീനോ തുടങ്ങിയവ ലഭിക്കുന്നത് ബെംഗളൂരുവിലാണ്. ബെംഗളൂരു സന്ദർശിക്കുന്നവർ ഉറപ്പായും ‘ഗരം മത്ക’ യിലെ തന്തൂരി ചായ കൂടി രുചിച്ചറിയുക. ഗരം മത്കയുടെ ലൊക്കേഷൻ – https://goo.gl/WREXke.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.