ഒരു ട്രാവൽ വ്‌ളോഗറുടെ ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടാകും?

Total
1
Shares

ഇന്ന് മിക്കയാളുകളും കടന്നു വരുന്ന ഒരു മേഖലയാണ് ട്രാവൽ വ്‌ളോഗിംഗ്. ഒരു ട്രാവൽ വ്‌ളോഗറുടെ കയ്യിൽ എപ്പോഴും പാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കും. അതിപ്പോൾ അയാൾ വീട്ടിൽ ആണെങ്കിൽ പോലും ഈ ബാഗ് പാക്ക് ചെയ്തു തന്നെയിരിക്കും. കാരണം എപ്പോഴാണ് ഒരു യാത്ര പുറപ്പെടുന്നതെന്നു പറയാൻ പറ്റില്ലല്ലോ.. ചിലപ്പോൾ ഒട്ടും പ്ലാനിങ് ഇല്ലാതെയുള്ള യാത്രകളായിരിക്കും പോകുന്നത്. ഇത്തരം അവസരങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ബാഗ് എല്ലായ്‌പ്പോഴും പാക്ക് ചെയ്തു വെക്കുന്നത്. ഇത്തരത്തിൽ ഞാനും ബാഗ് പാക്ക് ചെയ്തു വെക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തീർച്ചയായും ഒരു ചോദ്യം ഉയർന്നു വരും. എന്താണ് ഈ ബാഗിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്നത്? എന്തായിരിക്കും? ആ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങൾക്ക് മുൻപിൽ പങ്കുവെക്കുവാൻ പോകുന്നത്.

അൽപ്പം കനമുള്ള ഒരു ബാഗുമായാണ് ഞാൻ യാത്രകൾ പോകാറുള്ളത്. അത്യാവശ്യം വലിയൊരു ബാക്ക്പാക്കർ ബാഗാണ് ഞാൻ ഉപയോഗിക്കുന്നത്. ‘Emmi’ എന്ന ബ്രാൻഡിന്റെ ബാഗാണിത്. കൊച്ചിയിലെ ലുലു മാളിൽ നിന്നുമാണ് ഞാൻ ഈ ബാഗ് വാങ്ങിയത്. ഏകദേശം 2500 രൂപയോളമാണ് ഇതിന്റെ വില. എൻ്റെ അനുഭവത്തിൽ ഈ ബാഗ് വളരെ ഈടു നിൽക്കുന്നതും മികച്ചതുമാണ്. എമ്മി ബാഗുകളുടെ മോഡലുകൾക്ക് അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: http://bit.ly/2KtsT8c

ഇനി ഈ ബാഗിൽ ഞാൻ എന്തൊക്കെയാണ് പാക്ക് ചെയ്തിരിക്കുന്നത് എന്നു പറഞ്ഞു തരാം. ബാഗിന്റെ ഒരു വശത്തെ ബോട്ടിൽ വെക്കുന്ന സ്ഥലത്ത് ഹെയർ ഓയിലും മറുവശത്ത് ഷൂ പോളീഷുമാണ് ഞാൻ വെച്ചിരിക്കുന്നത്.

ബാഗിലെ മൂന്നാമത്തെ റോയിലാണ് ഞാൻ ഉപയോഗിക്കുന്ന പ്രൈമറി ക്യാമറയായ സോണി RX100 6 വെച്ചിരിക്കുന്നത്. വളരെ മികച്ച ഔട്ട്പുട്ട് നൽകുന്ന ഈ വ്‌ളോഗിംഗ് ക്യാമറ ഞാൻ വാങ്ങിയത് ബഹ്റൈനിൽ നിന്നുമാണ്. ക്യാമറ ഇപ്പോൾ ഏറ്റവും വില കുറച്ച് ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്: http://bit.ly/2IoMLa4

ക്യാമറയോടൊപ്പം ഒരു ചെറിയ ട്രൈപ്പോഡ് കൂടി ഞാൻ സൂക്ഷിച്ചിട്ടുണ്ട്. imastudent എന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്നുമാണ് ജോബി എന്ന ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്ന ഈ മിനി ട്രൈപ്പോഡ് ഞാൻ വാങ്ങിയത്. സെൽഫ് വീഡിയോകൾ എടുക്കുന്നതിനായി മികച്ച രീതിയിലാണ് ഈ ട്രൈപ്പോഡ് രൂപീകരിച്ചിരിക്കുന്നത്. ട്രൈപ്പോഡ് വാങ്ങുവാൻ: http://bit.ly/2G2kx1Y റ്റെലിപ്പോഡ് ട്രൈപ്പോഡ്: http://bit.ly/2KswKSX

ഇനി ഈ ബാഗിനുള്ളിൽ മറ്റൊരു ചെറിയ ബാഗ് കൂടി ഞാൻ സൂക്ഷിക്കുന്നുണ്ട്. എറണാകുളത്തെ ഡിക്കാത്തലോണിൽ നിന്നുമാണ് ഞാൻ ഈ ബാഗ് വാങ്ങിയത്. അതിലാണ് എൻ്റെ കൈവശമുള്ള രണ്ടാമത്തെ വ്‌ളോഗിംഗ് ക്യാമറയായ Canon G7x സൂക്ഷിച്ചിരിക്കുന്നത്. വ്‌ളോഗർമാർ സാധാരണയായി ഉപയോഗിക്കുന്ന ഒരു മികച്ച വ്‌ളോഗിംഗ് ക്യാമറയാണിത്. കാണാൻ G7X വാങ്ങുന്നതിന്: http://bit.ly/2Z66aTc

കൂടാതെ സോണി, ക്യാനൻ ക്യാമറകളുടെ സ്പെയർ ബാറ്ററികളും ഇഇഇ കുഞ്ഞു ബാഗിലുണ്ടാകും. കൂടാതെ ഗോപ്രോ ഹീറോ 7 Black, DJI Osmo pocket തുടങ്ങിയ ചെറിയ ആക്ഷൻ ക്യാമറകളും അവയുടെ മൗണ്ടുകളും ഞാൻ ഇതിലാണ് സൂക്ഷിക്കാറുള്ളത്. കൂടാതെ വീഡിയോകൾ ഷൂട്ട് ചെയ്തു സൂക്ഷിക്കുവാനുള്ള വിവിധ തരത്തിലുള്ള മെമ്മറി കാർഡുകൾ തുടങ്ങിയവയും ഈ ചെറിയ ബാഗിൽ സൂക്ഷിക്കാറുണ്ട്.

പിന്നെ വലിയ ബാഗിൽ സൂക്ഷിക്കുന്നത് എൻ്റെ പേഴ്‌സണൽ ഫോൺ കൂടാതെയുള്ള മറ്റൊരു ഫോണായ ‘റെഡ്‌മി ഗോ‘ ആണ്. ഇത് ഞാൻ ഓൺലൈൻ സൈറ്റായ banggood ൽ നിന്നും വാങ്ങിയതാണ്. ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾക്ക്: http://bit.ly/2G3WX4U

എനിക്ക് ഒട്ടുമിക്ക മൊബൈൽ കമ്പനികളുടെയും കണക്ഷനുണ്ട്. യാത്രകൾക്കിടയിൽ വീഡിയോ അപ്‌ലോഡ് ഒക്കെ ചെയ്യുവാനായി ഏത് നെറ്റ്വർക്കാണോ ലഭിക്കുന്നത് ആ സിം കാർഡ് ഉപയോഗിച്ച് നമ്മുടെ പണി നടത്തുവാൻ സാധിക്കും. പിന്നെ ഗോപ്രോയുടെ വെള്ളത്തിനടിയിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന ഫ്‌ളോട്ടിങ് ഗ്രിപ്പ്, മൂന്നു ഡിവൈസുകൾ ഒരേസമയം ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്ന മൾട്ടി ചാർജ്ജിംഗ് അഡാപ്‌റ്റർ തുടങ്ങിയവ ഈ റോയിലാണ് സൂക്ഷിക്കാറുള്ളത്.

ലാപ്ടോപ്പ് : ബാഗിന്റെ ഏറ്റവും അവസാനത്തെ റോ ലാപ്ടോപ്പ് വെക്കുന്നതിനായി ഉള്ളതാണ്. ഞാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പ് ആപ്പിൾ മാക്ബുക്ക് പ്രൊ 2016 മോഡൽ ആണ്. ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണ് ഞാൻ വീഡിയോ എഡിറ്റിംഗും മറ്റു പരിപാടികളുമൊക്കെ ചെയ്യുന്നത്. എഡിററിംഗിനായി ഞാൻ ഉപയോഗിക്കുന്നത് FCP എന്ന സോഫ്റ്റ്വെയറാണ്. ഈ ലാപ്ടോപ്പ് ചെറിയൊരു ബാഗിൽ ഇട്ടാണ് ബാക്പാക്ക് ബാഗിലേക്ക് വെക്കുന്നത്. ഈ ചെറിയ ലാപ്ടോപ് ബാഗിൽ 4TB ശേഷിയുള്ള ഹാർഡ് ഡിസ്‌ക്, ഒന്നിൽക്കൂടുതൽ USB പോർട്ടുകളുള്ള അഡാപ്‌റ്റർ, USB to VGA അഡാപ്‌റ്റർ, USB to HDMI അഡാപ്‌റ്റർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു.

ഇനി വലിയ ബാഗിൽ ഞാൻ വളരെ important ആയി കരുതുന്ന ഒന്നാണ് എക്സ്റ്റൻഷൻ കേബിൾ. കാരണം നമ്മൾ യാത്ര പോകുമ്പോൾ തങ്ങുന്ന ഹോട്ടലുകളിലും മറ്റും ഒന്നോ രണ്ടോ പ്ലഗ് പോയിന്റുകളേ ഉണ്ടാകുകയുള്ളൂ. ഇതുമൂലം നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകൾ എല്ലാം ചാർജ്ജ് ചെയ്യുവാൻ സാധിക്കാതെ വരും. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണമാണ് മൾട്ടി പ്ലഗ് പോയിനുകളുള്ള എക്സ്റ്റൻഷൻ കേബിൾ ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിൽ പോകുമ്പോൾ മൊബൈൽഫോണിൽ വീഡിയോകൾ എടുക്കേണ്ട സാഹചര്യമുണ്ടായാൽ അതിനു സഹായിക്കുന്ന ഒരു മൊബൈൽഫോൺ മിനി ട്രൈപ്പോഡ് ഞാൻ ബാഗിൽ എപ്പോഴും കരുതാറുണ്ട്. ജോബി എന്ന കമ്പനിയുടെ മോഡലാണിത്. യാത്രകൾക്കിടയിൽ മൊബൈൽഫോൺ ചാർജ്ജ് ചെയ്യുന്നതിനായുള്ള പവർബാങ്ക് ഞാൻ ബാഗിലാണ് സൂക്ഷിക്കാറുള്ളത്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന പവർബാങ്ക് മുൻപ് മലേഷ്യയിൽ പോയപ്പോൾ വാങ്ങിയതാണ്.

നമ്മുടെ ദൈനംദിന ഉപയോഗത്തിനായുള്ള ചീപ്പ്, ടൂത്ത് ബ്രഷ്, ട്രിമ്മർ തുടങ്ങിയ സാധനങ്ങൾ ബാഗിൽ സൂക്ഷിക്കാറുണ്ട്. പൊതുവെ വാച്ച് കെട്ടുന്ന ശീലം അല്ലെങ്കിലും ഒരു വാച്ച് ഞാൻ എപ്പോഹും ബാഗിൽ കൊണ്ടുനടക്കാറുണ്ട്. അത്യാവശ്യം വേണ്ട മരുന്നുകൾ, ഓയിന്മെന്റുകൾ തുടങ്ങിയ സാധനങ്ങളും എന്റെയീ ബാഗിലുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു ടാബ്‌ലെറ്റ് ആണ് കാമിലാരി. കുറച്ചു നാളുകളായി ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ വരാതെ സൂക്ഷിക്കുവാൻ ഇത് കഴിക്കുന്നത് നല്ലതാണ്. യാത്രകളും മറ്റുമായി പല സ്ഥലങ്ങളിൽ നിന്നും പലതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ടാണ് ഞാൻ കാമിലാരി ഉപയോഗിക്കുന്നത്. പിന്നെ ഞാൻ ഉപയോഗിക്കുന്ന വാലറ്റ് (പഴ്സ്) വാൻ ഹ്യുസെൻ ബ്രാന്ഡിന്റെതാണ്. ഏകദേശം 1500 രൂപയോളം വിലയുള്ള ഈ പഴ്‌സ് ഞാൻ വാങ്ങിയത് എറണാകുളം സെൻട്രൽ സ്‌ക്വയറിൽ നിന്നുമാണ്.

ഇത്രയുമൊക്കെയാണ് എന്റെ ട്രാവൽ ബാഗിൽ ഞാൻ എപ്പോഴും പാക്ക് ചെയ്ത് വെക്കാറുള്ളത്. മൊത്തത്തിൽ ഏകദേശം മൂന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് ഈ ബാഗിൽ ഞാൻ എല്ലാ യാത്രകളിലും വഹിച്ചുകൊണ്ട് നടക്കാറുള്ളത്. ഞാൻ ഇതൊക്കെ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരുന്നത് ജാഡ കാണിക്കുവാനാണെന്നു തെറ്റിദ്ധരിക്കല്ലേ. ഒരു ട്രാവൽ വ്‌ളോഗറുടെ ബാക്ക്പാക്ക് ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടായിരിക്കണം എന്ന വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുന്നതിനായി ഞാൻ ഒന്നു ഷെയർ ചെയ്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post