സ്വകാര്യ ബസ്സുകാർക്ക് തിരിച്ചടി; ബെംഗളൂരുവിലേക്ക് 100 സർവ്വീസുകളുമായി കേരള – കർണാടക ആർടിസികൾ…

Total
0
Shares

അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ കൊള്ള അവസാനിപ്പിക്കുവാനായി കേരള – കർണാടക ആർടിസികൾ ഒന്നിച്ചു കൈകോർക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് 100 ഓളം സർവ്വീസുകൾ ആരംഭിക്കുവാനാണ് ഗതാഗതവകുപ്പ് പദ്ധതിയിടുന്നത്. കേരള – കർണാടക ഗതാഗത വകുപ്പ് അധികൃതർ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഒരു ധാരണയായത്. ഇതിന്റെ തുടർ നടപടികൾക്കായി ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡിമാരെ ചുമതലപ്പെടുത്തി.

പുതുതായി ആരംഭിക്കുവാൻ പദ്ധതിയിടുന്ന 100 സർവീസുകളിൽ 50 എണ്ണം കേരള ആർടിസിയും ബാക്കി 50 എണ്ണം കർണാടക ആർടിസിയും ആയിരിക്കും സർവ്വീസ് നടത്തുക. ഈ സർവ്വീസുകൾക്കായി താൽക്കാലിക പെർമിറ്റുകളും അനുവദിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം മൾട്ടി ആക്സിൽ ലക്ഷ്വറി ബസ്സുകളായിരിക്കും ഈ സർവ്വീസുകൾക്കായി ഉപയോഗിക്കുക. കേരള ആർടിസിയുടെ പക്കൽ ഇതിനായി ബസ്സുകൾ കുറവാണെങ്കിലും കൂടുതൽ ബസ്സുകൾ മറ്റുള്ളവരിൽ നിന്നും പാട്ടത്തിനു എടുത്തായിരിക്കും സർവ്വീസ് നടത്തുക.ബസ‌് നൽകാൻ സന്നദ്ധതയുള്ളവരിൽനിന്ന‌് ഉടൻ താൽപ്പര്യപത്രം ക്ഷണിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട‌്, തിരുവനന്തപുരം കേന്ദ്രീകരിച്ച‌് പത്തു ദിവസത്തിനകം സർവീസ‌് ആരംഭിക്കും എന്നാണു വാർത്തകൾ. നിലവിൽ 20 പെർമിറ്റ‌് (മൾട്ടി ആക്സിൽ) കേരള സംസ്ഥാനത്തിന്റെ കൈവശമുണ്ട‌്. ബാക്കി വരുന്ന ബസ്സുകൾക്കായിരിക്കും താൽക്കാലിക പെർമിറ്റ് കരസ്ഥമാക്കുന്നത്.

പ്രൈവറ്റ് ഓപ്പറേറ്റർമാർക്കെതിരെയുള്ള നീക്കം കർണാടക ആർടിസി മുന്നേ തന്നെ നടപ്പാക്കി വരികയായിരുന്നു. ഇതിനായി സ്ലീപ്പർ കോച്ച് അടക്കമുള്ള സർവ്വീസുകൾ കർണാടക ആർടിസി കൂടുതലായി ഈയിടെ ഇറക്കിയിരുന്നു. ടോമിൻ തച്ചങ്കരി എംഡിയായിരുന്നപ്പോൾ സമാന രീതിയിൽ സ്ലീപ്പർ കോച്ച് സർവ്വീസുകൾ ബെംഗളൂരു പോലുള്ള അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടിക്കുവാൻ പദ്ധതിയിട്ടിരുന്നു. അതിനിടെയായിരുന്നു തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നും മാറ്റിയത്.

എന്തായാലും ഇരു സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും സംയുക്തമായ ഈ നീക്കം പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റർമാർക്ക് തിരിച്ചടി തന്നെയാകും എന്നത് ഉറപ്പാണ്. നിയമലംഘനം നടത്തുകയും, അമിത ചാർജ്ജ് ഈടാക്കുകയും, യാത്രക്കാരോട് ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്നു എന്ന പരാതികൾ ധാരാളമായി പുറത്തു വന്നതോടെയാണ് ഇരു സർക്കാരുകളും പ്രൈവറ്റ് ലോബിക്കെതിരെ തിരിഞ്ഞത്. നിലവിലെ അനുകൂല സാഹചര്യം കെഎസ്ആർടിസികൾ നന്നായി വിനിയോഗിക്കുന്നുമുണ്ട്. നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി സർവ്വീസുകൾ ബെംഗളുരുവിലേക്ക് ലഭ്യമാണ്. സൂപ്പർഫാസ്റ്റ് (കർണാടകയോട് അടുത്തു കിടക്കുന്ന ജില്ലകളിൽ നിന്നും), സൂപ്പർ ഡീലക്സ്, AC മൾട്ടി ആക്സിൽ ലക്ഷ്വറി കോച്ച് എന്നീ ബസ്സുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി ബെംഗളൂരു സർവ്വീസുകൾ നടത്തുന്നത്.

ബെംഗളൂരുവിനു പുറമെ മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവ്വീസുകൾ നടത്തുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. മംഗലാപുരത്തേക്ക് കുറച്ചു സർവ്വീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ടെങ്കിലും ചെന്നൈയിലേക്ക് സ്ഥിര സർവ്വീസ് ഇനിയും നടത്തുവാൻ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞിട്ടില്ല. അന്തരിച്ച മുൻ എംഡി ആന്റണി ചാക്കോ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് മുംബൈ, ഹൈദരാബാദ്, ഷിർദ്ദി, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കുവാൻ പ്രാരംഭ നടപടികൾ നടത്തിയിരുന്നു. പിന്നീട് ഇതെല്ലാം കാറ്റിൽപ്പറക്കുകയായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്.. ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത്…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post

ദി ഗ്രേയ്റ്റ് ട്രെയിൻ റോബ്ബറി; സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു തീവണ്ടിക്കൊള്ള

1963 ഓഗസ്റ് 8 രാത്രി മൂന്ന് മണി സമയം. ഗ്ളാസ്‌കോയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന റോയൽ മെയിൽ ട്രെയിനിലെ എൻജിൻ ഡ്രൈവർ ആയ 58 കാരൻ ആയ ജാക് മിൽസ് പെട്ടന്ന് ഒരു കാഴ്ച കണ്ടു.ക്രോസിങ് ലൈനിൽ ചുവപ്പ് വെളിച്ചം കത്തിനിൽക്കുന്നു.…
View Post

വട്ടത്തോണിയില്‍ കയറി വട്ടം ചു‌റ്റാന്‍ ഇതാ 10 സ്ഥലങ്ങ‌ള്‍

എഴുത്ത് – മുഹമ്മദ് ഷാഫി ടി.പി. കുട്ട‌വള്ളം, കുട്ടത്തോണി എന്നീ പേരുകളില്‍ അറിയപ്പെടു‌ന്ന വട്ടത്തോണിയിലൂടെയുള്ള ‌യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈ‌ഡ് എന്ന് അറിയപ്പെടുന്ന വട്ടത്തോണി യാത്ര തെന്നിന്ത്യയില്‍ എത്തുന്ന സ‌ഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. കൊറാക്കിള്‍ റൈഡിന് പേരുകേട്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.…
View Post

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post