കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. വിവാഹം, വിനോദയാത്ര എന്നിങ്ങനെ യാത്രകൾ ഏതുമായിക്കോട്ടെ, അൽപ്പം വ്യത്യസ്തമായി മാറ്റണം എന്നാഗ്രഹമുണ്ടോ?…
52 മണിക്കൂർ രാജധാനി എക്‌സ്പ്രസ്സിൽ; മംഗലാപുരം – ഡൽഹി നിസാമുദ്ധീൻ യാത്ര…
തിരുവനന്തപുരത്തു നിന്നും ഡൽഹി നിസാമുദ്ധീനിലേക്ക് ഞങ്ങൾ നടത്തിയ യാത്ര വിശേഷങ്ങളുടെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിൽ ഞങ്ങൾ മംഗലാപുരം വരെ എത്തിയിരുന്നു. ആ വിവരണം കാണുവാനായി – https://bit.ly/2GEIi2S. ഇനി അവിടുന്ന് ഡൽഹി നിസാമുദ്ധീൻ വരെയുള്ള നീണ്ട യാത്രയുടെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ്.…
തിരുവനന്തപുരത്ത് ‘ഗുജറാത്തി’ രുചിഭേദവുമായി ഹോട്ടൽ സൗരാഷ്ട്ര..
വിവരണം – വിഷ്ണു എ.എസ്.നായർ. പൂരിയും മുളക് കറിയും ദാലും കിഴങ്ങു കറിയും പിന്നെ പപ്പടവും ഉൾപ്പെടുന്ന ഒരു കിടുക്കാച്ചി ശാപ്പാടടിക്കണോ.. ?? എങ്കിൽ നേരെ വിട്ടോ തിരുവനന്തപുരത്തെ പവർ ഹൗസ്സ് റോഡിലെ ഹോട്ടൽ സൗരാഷ്ട്രയിലേക്ക്. ഇവിടത്തെക്കുറിച്ചു പറയും മുൻപ് ഈ…
16,000 രൂപ മുടക്കി രാജധാനി എക്സ്പ്രസ്സിലെ 1 A/C കോച്ചിൽ ഒരു ഡൽഹി യാത്ര..
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ട്രെയിൻ യാത്ര. അതായിരുന്നു കഴിഞ്ഞ ദിവസം ഞങ്ങൾ പൂർത്തിയാക്കിയത്. ഡൽഹിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അതിനായി ഞങ്ങൾ തിരഞ്ഞെടുത്ത ട്രെയിൻ തിരുവനന്തപുരം – നിസാമുദ്ധീൻ രാജധാനി എക്സ്പ്രസ്സ് ട്രെയിനായിരുന്നു. ഫസ്റ്റ് ക്ലാസ്സ് എസി കോച്ച് ആയിരുന്നു…
പാളയത്തെ ‘സർബത്ത് കാക്കാ’യുടെ രുചിയൂറുന്ന സർബത്ത് വിശേഷങ്ങൾ…
വിവരണം – വിഷ്ണു എ.എസ്.നായർ. “എന്തര് പറയാൻ !! ഇതെനിക്ക് പടച്ചോൻ തന്ന ബർക്കത്ത്” – അഹമ്മദ് കബീർ… ഈ പേര് അത്ര സുപരിചിതമല്ല അല്ലേ !! എന്നാൽ മറ്റൊരു പേര് പറഞ്ഞാൽ പദ്മനാഭന്റെ മണ്ണിലെ ഭക്ഷണപ്രേമികൾ അറിയാതിരിക്കാൻ തരവുമില്ല. പാളയത്തെ…
ട്രാൻസിൽവാനിയയിലെ പേടിപ്പിക്കുന്ന ഡ്രാക്കുളയുടെ കോട്ട തേടി….
വിവരണം – സമദ് അബ്ദുൽ. ചില യാത്രകൾ വ്യത്യസ്തമാകുന്നത് നമ്മുടെ ലക്ഷ്യ സ്ഥാനങ്ങളല്ല, അവിടേക്കെത്താൻ തിരഞ്ഞെടുക്കുന്ന വഴികളാണ് ! മൾട്ടിപ്പിൾ ഷെങ്കൻ വിസ എന്ന ആനുകൂല്യം പിൻപറ്റിയാണ് #HitjetInternational ന്റെ ഭാഗമായി ചുളുവിൽ ഒരു റൊമാനിയ ട്രിപ്പ് വന്നുപെട്ടത്. അതും ദുബായ്…
വാൽപ്പാറ വഴി ചിന്നാറിലേക്ക് തൂവാനം വെള്ളച്ചാട്ടം തേടി ഒരു തകർപ്പൻ യാത്ര..
വിവരണം – ബിബിൻ രാമചന്ദ്രൻ. “എത്ര നിർബന്ധിച്ചിട്ടും അയ്യാളെ ആശുപത്രിയിൽ എത്തിക്കാൻ മൂപ്പനും കൂട്ടരും തയ്യാറായില്ല. അസുഖം മാറ്റാനായിട്ടുള്ള മന്ത്രവാദങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചിരുന്നു. മണിമുഴക്കങ്ങളും, മന്ത്രോച്ചാരണങ്ങളും തുടങ്ങി. ഏതാനും മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകളും മന്ത്രങ്ങളും. അവശനിലയിൽ കിടക്കുന്ന ആൾക്ക് എന്തോ…
സാധാരണക്കാർക്കും ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങാം; കുറഞ്ഞ ചെലവിൽ…
വിവരണം – അജിത് കുമാർ. യാത്ര, അത് എന്നും ഒരു ഹരമാണ്. ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലെങ്കിലും ഒന്ന് കാണുവാൻ, ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ (ദി കിംഗ്) പറഞ്ഞ പോലെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ ഒരിക്കലെങ്കിലും ഒന്ന് യാത്ര ചെയ്യണം എന്ന്…
കെഎസ്ആർടിസി സ്‌കാനിയ ബസ്സിനു സ്‌കൂൾ വളപ്പിൽ എന്താ കാര്യം?
കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന് ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ…
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിൻ തീവണ്ടിയിൽ ഒരു യാത്ര പോകാം..
എറണാകുളത്ത് എല്ലാവർക്കും പരിചയമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സൗത്തും നോർത്തും എന്നറിയപ്പെടുന്ന എറണാകുളം ജംക്ഷനും എറണാകുളം ടൗണും. എന്നാൽ ഇവയിൽ നിന്നുമൊക്കെ ഏറെ പ്രശസ്തമായൊരു റെയിൽവേ സ്റ്റേഷൻ കൂടിയുണ്ട് എറണാകുളത്ത്. എറണാകുളം എന്നു പറയുന്നെതിനേക്കാൾ ഒന്നുകൂടി നല്ലത് കൊച്ചിയിൽ എന്നായിരിക്കും. അതെ, കൊച്ചിയിലെ…