കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നാര്‍ യാത്രയ്ക്കിടെയാണ് അവിടത്തെ മന്ന എന്ന ചോക്കളേറ്റ് ഫാക്ടറിയെക്കുറിച്ച് ഞാന്‍ കേള്‍ക്കാനിടയായത്. ഉടനെതന്നെ ഈ ചോക്കളേറ്റ് ഫാക്ടറി എവിടെയാണെന്നും മറ്റും ഞാന്‍ എന്‍റെ മൂന്നാറിലുള്ള ഒരു സുഹൃത്തിനോട് അന്വേഷിക്കുകയുണ്ടായി. സ്ഥലവും വിവരങ്ങളും അവന്‍ പറഞ്ഞുതന്നു. ഒപ്പം അതിന്‍റെ ഉടമയുടെ ഫോണ്‍ നമ്പറും. അനീഷ്‌ എന്നായിരുന്നു ഫാക്ടറി ഉടമയുടെ പേര്. ഞാന്‍ വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചു. എനിക്ക് ഫാക്ടറി ഒന്നു സന്ദര്‍ശിച്ചാല്‍ കൊള്ളാമെന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുള്ളിക്കാരന്‍ എന്നെ അവിടേക്ക് ക്ഷണിക്കുകയുണ്ടായി.

പിറ്റേദിവസം തന്നെ ഞാന്‍ ചോക്കലേറ്റ് ഫാക്ടറി ലക്ഷ്യമാക്കി യാത്ര തിരിച്ചു. മൂന്നാറില്‍ ഡ്രീം ലാന്‍ഡ്‌ എന്നൊരു അമ്യൂസ്മെന്‍റ് പാര്‍ക്ക് ഉണ്ട്. അതിനു മുന്നിലാണ് ഈ ചോക്കലേറ്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അവിടെയെത്തിയപ്പോള്‍ ഉടമ അനീഷ്‌ വന്നു സ്വീകരിക്കുകയും ഉള്ളിലേക്ക് ക്ഷണിക്കുകയും ചെയ്തു.

സാധാരണ ഹോം മെയ്ഡ് ചോക്കളേറ്റുകള്‍ ഉണ്ടാക്കുന്നവര്‍ കൊക്കോ ബട്ടര്‍ സബ്സ്റ്റ്യൂട്ട് ഉപയോഗിച്ചാണ് ചോക്കലേറ്റ് ഉണ്ടാക്കുന്നത്. എന്നാല്‍ മന്നാ ചോക്കലേറ്റ് ഫാക്ടറിയില്‍ കൊക്കോ ബീന്‍സ് തന്നെ ഉപയോഗിച്ച് വളരെ നാച്ചുറലായാണ് ചോക്കലേറ്റ് ഉണ്ടാക്കുന്നത്.

സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അവിടെ ചോക്കലേറ്റ് ഉണ്ടാക്കുന്ന രീതിയും അനീഷ്‌ എന്നെ വിശദീകരിച്ചു കാണിച്ചു തന്നു. വളരെയധികം വൃത്തിയും മേന്മയുമുള്ളതായിരുന്നു അവിടെയൊക്കെ. ചുവരിലൊക്കെ ചോക്കലേറ്റുകളെക്കുറിച്ചെല്ലാം ഓരോ കാര്യങ്ങള്‍ എഴുതി വെച്ചിരിക്കുന്നതായി കാണാമായിരുന്നു. ഞാന്‍ അതെല്ലാം വായിച്ചും കണ്ടുമൊക്കെ ഓരോന്ന് മനസ്സിലാക്കി.

അത്യാധുനിക സജ്ജീകരണങ്ങളാണ് മന്നാസ് ചോക്കലേറ്റ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. ഇവിടെയുണ്ടാക്കുന്ന ചോക്കലെറ്റുകള്‍ മൂന്നുമാസത്തോളം കേടുകൂടാതെയിരിക്കുമെന്നു അനീഷ്‌ എന്നോട് പറഞ്ഞു. മൂന്നാറില്‍ മാത്രമല്ല കൊടൈക്കനാലിലും മന്നാസിനു ചോക്കലേറ്റ് ഫാക്ടറി നിലവിലുണ്ട്.

മന്നാ ചോക്കലേറ്റിന്‍റെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ നമുക്ക് ഓണ്‍ലൈനായി www.mannachocolate.com എന്ന വെബ്സൈറ്റ് വഴി ചോക്കലേറ്റുകള്‍ വാങ്ങാമെന്നതാണ്. ഇന്ത്യയിലെവിടെയും ഡെലിവറി സംവിധാനം നിലവിലുണ്ടെന്ന് അനീഷ്‌ പറഞ്ഞു.

ചോക്കലേറ്റുകള്‍ ഉണ്ടാക്കുന്നത് കണ്ടു മനസ്സിലാക്കിയശേഷം വിവിധതരം ചോക്കലെറ്റുകള്‍ രുചിച്ചുനോക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. അതിഗംഭീര രുചിയുള്ളതായിരുന്നു ഓരോ സ്പെഷ്യല്‍ ചോക്കളേറ്റുകളും. ഇറങ്ങുവാന്‍ നേരം ഒരു പെട്ടി മന്നാ സ്പെഷ്യല്‍ ചോക്കലേറ്റുകള്‍ കൂടി തന്ന ശേഷമാണ് അനീഷ്‌ എന്നെ യാത്രയാക്കിയത്. മന്നാ സ്പെഷ്യല്‍ എന്തായാലും നല്ല അടിപൊളി ചോക്കലേറ്റുകള്‍ തന്നെ… ഇനി നിങ്ങള്‍ മൂന്നാര്‍ പോകുമ്പോള്‍ മന്നാ ചോക്കലേറ്റ് ഫാക്ടറി കൂടി ഒന്നു സന്ദര്‍ശിക്കാന്‍ മറക്കരുതേ…

വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക, ലൈക്ക് ചെയ്യുക, കമന്റ്റ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.