സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ വ്യത്യസ്തങ്ങളായ മാർക്കറ്റുകൾ. ഷോപ്പിംഗ് നടത്തുവാനും നടന്നുകൊണ്ട്…
ദുബായിൽ എങ്ങനെ ഒരു ജോലി നേടാം? ചെയ്യേണ്ട കാര്യങ്ങൾ..
മലയാളികളെ പണക്കാരാക്കി മാറ്റിയത് ഗൾഫ് നാടുകളിലെ ജോലിയാണെന്ന് നിസ്സംശയം പറയാം. അന്നും ഇന്നും ഗൾഫുകാരന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ഒന്നുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്നും ഭൂരിഭാഗം ആളുകളും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ…
വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..
വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ് ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
15000 രൂപയ്ക്ക് വയനാട്ടിൽ ഒരു പ്രൈവറ്റ് പൂൾ വില്ല..
2019 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര വയനാട്ടിലേക്ക് ആയിരുന്നു. മുൻപത്തെ വയനാടൻ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഒരൽപം റൊമാന്റിക്കായി ചെലവഴിക്കുവാനായിരുന്നു ഞങ്ങൾ ഇത്തവണ പ്ലാൻ ചെയ്തത്. അതിനായി തിരഞ്ഞെടുത്തത് വയനാട് വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ട് ആയിരുന്നു. സാധാരണ റിസോർട്ടിലെ കോട്ടേജുകളേക്കാൾ…
ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ട്രാൻസ്‌പോർട്ട് ബസ്, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽവേ, സബർബൻ റെയിൽവേ എന്നിവയാണ് ഡൽഹിയിലെ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. ബസ്സുകൾ ചെല്ലാത്ത സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷകൾ തന്നെ ശരണം. ഓൺലൈൻ ടാക്സി സർവ്വീസുകളെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരും ഓട്ടോറിക്ഷകളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്.…
എറണാകുളത്ത് മധുരൈ സ്‌പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ മലബാർ ക്യാന്റീൻ
കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക? എറണാകുളത്തു തന്നെയുള്ള എൻ്റെ കസിൻ സിസ്റ്ററായ ഐശ്വര്യയെ വിളിച്ചു.…
മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ
മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
കൊച്ചി മുസിരിസ് ബിനാലെയുടെ കാഴ്ചകളിലേക്ക്..
വില്ലിങ്ടൺ ഐലൻഡിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പോയത് നേരെ ഫോർട്ട്കൊച്ചിയിലേക്ക് ആയിരുന്നു. ഇത്തവണത്തെ കൊച്ചിൻ ബിനാലെ കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ആ വിശേഷങ്ങൾ പറയുന്നതിനു മുൻപ് എന്താണ് ബിനാലെ എന്ന് അറിയണം. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശനങ്ങളെയാണ്…
ഇന്ത്യയിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ കൃത്രിമ ദ്വീപിലേക്ക്..
കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ നിങ്ങളറിയണം കൊച്ചിയുടെ പ്രധാന കേന്ദ്രമായി മാറിയ ഈ മനുഷ്യ നിർമ്മിത ദ്വീപിന്റെ വിശേഷങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്ത് ആഴമേറിയ കപ്പൽച്ചാൽ ഉണ്ടാക്കുന്നതിനായി കൊച്ചിക്കായലിൽ വൻതോതിൽ മണ്ണെടുപ്പ് നടത്തിയിരുന്നു. ഇക്കാലത്ത് ആയിരുന്നെങ്കിൽ ആ മണ്ണ് മറിച്ചു…
ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ
ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…