ഏവരെയും ഭയപ്പടുത്തുന്ന ഉരുൾപൊട്ടൽ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

കേരളജനത ഇപ്പോൾ പേടിക്കുന്ന ഒരു കാര്യമാണ് ഉരുൾപൊട്ടൽ. വെള്ളപ്പൊക്കത്തേക്കാൾ ഭയാനകമായ ഈ പ്രതിഭാസത്തെ പേടിക്കുന്നതിനൊപ്പം അവയിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. അതിനു മുൻപായി എന്താണ് ഉരുൾപൊട്ടൽ എന്നു നമ്മൾ അറിഞ്ഞിരിക്കണം. ഉരുൾപൊട്ടൽ – കഠിനമായ മഴയിൽ…

കണ്ടക്ടറുടെ പിടിവാശി; ദുരിതാശ്വാസ സാധനങ്ങൾ KSRTC ബസ്സിൽ നിന്നും ഇറക്കിപ്പിച്ചു

പ്രളയദുരന്ത ബാധിതർക്കായി ദേശദേദമന്യേ സഹായങ്ങൾ മലബാർ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ചിലർ സ്വന്തം വാഹനങ്ങളിലും ലോറികളിലുമൊക്കെ അവശ്യസാധനങ്ങൾ പ്രളയബാധിത പ്രദേശങ്ങളിൽ എത്തിക്കുമ്പോൾ ആനവണ്ടിപ്രേമികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം കെഎസ്ആർടിസി ബസ്സുകളിലാണ് സാധനങ്ങൾ കയറ്റിയയയ്ക്കുന്നത്. ഇത്തരത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിനായി കെഎസ്ആർടിസി ചാർജ്ജുകൾ ഒന്നും ഈടാക്കുന്നുമില്ല.…

ജീവൻ പിടയുന്നിടത്ത് ഞങ്ങൾ തുണയായിടും, ജീവൻ വെടിഞ്ഞും ഞങ്ങൾ തുണയേകിടും..

പ്രളയ സമയത്തു മാത്രമല്ല നമ്മൾ എന്തു പ്രതികൂലാവസ്ഥ നേരിടുമ്പോഴും സഹായിക്കുവാൻ എത്തുന്ന ഒരു കൂട്ടരുണ്ട്, കേരള ഫയർഫോഴ്‌സ്… ഇവരും ഹീറോകൾ തന്നെയാണ്. “ജീവൻ പിടയുന്നിടത്ത് ഞങ്ങൾ തുണയായിടും, ജീവൻ വെടിഞ്ഞും ഞങ്ങൾ തുണയേകിടും..” എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ദുരന്തഭൂമിയിൽ കാവലാളാകാനും, രക്ഷകരാകാനും അവർ…

പരസ്പരം സഹായിക്കാൻ മത്സരിക്കുന്ന മലയാളികൾ; ലോകത്തിനു മുന്നിൽ ഒരു മാതൃക…

എഴുത്ത് – റിയാസ് പുളിക്കൽ. നന്മ ചെയ്യാൻ തക്കം പാർത്തിരിക്കുന്നവരാണ് മലയാളികൾ എന്ന് ചിലപ്പോൾ തോന്നും. ശരിക്കും മലയാളികൾ ഇരുതല മൂർച്ചയുള്ളൊരു വാളാണ്. അതുവരെ കക്ഷി രാഷ്ട്രീയവും പറഞ്ഞു തമ്മിലടി കൂടിയവരൊക്കെ വല്ല പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ പിന്നെയങ്ങു ഒറ്റക്കെട്ടാവും.…

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ലോറിയുടെ ലൈറ്റ് കേടായി; സഹായിച്ച് കെഎസ്ആർടിസി തൃശ്ശൂർ ഡിപ്പോ..

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യവസ്തുക്കളുമായി പോകുകയായിരുന്ന ലോറിയുടെ ഹെഡ്‌ലൈറ്റ് കേടായതിനെത്തുടർന്നു മുന്നോട്ടു പോകാനാകാതെ അർദ്ധരാത്രി തൃശ്ശൂരിൽ കുടുങ്ങിയ ലോറിയ്ക്ക് രക്ഷകരായി തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ അടക്കമുള്ളവർ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുകയായിരുന്ന…

പ്രളയാനന്തരം നമ്മൾ എടുക്കേണ്ട ആരോഗ്യ മുൻകരുതലുകൾ

തയ്യാറാക്കിയത് – Dr.Rabeebudheen MBBS. ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും പകർച്ചവ്യാധികളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിച്ചു അവയെ നമുക്ക് തടയാൻ സാധിക്കും. പ്രത്യേകിച്ച് നിപ്പയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നേരിട്ട നമ്മൾ മലയാളികൾക്ക്. പ്രളയാനന്തരം ചില…

വേണി നൃത്തം ചെയ്യും, പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അയച്ചാൽ മതി..

കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പ്രളയദുരിത ബാധിതരുടെ ക്യാമ്പുകൾ സജീവമാണ്. ഇവിടേക്ക് ധാരാളം സഹായങ്ങൾ നേരിട്ട് എത്തിച്ചേരുന്നുമുണ്ട്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവർക്കായി, അവരുടെ പുനരധിവാസത്തിനായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ സർക്കാരുമായി കൈകോർക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. നിരവധിയാളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

ദുരിതബാധിതർക്ക് ആശ്വാസമേകുവാൻ ചെങ്ങന്നൂർ KSRTC ഫാൻസും കോളേജ് വിദ്യാർത്ഥികളും…

കഴിഞ്ഞ തവണ പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച ചെങ്ങന്നൂർ ഇത്തവണ ശാന്തമാണ്. എന്നാൽ തങ്ങൾ നേരിട്ട അതേ അവസ്ഥ ഇന്ന് വടക്കൻ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതു മനസ്സിലാക്കി കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയാണ് ചെങ്ങന്നൂർ ജനത. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ…

പ്രളയത്തില്‍ ഒറ്റപ്പെട്ട വനത്തിനുള്ളിലെ കോളനികളിലേക്ക് എയര്‍ഡ്രോപ്പിലൂടെ ഭക്ഷണപ്പൊതികളെത്തിച്ച് വ്യോമസേന

ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളില്‍ എയര്‍ഡ്രോപ്പുമായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററെത്തി. എന്താണ് ഈ എയർഡ്രോപ്പ്? സൈനികമോ സൈനികേതരമോ ആയ വിമാനങ്ങളിൽ നിന്ന് വസ്തുക്കൾ ഒരു പ്രത്യേക മേഖലയിൽ പാരച്യൂട്ട് സഹായത്തോടെ നിക്ഷേപിക്കുന്നതിനെയാണ് എയർഡ്രോപ്പ് എന്ന പദം അർത്ഥമാക്കുന്നത്. ഈ വസ്തുക്കൾ മരുന്നുകൾ…

പ്രളയബാധിതരുടെ വീട്ടിലെ അറ്റകുറ്റപ്പണികൾക്ക് നൈപുണ്യകർമ്മ സേന…

ഇത്തവണത്തെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളും സ്ഥാപനങ്ങളുമൊക്കെ ധാരാളമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലേക്ക് ചെല്ലുന്നവരിൽ പലരെയും കാത്തിരിക്കുന്നത് കേടുപാടുകൾ തീർക്കുക എന്ന വലിയൊരു കാര്യമാണ്. ദുരിതക്കയത്തിൽ മുങ്ങി ആവശ്യത്തിനു പണം കയ്യിലില്ലാതെയായിരിക്കും മിക്കയാളുകളും വീട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കു സഹായത്തിനായി…