കംബോഡിയയിലേക്ക് പോകാൻ ഇനി ശവമടക്കിനുള്ള തുക കെട്ടിവെക്കണം

ടൂറിസത്തിനു പ്രാധാന്യമുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒരു രാജ്യമാണ് കംബോഡിയ. പുരാതനമായ ക്ഷേത്രങ്ങളാണ് കംബോഡിയയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമായതിനാൽ നമ്മുടെ നാട്ടിൽ നിന്നും ധാരാളം സഞ്ചാരികൾ കംബോഡിയയിലേക്ക് യാത്ര പോകാറുണ്ട്. എന്നാൽ കൊറോണ…
View Post

മൊറോക്കോയിലെ ഇന്ത്യൻ എംബസിയിലേക്ക് ഒരു ഡ്രൈവ്

മൊറോക്കോയിൽ ലോക്ക്ഡൗൺ തീവ്രത നന്നേ കുറഞ്ഞപ്പോൾ സുനീർ ഭായിയുടെ അപ്പാർട്മെന്റിലെ വാസത്തിനു ശേഷം ഞങ്ങൾ പതിയെ പുറത്തേക്ക് ഇറങ്ങി. തലസ്ഥാന നഗരമായ റബാത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. മൊറോക്കോയിൽ എത്തിയിട്ട് ഇത്രയും നാളായില്ലേ? വിമാന സർവ്വീസുകളൊന്നും ഉടനെ…
View Post

മൊറോക്കോയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഞങ്ങളുടെ യാത്രകൾക്ക് അന്ത്യം….

മൊറോക്കോയിലെ ബ്ലൂസിറ്റിയിലെ കറക്കത്തിനിടെയാണ് പെട്ടെന്ന് ആ വാർത്ത ഞങ്ങൾ അറിയുന്നത് – മൊറോക്കോയിൽ ‘അടിയന്തരാവസ്ഥ അഥവാ ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചിരിക്കുന്നു. ആ ദിവസം വൈകുന്നേരം ആറുമണി ,മുതലായിരുന്നു ലോക്ക്ഡൗൺ. അതുവരെ ഞങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കും. അങ്ങനെ ഞങ്ങൾ യാത്രയെല്ലാം അവസാനിപ്പിച്ച് അവിടെ നിന്നും…
View Post

കാരവൻ ടൂറിസം; ഭക്ഷണം കഴിച്ച്, കിടന്നുറങ്ങി, കറങ്ങാം…

ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും ഒരു വലിയ വാൻ വീടാക്കി നാടുചുറ്റുന്ന ആളുകളെയൊക്കെ. ഒരുകാലം വരെ നമുക്ക് ഈ കാഴ്ചയും അനുഭവങ്ങളുമൊക്കെ അന്യമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്തും ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന വീടുകൾ ധാരാളമായി വന്നു തുടങ്ങിയിട്ടുണ്ട്. നമ്മൾ കാരവൻ എന്നൊക്കെ…
View Post

‘ബ്ലൂ സിറ്റി’ എന്നറിയപ്പെടുന്ന മൊറോക്കോയിലെ ഷെഫ്ഷാവോനിലേക്ക്…

മൊറോക്കോയിലെ ടാൻജിയറിൽ നിന്നും ഞങ്ങൾ പോയത് മൊറോക്കോയിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷനായ ഷെഫ്ഷാവോനിലേക്ക് (Chefchaouen) ആയിരുന്നു. ഹൈറേഞ്ച് കയറി ഞങ്ങൾ ഷെഫ്ഷാവോൻ നഗരത്തിന്റെ കവാടത്തിനരികിൽ എത്തിച്ചേർന്നു. കവാടം കുറെയേറെ തകർന്ന നിലയിലായിരുന്നു. നീല നിറമായിരുന്നു കവാടത്തിനു നൽകിയിരുന്നത്. കൂടാതെ ഷെഫ്ഷാവോൻ നഗരത്തിലെ…
View Post

ഇബ്ൻ ബത്തൂത്ത; ലോകം കണ്ട മൊറോക്കൻ സഞ്ചാരി

ഇബ്ൻ ബത്തൂത്തയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സഞ്ചാരപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രഗത്ഭ വ്യക്തിത്വമാണ് മൊറോക്കൻ സഞ്ചാരി കൂടിയായ ഇബ്ൻ ബത്തൂത്ത. മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ഇബ്ൻ ബത്തൂത്ത ജനിച്ചത്. അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത എന്നായിരുന്നു…
View Post

ലോകസഞ്ചാരി ഇബ്നു ബത്തൂത്തയുടെ നാട്ടിലൂടെ ഒരു യാത്ര

ലോക പ്രസിദ്ധനായ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ജന്മ നാടായ മൊറോക്കോയിലെ ടാഞ്ചിയറിലാണ് ഞങ്ങൾ ഇപ്പോൾ. സ്പെയിനിനോട് അടുത്ത് കിടക്കുന്ന ആഫ്രിക്കൻ രാജ്യം. ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ യൂറോപ്പ്. മൊറോക്കോയിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഞങ്ങളുടെ ഈ കറക്കം. രാവിലെ തന്നെ ഗൈഡ്…
View Post

ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ടാഞ്ചിയറിലേക്ക്

മൊറോക്കോയിലെ റബാത്തിൽ നിന്നും ടാഞ്ചിയർ എന്ന സ്ഥലത്തേക്കുള്ള യാത്രയിലേക്ക് ആയിരുന്നു ഞങ്ങൾ. പോകുന്ന വഴിയ്ക്ക് ഹൈവേയ്ക്ക് സമീപത്തുള്ള പെട്രോൾ പമ്പിലെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി നിർത്തിയപ്പോൾ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കണ്ടെയ്‌നർ ട്രെയിലർ ഡ്രൈവർ ഞങ്ങൾക്ക് ജ്യൂസും…
View Post

ഗൈഡ് നിസ്‌റിനോടൊപ്പം മൊറോക്കോയിൽ ഒരു റോഡ് ട്രിപ്പ്

മൊറോക്കോയിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിന്റെ മുന്നോടിയെന്നോണം എയർപോർട്ട്, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവ അടയ്ക്കുകയും ചെയ്തതോടെ ഞങ്ങൾ ഏകദേശം പെട്ടുപോയ അവസ്ഥയിലായി. ഇന്ത്യൻ എംബസ്സിയിൽ വിളിച്ചന്വേഷിച്ചപ്പോൾ ആശ്വാസകരമായ വിവരങ്ങളായിരുന്നു ലഭിച്ചത്. നിലവിൽ മൊറോക്കോയിൽ പ്രശ്നങ്ങൾ ഇല്ലെന്നും, ആളുകൾ കൂടുന്ന , തിരക്കേറിയ സ്ഥലങ്ങളിൽ…
View Post

മൊറോക്കൻ തലസ്ഥാനമായ റബാത്തിലേക്ക് ഒരു ട്രെയിൻ യാത്ര

2020 മാർച്ച് 14, മൊറോക്കോയിലാണ് ഇപ്പോൾ ഞങ്ങൾ. മൊറോക്കോയിലെ മാറാക്കിഷിൽ നിന്നും എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങൾ തലസ്ഥാന നഗരമായ റബാത്തിലേക്ക് ട്രെയിനിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ചെക്ക്ഔട്ട് ചെയ്തതിനു ശേഷം ലഗേജുകൾ ഹോട്ടലിലെ ലോക്കറിൽ…
View Post